17.1 C
New York
Thursday, September 29, 2022
Home Literature അതിർത്തികൾ (കവിത)

അതിർത്തികൾ (കവിത)

✍🏽സുനിൽരാജസത്യ

അതിരുകൾ വേണ്ടെന്ന് ആരു ചൊന്നൂ!?
അതിരിന്റെ ലംഘനം തെറ്റുതന്നെ !!
അറിയാത്ത കാര്യത്തിന്നതിരു വേണ്ടേ?
അറിയായ്മയെന്നതിന്നറുതി വേണ്ടേ?

വീട്ടകത്തിന്നതിർ, വാതിലെങ്കിൽ-
വീട്ടു പുറത്തൊരു വേലി വേണ്ടേ ?!
പിന്നെങ്കിൽ എന്തിനാണാധാരങ്ങൾ-
ചങ്ങലക്കെന്തിന്നളന്നീടണം ?

പകലിന്നുരാവുമൊരതിരു തന്നെ,
ഇരവിനു പകലാണതിർവരമ്പ്.
അതിരുകളില്ലാതെ സാധ്യമല്ല-
മതിലുമറിയാതെ കാത്തിടേണം!

എതിരുകളില്ലെങ്കിൽ അതിഥിയാക്കാം,
അതിരു തുറന്നു വിളിച്ചിരുത്താം.                               
അതിഘോരം നടമാടും തിന്മകളെ-                          
അതിരുകടത്തണം വേഗ വേഗം !

അതിരുകടക്കാത്ത തിന്മയെല്ലാം-
ചുട്ടുകരിക്കണമിവിടെ തന്നെ !
അതിരു നാം കാക്കേണം,
പതിരെല്ലാം പോക്കേണം,
ഉതിരട്ടെ നന്മകളെന്റെ നാട്ടിൽ…!

Facebook Comments

COMMENTS

- Advertisment -

Most Popular

പ്രണയ മഴയിൽ കുളിക്കുമ്പോൾ ….(കവിത)

മഴ തെല്ലൊന്നൊതുങ്ങി ഞാൻ കാതോർത്ത മഴയുടെ സംഗീതത്തിന് നിൻ്റെ പേരായിരുന്നു. എത്ര വിചിത്രം അല്ലേ? നമ്മളെന്നോർമ്മയിൽ നിത്യവുംഞാനും നീയും മുങ്ങിമരിക്കുന്ന-- തെനിക്കറിയാം..... പ്രണയവഴികളെല്ലാം ലക്ഷ്യത്തിലെത്തണം എന്നു ശഠിക്കരുതല്ലോ ...? കൈകൾ കോർത്തുപിടിച്ച ലക്ഷ്യമായുള്ള ചില യാത്രകൾ എത്രയോ മനോഹരമാണെന്നോ.. പ്രണയമെന്തെന്നറിയുന്ന നിമിഷങ്ങളാണവ.. സ്വന്തമായിട്ടും സ്വന്തമാവാതെ പോയ നമ്മുടെ പ്രണയം ...! എന്നിട്ടും നിന്നിൽ നിറഞ്ഞു തുളുമ്പി എന്നിലേക്കൊഴുകുന്ന പ്രണയനീലിമയിൽ ഞാനും നീയും മുങ്ങിത്താഴുന്നു... കൃഷ്ണനിൽ നിറഞ്ഞ രാധയെപ്പോലെ... രാധയിൽ മുങ്ങിയ കൃഷ്ണനെ പോലെ .... രചന...

പ്രിയ സഖിയോട് ….. (കവിത) പ്രസാദ് വേനൽ.

ചൈത്രരാവല പ്പട്ടു തുന്നിയ - ചക്രവാള പഥങ്ങളിൽ, രാക്കടമ്പുകൾ പൂത്തു നിന്നൊരാ- രാസകേളീവനങ്ങളിൽ, പുഷ്പ സൗരഭം പൂശി മാരുതൻ - ചാമരം വീശും വേളയിൽ പോയിടാ മോ എന്നോമലേ - എന്റെ പ്രേമമാം കളിത്തോണിയിൽ എത്ര താരകപ്പൂക്കൾ പൂത്തിടും - നീളെയാ മേഘ പാളിയിൽ എത്ര വണ്ടുകൾ...

ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാന്‍ സംയുക്ത സൈനിക മേധാവി ; ബിപിൻ റാവത്തിന് പിൻ​ഗാമി.

ദില്ലി: ലഫ്റ്റനന്റ്‌ ജനറല്‍ അനില്‍ ചൗഹാന്‍ (റിട്ട) ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി (സി ഡി എസ്) ആകും. രാജ്യത്തെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍...

താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്താനിലും വനിതാ പ്രക്ഷോഭം

ഇറാനില്‍ പ്രതിഷേധക്കൊടുങ്കാറ്റ് ഇളക്കിവിട്ട 22 വയസ്സുകാരിയുടെ മരണത്തില്‍ പ്രതിഷേധിച്ച് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്താനിലും വനിതാ പ്രക്ഷോഭം. ഇറാന്‍ എംബസിക്കു മുന്നില്‍ നിലയുറപ്പിച്ച താലിബാന്‍ സൈനികര്‍ക്കു മുന്നിലേക്കാണ് മുപ്പതോളം വനിതകള്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങളും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: