17.1 C
New York
Thursday, June 30, 2022
Home Literature അടുക്കള (കവിത) ✍ ആശ അഭിലാഷ് മാത്ര

അടുക്കള (കവിത) ✍ ആശ അഭിലാഷ് മാത്ര

ആശ അഭിലാഷ് മാത്ര

നിഴലാട്ടങ്ങളിന്നും നിലയ്ക്കുന്നില്ല
വീടിന്റെ സ്വാദുമുറിയിൽ
മധുരമൊട്ടുമില്ലാത്ത ശോഷിച്ച
വിരലുകൾ

അവളെന്നും മുറുക്കുമായിരുന്നു..
ശീലങ്ങൾക്ക് അടിവരയിടാൻ
അയാളോടൊപ്പം അവൾ പഠിച്ചു…

ഇഡ്ഡലിച്ചന്തത്തിലെ ചുവന്ന പൂവുകളെ
അറപ്പോടെ വീക്ഷിച്ചത് വിശപ്പിൻ
കനലിൽ എരിഞ്ഞു തീർന്നു…

അടുക്കളയിലായിരുന്നു
ചോർച്ചകൂടുതൽ..
അരി തിളച്ച കലത്തിൽ മഴവെള്ളം
അഹങ്കരിച്ച നാളിലൊരിക്കൽ
അടുക്കളയോടൊപ്പം പിഴുതെടുത്ത
സ്വപ്നങ്ങളുടെ ചെളിപ്പറമ്പിൽ വെന്തു
തീരാതെ പൊങ്ങിക്കിടന്നിരുന്നു
അരിമണികൾ.

 ആശ അഭിലാഷ് മാത്ര

Facebook Comments

COMMENTS

- Advertisment -

Most Popular

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: