17.1 C
New York
Monday, August 15, 2022
Home Literature അനുഭവക്കുറിപ്പ് (കഥ)

അനുഭവക്കുറിപ്പ് (കഥ)

_ വാസുദേവൻ. കെ.വി✍

“ഏട്ടനിതെന്തിന്റെ ഭ്രാന്താണ്..”
മനവി പിറുപിറുക്കുന്നു.
കാലം തെറ്റി എത്തിയ മൺസൂൺ കനത്ത് കാറ്റും പേമാരിയും… ദീർഘനാൾ പൂട്ടിയിട്ട തറവാട്ടിൽ ഇത്തവണ മൺസൂൺ വിതറുന്ന സംഭാവനകൾ ഓർത്തപ്പോൾ അവന് പോകാതിരിക്കാൻ ആയില്ല. പ്രത്യേക അനുമതി പത്രം സൂത്രത്തിൽ വാങ്ങി..
ഏകനായി ഇരുചക്ര ശകടയാത്ര..

*പൂട്ടിയിട്ട തറവാട്ടിൽ എത്തുമ്പോൾ.

നഷ്ടപ്പെട്ടെന്നു കരുതിയ വസന്തം തളിരിടുന്നൂ​ തറവാട്ടുമുറ്റത്ത് അവൻ എത്തുമ്പോഴൊക്കെ. അവിടം കാണുമ്പോഴൊക്കെ അവനിൽ ഗൃഹാതുരത്വമുണരുന്നു.
ഗേറ്റിനരികിലെ അരിനെല്ലിമരം കായ്കൾ ചൊരിഞ്ഞ്..
വേനൽ ചൂടിൽ
പാതിയുണക്കത്തിൽ പേരമരം.
ചേച്ചിമാരോട് കൂട്ടുകൂടി മൂവാണ്ടൻ കൊമ്പിൽ കോർത്തിട്ട ഊഞ്ഞാലിൽ ഊയലാടുന്നു മനസ്സ്. മുങ്ങാംകുഴി യിട്ട് നീന്തി തുടിച്ച തറവാട്ടുകുളം ചെടികളും പായലും നിറഞ്ഞ്..
ശ്വസിക്കുന്നിടത്തൊക്കെ കാച്ചെണ്ണയുടെ, തിരുതാളിയുടെ ഇഷ്ടഗന്ധം.
നഷ്ടപ്പെടലിന്റെ ഊഷരഭൂവിൽ ഓർമ്മകളുടെ പച്ചപ്പ് പടരുന്നു..
ഏറെനാൾ അടച്ചിട്ട് ജീർണ്ണിച്ച, കുമ്മായം അടർന്നുവീണ ചുമരുകൾക്കുള്ളിൽ
നരിച്ചീറുകൾ ചിറകുവീശി പാറുന്നു . നിലം എലികളുടെ വിഹാരഗേഹം.രണ്ടാം നിലയിൽ വെരുകും, മരപ്പട്ടിയും താവളമാക്കി.
മുറ്റത്തെ അരമതിലിൽ വിള്ളലുകളിൽ ചീവീടുകള് കുറുകുന്നു . എല്ലാറ്റിനും സാക്ഷിയായി ഇതിഹാസകാവ്യത്തിൽ ജനകപുത്രീതണലായ എന്റെ അശോകമരം. പൂത്തുലഞ്ഞ്..
പവിഴമല്ലി ചോട്ടിൽ വെള്ള നക്ഷത്രക്കമ്പളം വിരിച്ച്…
ശിരച്ഛേദം വന്ന കല്പവൃക്ഷങ്ങൾ
നോക്കുകുത്തികൾ പോലെ..
ചക്കച്ചുളകൾ ഏറെ രുചിയൂട്ടിയ
പറമ്പിലെ വരിക്ക പ്ലാവ്
മൌനത്തിലാരായുന്നൂ​
“ഉണ്ണീ വന്നൂല്ലേ,,”
പൂർവ്വ സൂരികളുടെ ചവിട്ടേറ്റ് മണ്ണിലാണ്ടുപോയ ചവിട്ടുകല്ലുകള്..
ആണ്ടൊരിക്കൽ തിരി തെളിയുന്ന
നാഗപ്രതിഷ്ഠകൾ അനുഗ്രഹം ചൊരിഞ്ഞ്…
വേലിപടർപ്പില് ചെമ്പരത്തിയും, ശംഖുപുഷ്പവും പൂവിട്ടങ്ങനെ…

“പ്രായമായീ മകനെ എനിക്കെന്ന്!!! ” പറയാതെ പറഞ്ഞ് മേൽപ്പുര..
ചിതലുറമ്പിന് സ്വയം സമർപ്പിച്ച് ആത്മഹുതി തേടുന്ന കഴുക്കോലും ഉത്തരവും…
ചൂടും തണുപ്പുമേൽക്കാതെ എന്നെ ചായുറക്കിയ,,എന്നെ വളർത്തിയ..​
തറവാട്ടുമുത്തശ്ശീ.. എനിക്കിന്നൊന്നു കെട്ടിപ്പിടിച്ചുറങ്ങണമിവിടെ….​
എന്റെ സഫലമാവാതെപോയ കിനാവുകള് വീണ്ടും കണ്ടോണ്ട് …..

_ വാസുദേവൻ. കെ.വി✍

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്‍റ് പട്ടിക ഇന്ന്.

പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പട്ടിക ഇന്ന് (ആഗസ്റ്റ് 15) ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 16, 17 തിയതികളിലാണ് പ്രവേശന നടപടികൾ. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate...

പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു :പിന്നിൽ ആര്‍എസ്എസെന്ന് സിപിഎം.

പാലക്കാട് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. രാത്രി...

‘സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനം’; ആശംസകൾ നേർന്ന് രാഷ്ട്രപതി.

ഡല്‍ഹി: എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ജനങ്ങൾ രാജ്യത്തിന്റെ സുരക്ഷക്കും അഭിവൃദ്ധിക്കുമായി പ്രവർത്തിക്കണം, സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനമാണ്, സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഉത്സാഹത്തോടെ എല്ലാവരും പങ്കെടുക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു....

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: