17.1 C
New York
Monday, November 29, 2021
Home Literature അനുഗ്രഹം (ചെറുകഥ)

അനുഗ്രഹം (ചെറുകഥ)

ജയേഷ് പണിക്കർ

”ഇല്ല, ഒരിക്കലും ഇല്ല”. ആ മെസ്സേജ് കണ്ടപ്പോൾ മനസ്സാകെb വിങ്ങിപ്പോയി. അല്പനിമിഷം ഒന്നും പറയാനാവാതെ, ഒന്നും എഴുതാനാവാതെ ഇരുന്നുപോയി. അല്പം കഴിഞ്ഞപ്പോൾ ഞാൻ എഴുതി. ”ക്ഷമിക്കണം മോളെ, ഇത്രയും നാളായി ഞാൻ ആരെയും കാണാനോ ഒന്നും വന്നില്ല, ഇനിയും അതുണ്ടാവില്ല. ആരെയും ദ്രോഹിക്കണമെന്നു ആഗ്രഹവുമില്ല. പക്ഷെ അവൻ എന്റെ മകനല്ലേ. ഈ വയസ്സുകാലത്ത് ഒരാഗ്രഹം മാത്രം ബാക്കിയുണ്ട്. അത് കൊണ്ട് എഴുതിപ്പോയതാണ്. അവന്റെ കല്യാണം ഒന്നറിയിക്കണം, ദിവസവും, സമയവും മാത്രം. എവിടെയാണെന്നും അവൻ ആരെയാണ് കല്യാണം കഴിക്കുന്നത്, ക്ഷണകത്തിൽ അവന്റെ സ്വന്തം അച്ഛന്റെ പേരുണ്ടാവുമോ, ഒന്നും എനിക്കറിയേണ്ട. ആ സമയം അറിഞ്ഞാൽ, മനസ്സിൽ ഒന്ന് പ്രാർത്ഥിക്കാൻ, അവനെ മനസ്സിൽ ഒന്ന് അനുഗ്രഹിക്കാൻ. അത്രമാത്രം. അതിനുള്ള അവകാശം മാത്രം നിക്ഷേധിക്കരുത്. അവസാനമായി ഇതു മാത്രമാണ് ഒരു അപേക്ഷ. എന്നെ ബ്ലോക്ക് ആക്കരുത്”.

അവളുടെ മറുപടി ഒന്നും കിട്ടിയില്ല. എനിക്കറിയാം ആർക്കും ഒരു മറുപടിയും ഉണ്ടാവില്ല. ഞാൻ അത്രയ്ക്ക് വെറുക്കപ്പെട്ടവനായിരിക്കും. ഇരുപത്തിനാലു വർഷത്തിന് ശേഷവും ഞാൻ എല്ലാവര്ക്കും ഞാൻ ഒരു ചതിയൻ ആയിരിക്കും. എന്റെ മനസ്സുകാണാൻ സത്യം അറിയാൻ ആരും ശ്രമിച്ചില്ല. ചെറിയ പ്രശ്നങ്ങൾ ഊതി വീർപ്പിച്ചു എന്നെയും അഞ്ചു വര്ഷം സ്നേഹിച്ച അവരുടെ മകളെ, അവസാനം മനസില്ലാമനസോടെ കല്യാണത്തിന് സമ്മതിച്ച അവളുടെ അച്ഛനും അമ്മയും അടുത്ത ബന്ധുക്കളും, തർക്കവും പാർത്തിരിക്കുന്നതുപോലെ ആയിരുന്നു. ജീവിതത്തിലേക്ക് തീകോരിയിട്ടത്. മനഃപൂർവമല്ലാത്ത കുറ്റങ്ങൾ ചാർത്തി അവളെ ബലം പ്രയോഗിച്ചു വിളിച്ചു കൊണ്ടുപോയപ്പോഴും മൂന്നര വയസ്സുമാത്രം പ്രായമുള്ള മകനെ കാണാൻ അവസരം തരാതിരുന്നപ്പോഴുo എല്ലാം കലങ്ങി തെളിയും എന്നുതന്നെ കരുതിയിരുന്നു. പക്ഷെ അവസാനം എട്ടു മാസത്തെ കാത്തിരിപ്പിനൊടുവിൽ ഭ്രാന്തു പിടിക്കുമെന്നു അവസ്ഥായിലാണ് അവളുടെ വീട്ടിൽ ചെന്നത്. കഴുത്തിന് പിടിച്ചു തള്ളി അവളുടെ അച്ഛൻ പുറത്താക്കുമ്പോൾ, മകനെ ഒരുനോക്കു കാണുവാനാവാതെ നിരാശനായി മടങ്ങുമ്പോൾ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. ആത്‍മഹത്യ. ഭാര്യയ്ക്കും, മകനും ഓരോ കത്തെഴുതിവെച്ഛ്, ഫ്രിഡ്ജിന്റെ മുകളിൽ കയറി പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുക്കുമ്പോൾ മനസിൽ എല്ലാവരോടും മാപ്പുചോദിക്കുകയായിരുന്നു. എന്തെങ്കിലും അറിയാതെ എങ്കിലും തെറ്റുണ്ടെങ്കിൽ, മാപ്പ്. അഞ്ചു വർഷം ജീവനെപ്പോലെ സ്നേഹിച്ചവളെയും കുഞ്ഞിനേയും മനസ്സിൽ ഒരിക്കൽ കൂടെ ഓർത്തു. കഴുത്തിൽ കുറുക്കു മുറുകുമ്പോൾ അശരീരിപോലെ ഒരു വിളി കേട്ടപോലെ. കയർ മുറിച്ചു താഴെയിറങ്ങി കാത്തിരുന്നു. അവൾ വരും.

പക്ഷെ വന്നതു ഒരു ഡിവോഴ്സ് നോട്ടീസ് ആയിരുന്നു. ഏറ്റവും വൃത്തികെട്ടവനും ചതിയനുമാണെന്ന് എഴുതിയതിനു താഴെ സ്വന്തം ഭാര്യയുടെ ഒപ്പുകണ്ട ഞെട്ടലിലിൽ നിന്നും മോചിതനാവാൻ ദിവസങ്ങൾ വേണ്ടിവന്നു. സ്വന്ത൦ അച്ഛനെ ധിക്കരിച്ചു ഇഷ്ടപ്പെട്ട പെണ്ണിനെ കല്യാണം കഴിച്ചതിന്റെ പിണക്കം അച്ഛന്റെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും ഈ അവസ്ഥയിൽ അച്ഛൻമാത്രമായിരുന്നു ഒരു ആശ്രയം. എന്നാൽ അവിടെനിന്നും ഒരു സാഹായവും കിട്ടിയില്ല. ”അനുഭവിച്ചോ, സ്വന്തമായി ഉണ്ടാക്കിവച്ചതല്ലേ” എന്ന ഭാവമായിരുന്ന അച്ഛനും സഹോദരങ്ങൾക്കും. അവസാനം തളർന്നു വീണ ഘട്ടത്തിലാണ് അനുജൻ പറഞ്ഞത് ”ഒന്ന് മാറിനിൽകൂ, എല്ലാവര്ക്കും സത്യം മാനസിലാകട്ടെ. പ്രശ്നങ്ങൾ തീരട്ടെ”.

തകർന്ന മാനസികാവസ്ഥ, ചെയ്തു വന്ന ബിസിനസിനെ സാരമായി ബാധിച്ചു. വലിയ നഷ്ടം തലയിലേറ്റിയാണ് അനുജൻ താമസിക്കുന്ന ഗോവയിലേക്ക് പോയത്. എല്ലാം കലങ്ങി തെളിയും എന്ന് തന്നെ ഉറച്ചു വിശ്വസിച്ചു. പക്ഷെ കേസ്സു കോടതിയിൽ വന്നു. ചെയ്യാത്ത തെറ്റ് ഏറ്റുപറയാൻ മനസ്സ് അനുവദിച്ചില്ല. വർഷങ്ങള്ക്കു ശേഷം അറിഞ്ഞു അവൾക്ക് എക്സ് പാർട്ടിയായി ഡിവോഴ്സ് കിട്ടിയിരിക്കുന്നു. ശരിക്കും ഭ്രാന്തനെപ്പോലെ ആയിത്തീർന്ന നാളുകളായിരുന്നു പിന്നെ. ജീവനേക്കാളേറെ വർഷ്ങ്ങളോളം സ്നേഹിച്ച, എല്ലാ എതിർപ്പുകളെയും മറികടന്ന്, കല്യാണം കഴിച്ച ഭാര്യ ചെയ്യാത്ത തെറ്റിന്റെ പേരിൽ തള്ളിപ്പറഞ്ഞത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സ്നേഹിച്ചു മതിവരാത്ത കുഞ്ഞിനെ കാണാവാത്ത വിഷമം എല്ലാത്തിനും മീതെ. ശരിക്കും ഭ്രാന്തനായി മാറിയ ദിനങ്ങൾ, അങ്ങനെ എട്ടു വർഷങ്ങൾ. ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയുമെന്ന് പ്രതീക്ഷച്ചതല്ല. പക്ഷെ നല്ലവരായ ചില സുഹൃത്തുക്കൾ അപ്പോഴും തണലായി ഉണ്ടായിരുന്നു. തിരിച്ചു കയറിവരുമ്പോൾ വേണ്ടപ്പെട്ടവർ ആരും സ്വീകരിക്കാൻ ഉണ്ടായിരുന്നില്ല. പിന്നെ വർഷങ്ങൾക്കു ശേഷം വീണ്ടും ഒരു വിവാഹം. കുട്ടികൾ. സന്തോഷകരമായ ജീവിതത്തിലും ഇടയ്ക്കിടെ ഒരു മിന്നൽ പോലെ ആ ആഘാതം മനസിലേക്ക് കടന്നു വന്നിരുന്നു.

ഇന്നവൾ മറ്റൊരാളെ കല്യാണം കഴിച്ചു സുഖമായി കഴിയുന്നു. ആയിക്കോട്ടെ. അവളുടെ ഇഷ്ടം. പക്ഷെ സ്വന്തം മകൻ. പിന്നെയും വര്ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കണ്ടെത്തി ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ അവനു ജോലിയാണ്. ഫേസ്‌ബുക്കിലൂടെ റിക്വസ്റ്റ് അയച്ചു. ഉടനെ സ്വന്തം അച്ഛനെ ബ്ലോക്ക് ആക്കിയതായി കണ്ടു. ആയിക്കോട്ടെ അവനെ പറഞ്ഞു മനസിലാക്കിയതായിരിക്കും. ഇപ്പോഴും അവന്റെ മനസിൽ. അതങ്ങിനെ ഇരിക്കട്ടെ. പക്ഷെ അവന്റെ കല്യാണത്തിന് അച്ഛന്റെ അനുഗ്രഹം വേണ്ടേ. അവന്റെ മനസ്സിൽ അങ്ങനെ ഒരു ആഗ്രഹമുണ്ടോ, ഇല്ലായിരിക്കും. എന്നാലും അച്ഛന്റെ ഒരു കടമ. ഇപ്പോഴും മനസിൽ അവനോട് സ്നേഹ൦ മാത്രമേയുള്ളൂ. അനുഗ്രഹവും ഉണ്ടായിരിക്കും. ജീവിതത്തിൽ ഒരിക്കൽ മാത്രമുള്ള മുഹൂർത്തം. ഒരു അച്ഛന്റെ കടമ. വധുവിന്റെ കൈപിടിച്ചു കൊടുക്കുവാൻ അവന്റെ അച്ഛൻ വേണ്ടായിരിക്കും. മനസിൽ ആഗ്രഹം അടക്കാൻ കഴിയുന്നില്ല. പിന്നെ അവന്റെ ബന്ധുക്കളെ കണ്ടുപിടിക്കാനുള്ള ശ്രമായിരുന്നു. അവന്റെ അമ്മാവന്റെ മകളെ കണ്ടുപിടിച്ചു. ”ക്ഷമിക്കണം പ്രശ്നമുണ്ടാക്കാനല്ല” എന്നെ മുഖവുരയോടെ എഴുതിയപ്പോൾ മറുപടി കിട്ടുമെന്ന് ഒരിക്കലും കരുതിയില്ല. ഞാനും കുറെ എടുത്തു കൊണ്ട് നടന്നിട്ടുള്ള കുട്ടി. ഒരുവയസുള്ളപ്പോൾ കണ്ടതാണ് ഇപ്പോൾ സ്‌കൂൾ ടീച്ചർ ഒക്കെയാണ്. ഒരു അപേക്ഷ മാത്രമേ എഴുതിയുള്ളു. ”ഒന്നും വേണ്ട, അവന്റെ കല്യാണത്തിന്റെ ദിവസവും സമയവും ഒന്ന് അറിയിക്കണം. മനസ്സിൽ ഒന്ന് പ്രാർത്ഥിക്കാൻ. അവനെ മനസ്സിലെങ്കിലും ഒന്ന് അനുഗ്രഹിക്കാൻ”. പക്ഷെ മുഖത്തേക്ക് വാതിലടയ്ക്കുന്ന പോലെയായിരുന്നു മറുപടി. ”ഇല്ല ഒരിക്കലും ഇല്ല”.

ശരിയാണ് മോളെ. നിനക്കറിയില്ല ഒരു അച്ഛന്റെ വേദന. ആരോടും ഇനി പരിഭവമില്ല. പരാതിയില്ല. എന്റെ ദുഖങ്ങളും ജീവിതത്തിൽ സംഭവിച്ചതും ആ സത്യങ്ങളും എന്നോടൊപ്പം മരിക്കട്ടെ. അവൻ ചിലപ്പോൾ എന്നെ തേടിവന്നേക്കും. വരും അതുറപ്പാണ്. അതുവരെ ജീവിതം നീട്ടിക്കിട്ടുമോന്നറിയില്ല. കാത്തിരിക്കാം. അവനുള്ള അനുഗ്രഹം ഇപ്പോഴും ഉണ്ട്.
പക്ഷെ.. അവനിതൊക്കെ അറിയുന്നുണ്ടോ? …

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....

കേരള പോലീസ് ഒഫീസേഴ്സ് അസ്സോസ്സിയേഷന്‍:മെറിറ്റ്‌ ഫെസ്റ്റ് 2021

കേരള പോലീസ് അസ്സോസ്സിയേഷന്‍ ജില്ല പ്രസിഡന്റ് പ്രദീപ്‌.വി യുടെ അധ്യക്ഷ്യതയില്‍ പത്തനംതിട്ട വൈ എം സി എ ഹാളില്‍ ചേര്‍ന്ന യോഗം സംസ്ഥാന മൃഗസംരഷണ -ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി...
WP2Social Auto Publish Powered By : XYZScripts.com
error: