ഇന്നലെകളിൽ അഗതിയായ്
ഇന്ന് അധിപനായ്
സമൂഹത്തിൽ അഗ്രഗണ്യ
നായ് സ്വയം മുദ്ര ചാർത്തി
പട്ടമണിയുന്നവൻ
എരിയും തിരിയുടെ
വേദന അറിയാതെ
വെട്ടത്തിൽ ഭ്രമിച്ചിടും
നയനങ്ങളിലെ ഇരുട്ട്
ഇനിയെന്ന് തെളിയും
പൊയ്മുഖങ്ങളാൽ
നൽകും ഔദാര്യം
വിരാമമിടാൻ ഒരുക്കം
ഇല്ലാതുള്ള കർമ്മഫലം
അനുഭവിക്കാൻ ഈ
ജന്മം മതിയാകില്ലെന്ന
സത്യം മറക്കുവതെന്തേ..?
മോക്ഷപ്രാപ്തിയില്ലെന്ന
ദൈവഹിതം
ഓർക്കാത്തതെന്തേ..?
ദുഷ്ക്കർമ്മങ്ങൾ തൻ
സംതൃപ്തി ദീർഘനേരം
ഇല്ലെന്ന തിരിച്ചറിവ്
ഇനിയെന്ന്..?
ജല്പനങ്ങളിൽ മുഴുകി
യാഥാർത്ഥ്യങ്ങൾ ശ്രവി
ക്കാതെ നെട്ടോട്ടമോടുന്നു
അതിരുകളില്ലാതെ..
കാര്യസാധീകരണവ്യ
ഗ്രതയാലുള്ള
ഉത്ക്കണ്ഠാകുലതയിൽ
സത്ക്കർമ്മങ്ങൾ
പാടെ മറന്നീടുന്നു..
നേർക്കാഴ്ച ദുരിതങ്ങൾ
കാണാൻ കാഴ്ചയില്ലാ
കണ്ണുകളാണിന്നേറെയും..
വർണ്ണനകൾ, വിവരണങ്ങൾ
ബോധവൽക്കരണം ഒക്കെയി
ന്ന് ആവർത്തനവിരസതയുടെ
രൂപാന്തരങ്ങളായ്..
കേട്ടതിലേറെയും കേൾക്കാ
ത്ത വൈരസ്യമായ് മാറി
സാരോപദേശങ്ങളും
സദ്ചിന്തകളും പ്രാർത്ഥനകളും…
ജിഷ ദിലീപ് ✍️