17.1 C
New York
Wednesday, September 22, 2021
Home Literature അമേയ (കഥ)

അമേയ (കഥ)

✍അസ്‌ലം തൈപറമ്പിൽ

രണ്ടാഴ്ച തികഞ്ഞിട്ടില്ല ബാൽക്കണിയിലേക്ക് തുറക്കുന്ന
ജനാലവാതിലിന്റെ ചില്ലുകൾ മാറിയിട്ട്.
കുട്ടികളാകും , അമേയ മനസ്സിലോർത്തു.
താഴെ ഇത്തിരിപ്പോന്ന സ്ഥലത്ത് അവർ ചിലപ്പോഴെല്ലാം ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ട്. ഇറങ്ങിച്ചെല്ലുമ്പോൾ
എല്ലാവരും പരിഭ്രമിച്ച് നിൽപ്പായിരുന്നു.
ആൺകുട്ടികളും പെൺകുട്ടികളുമുള്ള
ഏഴെട്ട് പേരുണ്ടാകും. അവൾ അടുത്തെത്തിയപ്പോൾ കൂട്ടത്തിലൊരാൾ മുന്നോട്ടു കയറി വന്നു ,സോറിയാന്റി
അവൾക്ക് അറിയാതെ പറ്റിയതാണ്.
ഒരു ചെറിയ പെൺകുട്ടിയെ ചൂണ്ടി അവൻ പറഞ്ഞു. അവൾ കരച്ചിലിന്റെ വക്കെത്തെത്തിയിരുന്നു. വിടർന്ന കണ്ണുകളിപ്പോൾ പെയ്തേക്കുമെന്ന് അമേയക്ക് തോന്നി. സാരമില്ല, മോളുടെ
പേരെന്താണെന്ന് ചോദിച്ചപ്പോൾ
നക്ഷത്രയെന്ന് പറഞ് അവൾ ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.എന്റെ സിസ്റ്ററാണെന്ന് പറഞ്
ഒരാൺകുട്ടി അവളെ ചേർത്തു പിടിച്ചു.
അവന്റെ കവിളിൽ സ്നേഹവാൽസല്യങ്ങളുടെ നിലാവ് പെയ്തിറങ്ങുന്നത് അമേയ ശ്രദ്ദിച്ചു.
കുട്ടികൾ കൈവീശിയകന്നപ്പോൾ . അവൾ ലിഫ്റ്റിലേക്ക് നടന്നു . ഹൃദയത്തിലെവിടെയോ
ഒരു മുള്ള് കൊളുത്തി വലിക്കുന്നത് പോലെ തോന്നി. കുഴമഞ്ഞിലാണ്ടു പോയ
ഓർമ്മകളിലേക്ക് അമേയ വഴുതിപ്പോയി.
വിഷ്ണുവേട്ടനും ഇങ്ങനെയായിരുന്നില്ലേ
തന്നെ ചേർത്തു പിടിച്ച് ബാല്ല്യ കൗമാരങ്ങളിൽ തൊടിയിലേക്കും അമ്പലക്കുളത്തിലേക്കും നടന്നു പോയത്.
എത്ര മുറിവേൽപ്പിച്ചാണ് താൻ ആ ഹൃദയത്തിൽ നിന്ന് ഇറങ്ങി നടന്നത്.
കഴിഞ്ഞയവധിക്ക് നാട്ടിലുള്ളപ്പോൾ
ഏട്ടൻ ഹോസ്പിറ്റലിലാണെന്ന് സിനി മേമേ വിളിച്ചു പറഞ്ഞു.
ഒന്നോടിച്ചെല്ലാൻ , കാണാൺ മനസ്സ് വല്ലാതെ പിടഞ്ഞു .
സിനി മേമയെ വൈകിട്ട് തിരിച്ച് വിളിച്ചു. വേണ്ട മോളെ നീ വന്നാൽ അവന് ഇഷ്ടാവില്ല്യാ, പറഞ്ഞു നിർത്തുമ്പോൾ മേമ ഇടറിയിരുന്നോ.
ചില്ലുകൾ നിലത്തുരയുന്ന ശബ്ദം കേട്ടപ്പോൾ അമേയ ഓർമ്മകളിൽ നിന്ന് പിടഞ്ഞുണർന്നു. എന്താകും, ബാൽക്കണിയിലാകില്ല. എഴുന്നേൽക്കുമ്പോൾ മേലാകെ മുൾപ്പടർപ്പിൽ വീണു പോറിയ പോലെ വേദനിക്കുന്നുണ്ടായിരുന്നു. പനിക്കുന്നുണ്ടോ. സെക്കന്റ് വാക്സിനേഷനു ശേഷം പനി പിടിച്ച കാര്യം സീമ ഇന്നലെ പറഞ്ഞത് അവളോർത്തു.
ഹാളിലേക്ക് കടക്കുമ്പോൾ അമേയ ബാൽക്കണിയിലേക്ക് പാളി നോക്കി.
ജാലകച്ചില്ലുകൾക്ക് കേടൊന്നും വന്നിട്ടില്ല.
അടുക്കളയിൽ ചായ ഗ്ലാസ്സ് വീണുടഞ്ഞിട്ടുണ്ട്. അശോക് അത് തൂത്ത് കൂട്ടുകയാണ്. കുടിച്ചിട്ടുണ്ടാകും , കലശലായ ഈർഷ്യ അവളിലേക്ക് ഇരമ്പിക്കയറി.
ഡോർ തുറക്കുന്ന ശബ്ദം കേട്ടിട്ടും
അശോക് തലയുയർത്തിയില്ല. ചില്ലുകൾ വാരിക്കൂട്ടി വേസ്റ്റ് ബിന്നിലിട്ടു. എഴുന്നേൽക്കാൻ ഒരുങ്ങുമ്പോൾ അയാൾ കിച്ചൺ സ്ലാബിൽ മുറുക്കെപ്പിടിക്കുന്നത് പോലെ തോന്നി.
ആയാസപ്പെട്ടാണ് നിവർന്നത്. അവൾ മാറി നിന്നു . കിച്ചണിൽ നിന്നിറങ്ങുമ്പോൾ
ഇടതു കൈ മറച്ചു പിടിക്കാൻ അശോക് ശ്രമിക്കുന്നുണ്ടായിരുന്നു. കാൽ നിലത്ത് കുത്താൻ പ്രായസപ്പെട്ടാണ് അയാൾ ബാൽക്കണിയിലേക്ക് നടന്നത്. ഇടക്ക് ഡെയിനിങ് ചെയറിൽ പിടിച്ച് നിൽക്കുകയും ചെയ്തു. തിരിയുമ്പോൾ ഒറ്റവട്ടം കയ്യിലെ പ്ലാസ്റ്റർ കണ്ടു. കണങ്കാലിലും ഒടിവുള്ളത് പോലെ തോന്നി. എന്തേയെന്ന് ചോദിക്കാൻ
അമേയ പെട്ടന്നൊരുങ്ങിയതാണ്, വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.
പടവുകളിൽ നിന്ന് കുളത്തിലേക്ക് പെട്ടന്നാരോ തള്ളിയത് പോലെ.
തറയിൽ വീണു പടർന്ന വെള്ളം തുടക്കുന്നതിനിടയിൽ അവളോർത്തു.
അശോക് കാപ്പിയുണ്ടാക്കാൻ ശ്രമിച്ചതാകും. ഇക്കാലമത്രയും കിച്ചണിലേക്ക് എത്തി നോക്കിയിട്ട് പോലുമില്ലാത്തയാളാണ്.
നോർത്തിലും മറൈൻ ഡ്രൈവിലും
വെച്ച് കണ്ടുമുട്ടുമ്പോൾ അവനോടൊരുമിച്ച് ചെറിയ ടി സ്റ്റോളുകളിൽ പോകും. അശോകിന് കാപ്പിയായിരുന്നു ഇഷ്ടം. താൻ ചായ പറയും. ഇഷ്ടങ്ങൾ ഒത്തുപോകുന്നില്ലല്ലോയെന്ന് അവനെപ്പോഴും തമാശ പറയുമായിരുന്നു.
ചൂടുള്ള ചായയും കാപ്പിയും എത്ര വട്ടമാണ് ഒരുമിച്ചിരുന്ന് ഊതിക്കുടിച്ചിട്ടുള്ളത്. അവളിലേക്ക് ഒരു സങ്കടക്കടൽ ഇരമ്പിക്കയറി വന്നു.
തനിക്കെന്ത് പറ്റി, നാളെ രണ്ടു പേരും രണ്ടു വഴിക്ക് പിരിഞ്ഞിറങ്ങേണ്ടവരാണ്.
ഹൃദയത്തെ പറഞ്ഞു മെരുക്കാൻ ശ്രമിക്കുന്നതിനിടയിടയിലും അമേയ ഒരു കാപ്പി തിളക്കാൻ വെച്ചു.
പെട്ടന്നാണവൾ ഫോണിൽ സമീറിന്റെ
മെസേജ് ശ്രദ്ദിച്ചത്. ഇന്നലെ അയച്ച ഈദ് ഗ്രീറ്റിങ്സിന്റെ റിപ്ലെയാണെന്ന് ഉറപ്പായിരുന്നു. അമേയ , ഒരു കൊച്ചു കുട്ടിയെ കൊല്ലാൻ പറഞ്ഞ ദൈവവും
അത് കേട്ട പാടെ ചാടിപ്പുറപ്പെട്ട മനുഷ്യനും
എങ്ങനെയാണ് ഓർമ്മകളിൽ ആഘോഷമാകുന്നത്. സമീറിന്റെ വാക്കുകൾ വായിച്ച് അവൾക്ക് ചിരി പൊട്ടി . അവനിപ്പോഴും മാറിയിട്ടില്ല.
കാപ്പി പകർന്ന് ബാൽക്കണിയിലേക്ക്
നടക്കുമ്പോൾ തനിക്കെന്ത് പറ്റിയെന്ന് അമേയ സ്വയം ചോദിക്കുന്നുണ്ടായിരുന്നു.
അശോക് കണ്ണുകളടച്ച് കാല് നീട്ടി ചാരി
കിടക്കുകയാണ് . മുഖത്താകെ മുറിഞ്ഞിട്ടുണ്ടന്ന് കണ്ടു . ഷേവ് ചെയ്യാതെ താടിരോമങ്ങൾ വളർന്നിട്ടുണ്ട്.
നര പടർന്നു തുടങ്ങിയ മുഖത്ത് പെട്ടന്ന് പ്രായമേറിയത് പോലെ അവൾക്ക് തോന്നി. മുമ്പ് ഇങ്ങനെ കണ്ടിട്ടില്ല. അല്ലങ്കിൽ ഒന്ന് കണ്ടിട്ട് തന്നെ എത്രയായി.
ഒരു ഫ്ലാറ്റിൽ, ഒരു ചുമരുകൾക്കിരുവശത്തുമായി
രണ്ട് ഭൂഖണ്ഡങ്ങളിലെന്ന പോലെ.
ടിപ്പോയിലേക്ക് കാപ്പി വെക്കുമ്പോൾ അശോക് ഒന്ന് ഞെട്ടിയത് പോലെ കണ്ടു . കണ്ണു തുറക്കാൻ ശ്രമിച്ചെങ്കിലും മുഖമുയർത്തിയില്ല.
കിച്ചണിലേക്ക് ചെല്ലുമ്പോൾ സെൽഫോൺ അടിക്കുന്നത് കേട്ടു .
അഡ്വ : സീമയാണ്. ഫോണെടുത്തതേ
അവൾ പറഞ്ഞു തുടങ്ങി , അമേയ,
ചിറകുകൾ വിടർത്താൻ ഒരുങ്ങിയിരുന്നോളൂ , വക്കീൽ നോട്ടീസ് ഞാൻ അയച്ചിട്ടുണ്ട്.
മറുപടിയായി അവളൊന്ന് മൂളുക മാത്രം ചെയ്തു. ബാൽക്കണിയിൽ അശോകപ്പോൾ കാപ്പിയൂതിക്കുടിക്കാൻ
ഒരുങ്ങുന്നത് അവൾക്കപ്പോൾ ജാലകച്ചില്ലിലൂടെ കാണാമായിരുന്നു.

അസ്‌ലം തൈപറമ്പിൽ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: