17.1 C
New York
Tuesday, September 21, 2021
Home Literature അന്നൊരു നാൾ വരും (കവിത )

അന്നൊരു നാൾ വരും (കവിത )

Dr. സുകേഷ് RS

അന്നൊരു നാൾ വരും.
ആകാശം ഭൂമിയായ് മാറും.
അഭയത്തിനപേക്ഷിക്കാൻ
ഇടമില്ലാതെയാകും.
കാലം മുന്നോട്ട് പോകാതെ
നിശ്ചലമാകും.

നക്ഷത്രങ്ങൾ പേറുന്ന
മാലാഖമാർ അപ്പോൾ
താഴെ വീണിട്ടുണ്ടാകും.

സൂര്യനും ചന്ദ്രനും
ഒളിച്ചുകളി നിർത്തി
ഒത്തുചേർന്നിട്ടുണ്ടാകും.

പറവകളും മേഘങ്ങളും
സല്ലപിച്ചൊഴുകിയത്
നുണയെന്നത് ബോധ്യമാകും.
മഞ്ഞും മലയും
പുഴയും പൂക്കളും
പ്രത്യേകതകളില്ലാതെ
അലിഞ്ഞുചേർന്നിട്ടുണ്ടാകും.

അന്തമില്ലാതെ പരന്നുകിടക്കുന്ന
ആകാശത്തിൽ
അത്ഭുതങ്ങളില്ലെന്നു
മനസ്സിലാകും.

ഭൂതങ്ങളും നാഗങ്ങളും
ദൈവങ്ങളും
തിരിച്ചറിയാൻ പറ്റാത്തവിധം
കൂട്ടംകൂടും.

മുൻകൂട്ടി തിട്ടപ്പെടുത്തിയ
മുന്നോട്ടും പിന്നോട്ടുമുള്ള
അനക്കങ്ങൾ
ചുറ്റുമുണ്ടാകും.

വാസനയില്ലാത്ത വായു
തളംകെട്ടി
വീർപ്പുമുട്ടുന്നുണ്ടാകും.

ശക്തർ അശക്തരും
ദുർബലർ ബലവാന്മാരു-
മായിക്കഴിഞ്ഞിട്ടുണ്ടാകും.

കറുപ്പും വെളുപ്പും
നിജവും വ്യാജവും
രണ്ടല്ല ഒന്നായി-
ത്തീർന്നിട്ടുണ്ടാകും.

ഒന്നോർക്കുക.
ഇനിയൊരു ആകാശം
കാത്തിരിക്കുവാൻ ബാക്കിയില്ല.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: