17.1 C
New York
Monday, September 27, 2021
Home Literature അന്നൊരു ഓണ നാളിൽ (കവിത)

അന്നൊരു ഓണ നാളിൽ (കവിത)

✍Dr. സുകേഷ് RS

അന്നൊരു ഓണ നാളിൽ
വന്നെത്തി ശലഭങ്ങളായി
നന്മയും സ്നേഹവും കൂടെ
മേന്മകൾ കാണുവാനായി.
വിദ്യാലയത്തിൻ പടിവാതിൽ
ആദ്യം നോക്കിപ്പറന്നു.
ഓണക്കളികളും ചിരിയും
കണ്ണിലും കാതിലുമെങ്ങും.
പരീക്ഷ തീർന്നൊരാശ്വാസം,
തിരക്കിലൊരത്തപ്പൂ, സദ്യയും.
പേനമഷിയാൽ ഉടുപ്പുകളിൽ
കനത്തിലെഴുതിയ ചിത്രങ്ങളും.
നാട്ടുവരമ്പത്തു ചെന്നു നോക്കി
പാട്ടും കുരവയും സംസാരവും,
പഞ്ഞമില്ലാത്ത പൊൻപാടങ്ങളോ
മഞ്ഞ പുതച്ചു ഞെളിഞ്ഞു നിന്നു.
തുമ്പയും തെച്ചിയും ഒത്തുനിന്നു
ഇമ്പമോടോണച്ചമയമിട്ടു.
വീട്ടുപടിക്കലങ്ങെത്തിയപ്പോൾ
കൊട്ടും, പുലിക്കളി മേളമല്ലോ,
പല്ലുപോയുള്ളൊരു മുത്തശ്ശിയും
നല്ലോണം പുഞ്ചിരി കാഴ്ചവച്ചു.
അടുക്കളച്ചൂടിൽ സ്നേഹസദ്യാ-
വട്ടവുമായമ്മനിവർന്നു നിന്നു.
പൂവിറുത്തും ഊഞ്ഞാലാട്ടവുമായ്
ആവേശബാല്യം കളി കളിച്ചു.
ഓണത്തപ്പന്റെ പൂക്കളത്തിൽ
വീണുമരന്ദം നുകരുവാനായ് ,
ശലഭങ്ങൾ മെല്ലെത്താണിറങ്ങി.
വല്ലാതെ സന്തോഷച്ചിറകുരുമ്മി!

ഇന്നിതാ ഓണനാളിൽ,
എന്നും ഭയമാണ് ചുറ്റും,
വീട്ടിൽ മറഞ്ഞു വിറച്ചിരുന്നു,
കെട്ടിയ മാസ്ക് മുറുക്കിവച്ചു,
ഓണമനസ്സിൽ പൂക്കളവും,
പൂക്കളും, അതിനോരം ശലഭങ്ങളും.

✍Dr. സുകേഷ് RS

COMMENTS

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിഷാദം (കവിത)

മൗനചിന്തകൾ ഉഴുതുമറിക്കുമീഊഷരഭൂമിയിലെ കലപ്പയാവുന്നു ...

കല്ലേലിയില്‍ ഹാരിസണ്‍, കമ്പനി തൊഴിലാളികളെ ദ്രോഹിക്കുന്നു

ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി കല്ലേലിയിലെ 2885 ഹെക്ടര്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കമ്പനി ദ്രോഹിക്കുന്നു .ആയിരത്തോളം തൊഴിലാളികള്‍ നേരത്തെ ഉണ്ടായിരുന്നു . കല്ലേലി എസ്റ്റേറ്റില്‍ 10 വര്‍ഷമായി...

സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി

പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതിയുടെ നിർദേശം. ജില്ലാ പൊലീസ് മേധാവിക്കും ചിറ്റാർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കുമാണ് നിർദേശം നൽകിയത്. പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ബാങ്ക്...

അബ്ദുൽ മജീദ്‌ റാവുത്തർ (68) നിര്യാതനായി

ജിദ്ദ: ആലപ്പുഴ ചുനക്കര തെരുവിൽമുക്ക്‌ കിണറുവിളയിൽ പരേതരായ സുലൈമാൻ റാവുത്തർ, ഹവ്വഉമ്മ ദമ്പദികളുടെ മകൻ അബ്ദുൽ മജീദ്‌ റാവുത്തർ (68) നാട്ടിൽ ഹൃദയ സംബന്ധമായ അസുഖത്താൽ നിര്യാതനായി. വളരെക്കാലം ജിദ്ദയിലെ അബ്ദുൽ ലത്തീഫ്...
WP2Social Auto Publish Powered By : XYZScripts.com
error: