17.1 C
New York
Monday, January 24, 2022
Home Literature അത്രമേൽ ആഴത്തിൽ (കവിത)

അത്രമേൽ ആഴത്തിൽ (കവിത)

വിനോദ് ഗുപ്ത✍

ഇനി തുറക്കേണ്ടതില്ലാത്ത പടിവാതിലിൽ അത്രമേൽ പ്രിയപ്പെട്ടവർക്കായി കാത്തിരുന്നിട്ടുണ്ടോ..?

നീയില്ലായ്മയിൽ ഒറ്റപ്പെടലിന്റെ കാടുകയറുന്നവർക്ക് കൂട്ടിരുന്നിട്ടുണ്ടോ..?

അത്രമേലാഴത്തിൽ നിന്നെ ഞാനെന്നു വായിക്കുന്നവരുടെ മിഴികൾക്ക് തെളിച്ചമായിട്ടുണ്ടോ..?

ഏകാന്തതയുടെ നടുത്തളത്തിൽ ചില ഉൾതുടിപ്പുകൾ വല്ലാതെ അസ്വസ്ഥമാക്കാറുണ്ടോ..?

മറക്കാൻ ശ്രമിക്കുന്തോറും ഖനീഭവിച്ച ഓർമ്മകൾ വീണ്ടും വീണ്ടും വേട്ടയാടാറുണ്ടോ..?

ഒഴിവാക്കലിന്റെ മുള്ളാണികുത്തി ഹൃദയഭിത്തിയിൽ ചോരപൊടിയുന്നതായി തോന്നിയിട്ടുണ്ടോ..?

ഇനിയില്ല എന്നുറപ്പിച്ച് കൊണ്ട് ചിരിക്കാനൊരു പാഴ്ശ്രമം നടത്തിയിട്ടുണ്ടോ..?

നടവഴികളിലെവിടെയെങ്കിലും എന്നെങ്കിലും വീണ്ടുമൊരു കൂടിക്കാഴ്ച്ചയെ സ്വപ്നം കാണാറുണ്ടോ..?

പഴയ നിങ്ങളിലേക്ക് തിരിഞ്ഞുനടക്കാൻ ശ്രമിക്കുമ്പോൾ മരവിപ്പ് തോന്നിയിട്ടുണ്ടോ..?

ഓർമ്മകൾ വേട്ടയാടി വീണ്ടും പഴയ ആ ഉറക്കമില്ലാത്ത രാത്രികളിലേക്ക് വഴുതി വീഴാറുണ്ടോ..?

എങ്കിലൊന്നുറപ്പിച്ചുകൊൾക, നിങ്ങളുടെ ആത്മാവിനാഴങ്ങളിലേക്ക് വേരുകളാഴ്ത്തി നിങ്ങളിടങ്ങളിലേക്ക് പടർന്നുകയറുന്ന മുൾപ്പടർപ്പാണവർ…

നിന്നിൽമാത്രം വരിഞ്ഞുമുറുകി നിന്റെ ഖബറിടത്തിൽപോലും വേരുപടർത്തുന്ന ഒരുതരം മൈലാഞ്ചിപ്പടർപ്പ്.

വിനോദ് ഗുപ്ത✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...

ടെക്സസ് ഫെഡറൽ ജീവനക്കാരുടെ വർദ്ധിപ്പിച്ച മണിക്കൂർ വേതനം 15 ഡോളർ ജനുവരി 30 മുതൽ

ഓസ്റ്റിൻ (ടെക്സസ്): ടെക്സസ് സംസ്ഥാനത്തെ ഫെഡറൽ ഏജൻസികളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ഒരു മണിക്കൂറിലെ വേതനം 15 ഡോളറാക്കി ഉയർത്തിത് ജനുവരി 30 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്മെന്റ്(OPM) വെള്ളിയാഴ്ച...

നമ്മൾ വിർച്ച്വൽ ആയി “നമ്മളുടെ കലോത്സവം 2022” സംഘടിപ്പിക്കുന്നു.

കാൽഗറി : 'നമ്മള്‍' (നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍).നമ്മളുടെ പള്ളിക്കൂടത്തിലെ കുട്ടികൾക്കായി ഒരു വിർച്ച്വൽ കലോത്സവം "നമ്മളുടെ കലോത്സവം 2022" സംഘടിപ്പിക്കുന്നു. കാനഡയിലെ വാൻകൂവർ ഇന്ത്യൻ...
WP2Social Auto Publish Powered By : XYZScripts.com
error: