17.1 C
New York
Wednesday, September 22, 2021
Home Literature അന്ത്യമുനമ്പ് (കവിത)

അന്ത്യമുനമ്പ് (കവിത)

✍പയ്യന്നൂർ വിനീത് കുമാർ

അജ്ഞാതമാമേതോ വഴിയിലൂട-
ന്തിമേഘത്തെ നോക്കി നടക്കവെ
പുലർവേളകളേതോ ദിവ്യ
ജ്ഞാനമുണർത്തും കാലത്തു-
രുൾവേഗത്തുടിപ്പിൽ

പലവുരുചൊല്ലി ഞാനർക്കനെ
തൊഴുതുനിൽക്കുന്നേരത്ത-
വിടെയൊരേകാന്ത മുനമ്പ്,
അതിന്നടിപ്പരപ്പിലായിരം മുൾച്ചെടികൾ

നിറമുള്ള കാഴ്ചകളിരുളിൽ
ലയിച്ചിറങ്ങും സായന്തനച്ചുകപ്പ്
അവിടെ ഞാനെരിഞ്ഞമർന്നു
പോയതാമൊരു മാനസക്കുടം

കൂകിക്കൊണ്ടേയുരുണ്ടുപോയ്
ചിന്തകൾ,ചേമ്പിലത്തുമ്പിൽ
പൊഴിഞ്ഞുവീണൊരു മഞ്ഞുകണം പോൽ

മുകൾപ്പരപ്പിൽ കൺകൾ വച്ച്
ചുറ്റുമോടിയ കാഴ്ചകൾ
അതിൽത്തെളിവായ് വീശിയ
മരവിപ്പ്,
പാതയോരച്ചായ്പ്പുകൾ
പുഴയോരത്തായ്
പുകതുപ്പിയോരോട്ടുകമ്പനി

നഗരക്കാഴ്ചകളിൽത്തൂങ്ങി-
ക്കിടക്കുന്നുത്സാഹക്കാഴ്ചകൾ
ഇടയ്ക്കൊരാൾപ്പൊക്കത്തിൽ,
ഒരു ചോദ്യം കടൽകടന്നെത്തി:
എവിടെയാണെവിടെ നിറങ്ങൾ
നിറഭേദങ്ങൾ ?

✍പയ്യന്നൂർ വിനീത് കുമാർ

COMMENTS

2 COMMENTS

  1. അന്ത്യ മുനമ്പിൻ്റെ അകകാഴ്ചകളിലേക്ക് മനസ് പായുകയാണ്

  2. നല്ലെഴുത്ത്..അഭംഗി ഒട്ടു വരാത്ത വാചകചേർച്ച..
    എന്റെ നാട്ടുകാരൻ..തുടരുക.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയതിന് 12 വർഷം തടവ് ശിക്ഷ

ഒക്കലഹോമ: നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയ ബോബി ലീ അലനെ 54 ഒക്കലഹോമ കോടതി 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു മരങ്ങൾക്കിടയിൽ പണിതിരുന്ന കാബിനിൽ വെച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ചെറുപ്പക്കാരന്റെ വൃഷണം...

കാവ്യ മാധവന്റെ വാക്കുകൾ തന്നെ ഞെട്ടിച്ചെന്ന് അവതാരകൻ വിജയ്

മലയാളി പ്രേക്ഷകരടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധാവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് മലയാള സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 1991 ൽ പുറത്ത് ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു...

നമസ്തേ പ്രിയ മിത്രമേ . . . ഹിന്ദിയില്‍ ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ് ! മോദിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടിയാണ് ഇരു നേതാക്കളും ഫോണിലൂടെ ചര്‍ച്ച നടത്തിയത്. അഫ്ഗാന്‍ പ്രശ്നങ്ങളടക്കം ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ്...

താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശം തള്ളി; സാര്‍ക്ക് സമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി: ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ ഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍...
WP2Social Auto Publish Powered By : XYZScripts.com
error: