17.1 C
New York
Wednesday, August 10, 2022
Home Literature അന്ന് ഞാനുണർന്നില്ല! (കവിത)

അന്ന് ഞാനുണർന്നില്ല! (കവിത)

വിനോദ്.വി.ദേവ്✍.

ഭഗവൻ, പരാത്മനേ നിന്റെവീണയിൽക്കൂടി ,
ഒഴുകുംസ്വരധാരയിന്നന്നെ കുളിർപ്പിയ്ക്കേ ,
പ്രാണന്റെ നിലാമരംപൂത്തുപൂങ്കിനാവിന്റെ,
വേദിയിൽക്കരക്കാറ്റ് കൊണ്ടുഞാനിരിക്കുന്നു.
ശാന്തിതീർത്ഥത്തിൽ മുങ്ങിപ്പൊങ്ങിയ പ്രകൃതിയിൽ ,
സപ്തരാഗത്തിൻക്കൊടിക്കൂറകൾപ്പറക്കുമ്പോൾ ,
ആരണ്യവനിയിൽനിന്നല്ലയോഭവാനന്ന്,
അംഭോജരഥമേറിവന്നന്നെക്ഷണിച്ചത്.
കാമരൂപിയാംനീലമേഘത്തിൻച്ചോട്ടിൽനിന്നെ,
തൂവെള്ള ജലാശയംപോലെ ഞാൻ കണ്ടിട്ടുണ്ട്.
പകൽമായുമ്പോൾ ശ്യാമജ്യോതിസ്സായ് ഭവാനെന്റെ
ഭാവനമയൂരത്തെ നൃത്തമാടിച്ചിട്ടുണ്ട്.
നീലരാത്രിതൻ ചാന്ദ്രസ്വപ്നത്തിൻപ്പിറാവായി,
ആഴനിദ്രയിൽ ഗാഡാലിംഗനം ചെയ്തിട്ടുണ്ട്.
വിസ്മൃതിപ്പകർന്നേകി എന്നെയിന്നന്യാദൃശ-
വിസ്മയലോകങ്ങളെ കാണിച്ചുതന്നിട്ടുണ്ടു.
ധ്യാനമാംജലാശയം നീന്തിഞാൻ കടക്കുമ്പോൾ,
തോണിയായ്നിറഞ്ഞതീ നിന്നിലെ മഹൗദാര്യം.
പ്രാണകാമനനീറി ചിറകുതളരുമ്പോൾ ,
താങ്ങായി തണലായി നിന്നതും നീതാനല്ലേ !

ദ്വൈതമാംമരീചിക അദ്വൈതക്കണ്ണാടിയിൽ
തഥ്യയായ്തെളിയുന്ന കാഴ്ചയെന്നതുപോലെ,
ശുദ്ധസംഗീതംകുടിച്ചുൻമാദിയായി ഞാനോ,
മന്ത്രബന്ധനംപോലെ നിന്നിലേക്കൊഴുകുന്നു.
നിന്നിലെ സ്വരവീണ തന്ത്രിയിൽപടരുന്നു ..!
നിന്നിലെ ഗാഡോഷ്മാവിൽ ഞാൻ സ്വയമലിയുന്നു…!

അന്നേതോ മഹാസന്ധ്യ, നിന്നുടെ രഥമെന്റെ,
പർണ്ണശാലക്കുമുന്നിൽ വന്നുനീ വിളിയ്ക്കവേ ,
മായയാംയുവതിതൻ മാറിലായ്ച്ചായുന്ന ഞാൻ,
നിൻസ്വരംനിഷേധിച്ചു.. അന്നുഞാനുണർന്നീല …!
എന്നുടെ അരികിലിന്നെത്രെനാൾ മുന്നെമുന്നെ,
വന്നുപോയ്ഭവാൻ പക്ഷെ, അന്നുഞാനറിഞ്ഞീല !

വിനോദ്.വി.ദേവ്.✍

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: