17.1 C
New York
Monday, September 20, 2021
Home Literature അന്ത്യാഭിലാഷം (കവിത)

അന്ത്യാഭിലാഷം (കവിത)

ഉഷാ ആനന്ദ്

നാക്കിലയിലുണ്ണാനൊരുക്കിയ, ഉരുളയിൽ
കണ്ണീരിനുപ്പും അലിച്ചു ചേർത്ത്,
ശരണാലയത്തിൽ ചരിത്രത്തിലാദ്യമായ്,
ഒരാത്മാവിനായന്നു, അന്നമൂട്ടി

ദുഗ്ദ്ധം ചുരത്താതെ, പോറ്റി വളർത്താതെ,
നന്മതൻ നിറകുടമായ കൈയ്യാൽ
പത്താണ്ടു പിന്നിട്ടയിഴയടുപ്പത്തിന്ന്,
ബലിതർപ്പണത്തിനാൽ ശാന്തിയേകി

ഉടുതുണി മാറ്റാൻ ,മറുതുണിയില്ലാതെ
പടികടന്നെത്തിയ വൃദ്ധജന്മം
കുടുകുടെ കണ്ണുനീർ പേമാരി പെയ്തിട്ടും,
മക്കളെ ശാപവാക്കോതിയില്ല

ശരണാലയത്തിൻ വാർഷികനാളില്,
മൗനം വെടിഞ്ഞവർ വാചാലരായ്
ഉഷ്ണപ്രവാഹമായൊഴുകിയ വാക്കുകൾ,
നെഞ്ചു തുളയ്ക്കുന്ന ദു:ഖമായി

ഒരമ്മതന്നാശയിൻ അസ്ത്രമേറ്റപ്പോൾ,
കൂടിയിരുന്നോർ കരഞ്ഞു പോയി
ഞാൻ മരിച്ചീടുമ്പോ, ആശ്രയമേകിയ,
ഇവിടുത്തെ സാറെന്റ കർമ്മം നടത്തണം

കാലംപിന്നെയും മുന്നോട്ടൊഴുകവേ,
വാർദ്ധക്യസഹജമാം പീഢകളാൽ
ആയമ്മ ഈ ലോകവാസം വെടിഞ്ഞിട്ടു,
നിത്യത പുൽകുവാൻ യാത്രയായി

കാകൻ ഗണങ്ങൾ കൊത്തിപ്പെറുക്കുന്ന,
ബലിച്ചോറുപോലും നൊന്തിരിക്കാം
മക്കളെയോർക്കുക, നിങ്ങളെപ്പോറ്റിയ,
മാതാപിതാക്കളെ കൈവിടല്ലേ…

 ...... ഉഷാ ആനന്ദ്....

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫിലാഡൽഫിയയിലുടനീളമുള്ള വാരാന്ത്യ വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു.

ഫിലാഡൽഫിയ: ഫിലാഡെൽഫിയയിൽ നടന്ന മാരകമായ വാരാന്ത്യ വെടിവെയ്‌പ്പിൽ ആറ് പേരുടെ ജീവൻ അപഹരിക്കുകയും കൗമാരക്കാർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നോർത്ത് ഫിലാഡൽഫിയയിലെ ഒരേ സ്ട്രീറ്റിലാണ് രണ്ട് മാരകമായ വെടിവെപ്പുകൾ നടന്നതെന്ന് ഫിലാഡൽഫിയ പോലീസ്...

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...
WP2Social Auto Publish Powered By : XYZScripts.com
error: