മനസ്സിൽ ..ഒരു കനലെരിയുന്നുണ്ട്
ഓർമകളുടെ തീക്കാറ്റൂതിയുണർത്തിയ കനൽ …
ഏറെനാൾ ഒരുമിച്ച്‌ജോലിചെയ്‌ത
ആ സർക്കാർ കെട്ടിടത്തിൻറെ
മഞ്ഞപെയിൻറടിച്ചനീളൻ വരാന്തയിൽ
വീണ്ടുമൊരിക്കൽ കണ്ടതും
കണ്ണുകൾ പിടഞ്ഞുണർന്നതും
ഉരിയാടാനില്ലാതെവാക്കുകൾ ഉടഞ്ഞതും
തമ്മിൽത്തമ്മിൽനോക്കിനിന്നതും ഒരു നിമിഷം….!
എന്റീശ്വരാ ..
ഈ ജന്മമെനിക്ക് സമാധാനം തരില്ലേ …? .
ഓർക്കാപ്പുറത്താണ്അവൾ അയാളെ വീണ്ടും കാണുന്നത്.
ഡോക്റ്റർ എങ്ങോട്ടെങ്കിലും ട്രാൻസ്ഫർ വാങ്ങിപോയിക്കാണുമെന്നാണ്അവൾ കരുതിയത് . അയാളെ കണ്ടതുമുതൽ മനസ്സ് അസ്വസ്ഥമായി. മറക്കാൻ ശ്രമിച്ച ഓർമ്മകൾ ഓടിയെത്തുന്നു. ..
ആശുപത്രിയിൽ മറ്റുസ്റ്റാഫുകളോടൊപ്പം കഴിഞ്ഞ നാളുകളിൽ ഒളി ച്ചുവെച്ച ഈ പ്രണയം രണ്ടുപേർ മാത്രം രഹസ്യമായി ആസ്വദിച്ച നാളുകൾ ,, അയാളെ കണ്ടതിനുശേഷം ഒരു രാത്രിപോലും ഉറങ്ങാൻ കഴിയുന്നില്ലല്ലോ . ഇനിയൊരിക്കലും കാണരുതേ എന്ന പ്രാർത്ഥനയോടെയാണ് വഴിപിരിഞ്ഞത്
.ആശുപത്രിയുടെ ഇടനാഴികയിലെ തിരക്കിലൂടെ ആളുകളെ വകഞ്ഞുമാറ്റി മുന്നിലേക്ക് ധൃതിയിൽ നടക്കുന്നതിനിടയിൽ അതേസ്പീഡിൽ ഓടിവരുന്ന അയാളുടെ മുന്നിലാണ് അവൾ എത്തിയത്. ഒരു നിമിഷം രണ്ടുപേരുംകണ്ണിൽകണ്ണിൽനോക്കി തരിച്ചുനിന്നുപോയി. !
വാക്കുകൾ കിട്ടാതെ ഒരു നിമിഷം.
ഡോ ;:ഹരികൃഷ്ണൻ !
വർഷങ്ങളോളം ഒപ്പം ജോലിയെടിയെടുത്തപ്പോൾ ഏതോ നീമിഷിങ്ങളിൽ അറിയാതെ അടുത്തുപോയ മനസ്സ്.
ഒരിക്കലും പിരിയാതെ എന്നും കണ്ടുകണ്ടിരിക്കാൻ മാത്രേ അന്ന് കൊതിച്ചുള്ളൂ.
:സിസ്റ്റർ..” അയാൾ വിളിച്ചപ്പോളാണ് സ്ഥലകാലബോധമുണ്ടായത്
” ഡോക്ടർ, എന്താ ഇങ്ങനെ? ഇങ്ങനെയൊരു കോലം?.”.
ചീകിയൊതുക്കാത്ത തലമുടി നരകയറാനുള്ള ശ്രമത്തിലാണ് . കണ്ണുകളിലെ നിസ്സംഗത….അലസമായ വേഷം..ആ കോലത്തിൽ അയാളെക്കണ്ടപ്പോൾ അവളുടെ നെഞ്ച് തകർന്നു
“‘അമ്മ ഇവിടെ അഡ്മിറ്റാണ്. ബ്ലഡ് റിപ്പോർട്ട് വാങ്ങിക്കൊടുത്തിട്ട് കാണാം.”
അവൾ ധൃതിയിൽ ലാബിലേക്കോടി .
റിസൽറ്റ് വാങ്ങി അമ്മയുടെ ഡോക്ടറെകാണിച്ചതിനുശേഷം ഓർമ്മയിൽനിന്നും ഹരികൃഷ്ണന്റെ നമ്പറിൽ കാൾ ചെയ്തു. ആറേഴുകൊല്ലമായല്ലോ തമ്മിൽ വിളിച്ചിട്ട് .
” ശരി സിസ്റ്റർ കാന്റീനിലേക്കു വരൂ .” ഡോക്റ്റർ പറഞ്ഞു
കാന്റീനിലെ സ്റ്റാഫ്‌റൂമിൽ അഭിമുഖമായിരുന്നപ്പോൾ വാക്കുകളില്ലാതെ അവർ വിയർത്തു.
“സുഖമാണോ..സിസ്റ്റർ?” “
“സുഖത്തിനു കുറവൊന്നുമില്ല സുഖങ്ങൾക്ക് ചില നിദാനങ്ങളൊക്കെയുണ്ട്..അറിയാലോ?”
” സോറി സിസ്റ്റർ ..ഞാൻ തന്നെ തെറ്റുകാരൻ..അമ്മയെ ചേച്ചിയെ.. മറ്റു കുടുംബങ്ങളെ എതിർക്കാൻ എനിക്ക് ശക്തിയില്ലാതെ പോയി…അവർക്ക് ജാതിമതചിന്തകൾ മാറ്റിനിർത്താനാവില്ല..”
” വേണ്ട മാറ്റിനിർത്തേണ്ട ..സ്വയം ഉരുകിയൊതുങ്ങിക്കോളൂ. എന്തിനിങ്ങനെ സാക്രിഫൈ ചെയ്യുന്നു? ആ മുടിയൊന്നു നന്നായി ഒതുക്കി ചീകിക്കൂടെ? തലമുടി ഡൈ ചെയ്തൂടെ? ഡ്രസ്സ് അയേൺ ചെയ്തൂടെ?
ഇതൊന്നും വേണ്ടെന്നു ‘അമ്മ പറഞ്ഞോ?
“പോട്ടറെ സിസ്റ്റർ എനിക്കിത്രയൊക്കെയേ വിധിച്ചിട്ടുള്ളു. ഇനിയൊരു പെൺകുട്ടിയും എന്റെ ജീവിതത്തിലേക്ക് കയറിവരാതെ ഞാൻ ശ്രദ്ധിക്കും …ഒരുകാപ്പി കുടിച്ചിട്ട് നമുക്ക് പോവാം.”അപ്പോളേക്കും വെയിറ്റർ കാപ്പികൊണ്ടുവന്നു..
വാക്കുകളില്ലാതെ ഉടൽ പിടഞ്ഞു നെറ്റിയിലെ സിന്ദൂരം വിയർപ്പിൽ നനഞ്ഞു..
“സിസ്റ്റർ ഇറങ്ങിക്കോളൂ ..ഞാൻ പിറകെ വരാം ” അയാൾ പറഞ്ഞു തകർന്ന പ്രണയം പലർക്കുമറിയാമല്ലോ..
മുറിഞ്ഞ മനസ്സുമായാണ് അവൾ നടന്നത്. പോർച്ചിൽനിന്നും ഹോസ്പിറ്റലിലേക്ക് കയറുമ്പോൾ അവൾ ഒന്ന് തിരിഞ്ഞുനോക്കി. അയാൾ അങ്ങിനെത്തന്നെ നിൽക്കുന്നു,,!
ഈശ്വരാ .. തനിക്കീ . ജീവിതത്തിൽ സമാധാനമുണ്ടാവില്ല. ഒരിക്കലും.. .
നിർമ്മല അമ്പാട്ട്✍
Superb
Thank you mary josey Malayil