17.1 C
New York
Tuesday, March 28, 2023
Home Literature അമ്പിളിക്കുട്ടി ഒരു ടീച്ചറുകുട്ടി.(കഥ)-മിനി സജി.

അമ്പിളിക്കുട്ടി ഒരു ടീച്ചറുകുട്ടി.(കഥ)-മിനി സജി.

അനിയേട്ടാ …

കുറെ നാളായി എന്റെ മനസ്സിലിങ്ങനെ ഒരു മോഹം വളർന്ന് വളർന്ന് .

എന്നാ പറയ് .
ആ മോഹം പൂത്ത് തളിർത്ത് കായ്ക്കുന്നതിന് മുമ്പ്.

അനിയേട്ടാ അതേയ്..

എന്താ ആനി.

രണ്ട് ചെക്കന്മാരേം നേരം വെളുത്താ കണികാണാൻ കിട്ടൂല്ല.
ഇന്നലെ വയനാട്ടിൽ പോയിട്ട് ഇതുവരെ വന്നില്ല .

ഹ ഹ ചെക്കന്മാരായാ അങ്ങനെയാ .നിന്റെ ഇഷ്ടത്തിന് വേണമെങ്കിൽ പെൺകുട്ടിയാകണം .

അതു തന്നെയാ എന്റെ പ്രശ്‌നം .ഹോട്ടൽ മാനേജ്മെൻറ് കഴിഞ്ഞാൽ രണ്ട് പേരും പുറത്ത് പോകും .പിന്നെ നമ്മൾ ഒറ്റയ്ക്ക് .

ഞാൻ ഒരു കാര്യം പറയട്ടെ

പറയൂ …..

.നമുക്ക് മൂന്നാമത് ഒരു കുട്ടിക്കൂടി ഉണ്ടാകുമോന്ന് അരവിന്ദൻ ഡോക്ടറോട് ചോദിച്ചാലോ .

ഹ ഹ. നീയെന്താ തമാശ പറയുകയാ .രണ്ട് സിസേറിയൻ കഴിഞ്ഞ് മടുത്തയാളല്ലേ .

എന്താ ചിരിക്കുന്നത് .

ഒരു നാൽപ്പത്താറുകാരിക്ക് ഇത് മോഹിച്ച് കൂടായെന്നുണ്ടോ .എന്റെ ഇഷ്ടമനുസരിച്ച് അവളെ പഠിപ്പിച്ച് ഒരു ടീച്ചറാക്കണം.
വെളളക്കല്ലു വെച്ച കമ്മലും കല്ലുവെച്ച നെക്ക്ലേസും ഇതുപോലെ കല്ലുമോതിരവും ഒക്കെയിട്ട് അവൾ സ്കൂളിൽ പഠിപ്പിക്കുന്നത് എനിക്ക് എന്തിഷ്ടാ. എനിക്ക് സാധിക്കാതെ പോയ ആ സ്വപ്നം മകളിലൂടെ സഫലമാകണം.

തൊണ്ണൂറ് വയസ്സുള്ള സാറായ്ക്ക് കർത്താവ് കുഞ്ഞിനെ കൊടുത്തതല്ലേ.

അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ .

അല്ലേലും നിന്റെ തിളങ്ങുന്ന കണ്ണുകളും ചിരിയും കണ്ടാൽ നാൽപ്പത്തിയാറ് പറയില്ല .

തമാശിക്കുവാണോ .

അല്ല സീരിയസ് .

ഏട്ടൻ ഡോക്ടറെ ഒന്ന് വിളിക്ക് ചുമ്മാ …..

തിങ്കളാഴ്ച നമ്മളോട് നേരിട്ട് ചെല്ലാൻ പറഞ്ഞു.

ശരി അടുത്ത മാസം പന്ത്രണ്ടിന് ഓപ്പറേഷന് തെയ്യാറായി വന്നോളു .

ആനിക്കുട്ടി …
നിനക്ക് വേദനിച്ചിരുന്നോ .
ഇല്ല എന്റെ മുന്നിലൂടെ ഒരു കിലുക്കാംപെട്ടി ഓടിക്കളിക്കുകയായിരുന്നു.
അനിയേട്ടന്റെ നിറമുള്ള, ബുദ്ധിയുള്ള ആ അമ്പിളിക്കുട്ടി.

നോക്ക് എത്ര പെട്ടെന്നാ കാലം കഴിഞ്ഞു പോയത് .
നമ്മുടെ അമ്പിളിമോൾ എന്തു സുന്ദരിയാണല്ലേ.

അതേ ആനിക്കുട്ടി നിന്റെ കണ്ണും ആ ചിരിയും .

അനിയേട്ടന്റെ ബുദ്ധിയാ . കാഞ്ഞബുദ്ധി.

രണ്ട് കോളേജിൽ അഡ്മിഷൻ റെഡിയാ. നമുക്ക് ആർട്സ് കോളേജിൽ വിടാം അവിടെ ബി .എഡ്. എടുത്ത് അവിടെ തന്നെ പഠിപ്പിക്കാനും വിടാം .

മോളെ …
ഇത് അമ്മയുടെ ആഗ്രഹമായിരുന്നു. നീ ടീച്ചറായി ഒരുങ്ങി കോളേജിൽ പഠിപ്പിക്കാൻ പോകുന്നത് കാണാൻ .

രണ്ട് ആങ്ങളമാരും പുന്നാരപ്പെങ്ങളെ കെഞ്ചിച്ചു കൊഞ്ചിച്ചു വഷളാക്കിയോന്നാ എന്റെ പേടി.

ഇല്ലമ്മേ…..

ഞാൻ ആനിക്കുട്ടീടെ പുന്നാരമോളല്ലേ .

അനിയേട്ടാ …

തോമസ് മാഷിന്റെ മോൻ ഇന്നലെ പള്ളിയിൽ പോയപ്പം നമ്മുടെ അമ്പിളി മോളെ ഒരു നോട്ടം.

ആനീ …..
ഞാൻ അത് പറയാനിരിക്കുകയായിരുന്നു. നല്ല സ്വാഭാവമുള്ള പയ്യനാ . മാഷിനെപ്പോലെ ശാന്തസ്വഭാവം.

നമുക്ക് ആലോചിച്ചാലോ .

മോളോട് ചോദിക്കാം.

അമ്മേ എനിക്ക് അരുൺ മാഷിനെ ഇഷ്ടാ.

എന്നാ ഞായറാഴ്ച പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് ഞങ്ങൾ അവിടെ പോയി വരാം.

ജനുവരി ഒന്നിന് നിശ്ചയം .
പത്തിന് കല്യാണം .
ഞങ്ങൾ റെഡി .ചെക്കൻ മാർക്ക് ലീവും കിട്ടും.

തോമസ് മാഷേ ഞങ്ങൾ ഇറങ്ങുന്നു.
എല്ലാം പറഞ്ഞതുപോലെ.

ആനിക്ക് ഉറക്കം വന്നില്ല .അപ്പോഴും അമ്പിളിമോൾ പഠിപ്പിക്കുന്നത് നോക്കി ആസ്വദിക്കുകയായിരുന്നു.

മരുമകന്റെ കൈപിടിച്ച് മകളെ ഏൽപ്പിക്കുമ്പോൾ ആനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
എന്റെ ടീച്ചറുകുട്ടീ. ….
അമ്പിളിയും .അരുണും മാതാപിതാക്കളുടെ അനുഗ്രഹത്തിനായ് ശിരസ്സ് നമിച്ചു.

മിനി സജി.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി –

ന്യൂ യോർക്ക്: ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി നടത്തപ്പെട്ടു, മാർച്ച്‌ 25 ശനിയാഴ്ച വൈകിട്ട് 5:30 ന് വിളിച്ചു ചേർത്ത ചടങ്ങിൽ പ്രശസ്ത സിനിമ താരവും മോഡലും ആയ...

അനോജ്‌കുമാറിന് ഹൂസ്റ്റണിൽ ഊഷ്‌മള സ്വീകരണം നൽകി

ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിച്ചേർന്ന വേൾഡ് മലയാളി കൌൺസിൽ (ഡബ്ലിയുഎംസി) ഇന്ത്യ റീജിയൻ മുൻ പ്രസിഡന്റും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ അനോജ്‌കുമാർ പി.വി.യ്ക്ക് ഹൂസ്റ്റണിൽ നൽകിയ സ്വീകരണം പ്രൗഢ ഗംഭീരമായി. ഡബ്ലിയുഎംസി...

തോട്ടപ്പുഴശ്ശേരി – കരിമ്പന്നൂർ കുടുംബയോഗം ഓൺലൈൻ സമ്മേളനം ഏപ്രിൽ 1 നു ശനിയാഴ്ച

ഹൂസ്റ്റൺ: കരിമ്പന്നൂർ മഹാകുടുംബത്തിൻറെ തെക്കൻ സോണായ തോട്ടപ്പുഴശ്ശേരി- കരിമ്പന്നൂർ കുടുംബത്തിലെ 7 ശാഖകളുടെ ഒരു ഓൺലൈൻ സമ്മേളനം 2023 ഏപ്രിൽ 1 ശനിയാഴ്ച്ച ഇന്ത്യൻ സമയം വൈകിട്ട് 9 മണിക്ക് സൂം പ്ലാറ്റ്...

പ്രൊഫ. കോശി വർഗീസ് (ബാബിലൂ) (63) ഡാളസിൽ  നിര്യാതനായി.

2023 മാർച്ച് 25 ശനിയാഴ്ച വെളുപ്പിനാണ് കോശി വർഗീസ് (ബാബിലൂ) നിര്യാതനായത്. ചെങ്ങന്നൂർ വെൺമണി കീരിക്കാട്ടു വർഗീസ് കോശിയുടെയും ഗ്രേസിന്റെയും മൂത്ത മകനാണ് പ്രൊഫ. കോശി. 1986-ലാണ് അദ്ദേഹം മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്...
WP2Social Auto Publish Powered By : XYZScripts.com
error: