ഇന്നിന്റെ മര്‍ത്യര്‍
കണ്ടതുമില്ല കേട്ടതുമില്ല
അനാഥ ജന്മങ്ങളുടെ
ദുരിത കഥകള്‍…
ആ നിശാശലഭങ്ങൾ
ആത്മദുഃഖം പേറുന്ന
ഹൃദയവുമായ് ഇരുളിലേയ്ക്ക്
മറഞ്ഞുപോയ്..
ആ നിശാശലഭങ്ങൾ
രക്ഷകജാലകം തുറന്ന്
നവലോകം
കാണുവാന്‍ കൊതിച്ചു..
ആ മനസ്സുകളുടെ
ഉളളറകളില്‍
സുക്ഷിച്ച്
വച്ചൊരു ഓരായിരം
കിനാവുകള്‍..
കണ്ടവര്‍ ആരെല്ലാം
സങ്കടമഴയില്‍ കുളിച്ച്
നില്‍ക്കുന്ന
ദെെവമക്കളെ.
രാത്രിതന്‍
നിശബ്ദതയില്‍
കീറപ്പുതപ്പിന്റെയറ്റങ്ങളില്‍
തണുത്തുറങ്ങാതിരുന്നു
തെരുവിന്‍ മക്കള്‍ ..
പല രാപകലുകളിലും
കഴിഞ്ഞുകൂടിയവര്‍
കണ്ണുനീര്‍ ഒഴുകുന്ന
വദനവുമായ്…
ആരുമേ കണ്ടില്ലല്ലോ
കരിന്തിരിവിളക്കായി
പൊലിഞ്ഞു പോയവരെ..
ആരുമേ കേട്ടില്ലല്ലോ
നോവിന്‍ ഹൃദയങ്ങളുടെ
വിശപ്പിന്റെ വിളി..
കുതിച്ചെത്തി
മരണവിളികളുമായി
രൗദ്ര രൂപങ്ങൾ
തെരുവിന്‍ മക്കളുടെ
അരികില്‍…
ആ നിരാശ്രയര്‍ക്ക്
കിനാവുകളില്‍
തെളിയുന്ന
രൂപം മാത്രമായ് പെറ്റമ്മ..
ദിവാസ്വപ്നം കണ്ടവര്‍
സ്വാദേറിയ ചെറുരുളച്ചോർ
വാരികൊടുക്കുന്ന
ജനയിത്രിയെ…
ഒരുനേരമെങ്കിലും
ഭക്ഷണം കിട്ടുവാന്‍
കാത്തിരുന്നു
ആ നിശബ്ദ മക്കള്‍..
അനീഷ് സോമൻ ✍️
അനീഷേട്ടാ വരികൾ നന്നായിട്ടുണ്ട്. തെരുവിന്റെ മക്കളുടെ ദുഃഖം ആ കണ്ണുകളിലെ നീർ തിളക്കങ്ങൾ ചിലപ്പോൾ നമ്മളെയും പൊള്ളിക്കാറുണ്ട്