17.1 C
New York
Monday, September 20, 2021
Home Literature അടിമക്കൂലി (കഥ)

അടിമക്കൂലി (കഥ)

കേണൽ രമേശ്‌ രാമകൃഷ്ണൻ

രാമൻ നായരുടെ അവസാനകാലം ജീവിതകാല ഭൃത്യനായ കേശവനെ വല്ലാതെ അതിശയിപ്പിച്ചു. ശകാരങ്ങളും, ചീത്തവിളിയും, കഷ്ടപ്പെടുത്തലുകളുമൊക്കെ തീരെയില്ലാതായി. കേശവൻ മുറ്റത്തോ പറമ്പിലോ പണിയെടുക്കുന്ന സമയം, രാമൻ നായർ കേശവനെ നോക്കിക്കോണ്ട് അങ്ങനെ നിൽക്കും. പലപ്പോഴും ആ കണ്ണുകൾ നിറയുന്നോയെന്ന് കേശവൻ സംശയിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതലുള്ള ജീവിതം ഓർത്തെടുക്കുകയാണോ അതോ താൻ ചെയ്തു കൂട്ടിയ ക്രൂരതകൾക്ക് പ്രായശ്ചിത്തം ചെയ്യുകയാണോ എന്ന് കേശവന് മനസ്സിലായിട്ടില്ല. ചോദിക്കാനുള്ള ധൈര്യം ഈ വയസ്സ് കാലത്തും കേശവന് കിട്ടിയിട്ടില്ല.

കേശവനും വയസ്സായി. വയലും, പറമ്പും, പുരയിടവും ഒക്കെ കിളച്ചു മറിച്ച് കൃഷി ചെയ്തിരുന്ന ആ ശരീരം ഇപ്പോൽ ഉണങ്ങിത്തുടങ്ങി. കൈകാലുകളിൽ നിന്നും പഴയ ശക്തി എങ്ങോട്ടോ ചോർന്നു പോയതുപോലെ. കണ്ണിന് കാഴ്ച വളരെ കുറഞ്ഞു. പിന്നെ ഒരു തിട്ടം വച്ച് എല്ലാം ചെയ്യുന്നു. എന്നാലും താനൊരു അടിമയാണെന്നും കഷ്ടപ്പെട്ടു ജോലി ചെയ്യുന്നതാണ് തന്റെ കടമയെന്നും കേശവന് നല്ല ബോധ്യമുണ്ടായിരുന്നു.

രാമൻ നായർ തലകറങ്ങി വീണ ദിവസം കേശവൻ ആകെ പേടിച്ചു പോയി. അങ്ങനെ ഒരവസ്ഥയിൽ തന്റെ മ്ബ്രാനെ മുമ്പ് കണ്ടിട്ടില്ല. ആരും കാണാതെ കേശവൻ കുറെ കരഞ്ഞു. മ്ബ്രാന് ഒന്നും വരുത്തരുതേയെന്ന് ചാത്തന്മാരോട് മനസ്സ് നൊന്തു പ്രാർത്ഥിച്ചു.

രാമൻ നായരുടെ തറവാട്ടിന് പുറത്തൊരു ജീവിതം കേശവൻ കണ്ടിട്ടില്ല. ഇടയ്ക്കിടെ സഖാവ് സുരേന്ദ്രനെ കാണുമ്പോഴുള്ള കുശലം പറച്ചിൽ ഒഴികെ. ചുവന്ന കൊടിയും പിടിച്ചു ജാഥയ്ക്ക് പോകുന്നതൊക്കെ പണ്ടേ ഉപേക്ഷിച്ചതാണ്. പ്രത്യേകിച്ചും രാമൻ നായർ കുടികിടപ്പായി മൂന്നു സെന്റ് ഭൂമി കൊടുത്തതിന് ശേഷം.. സ്വന്തം പേരിൽ ഈ ഭൂമുഖത്ത് ഒരു തുണ്ട് ഭൂമി. കേശവന്റെ തലമുറകളായുള്ള സ്വപ്നസാക്ഷാത്ക്കാരം.

കഴിഞ്ഞ വർഷമാണ് കേശവന്റെ ഭാര്യ ചോദ മരിച്ചത്. പെട്ടെന്നുള്ള മരണമായിരുന്നു. ചോദയുടെ ശവം രാമൻ നായരുടെ പറമ്പിന്റെ ഒരു മൂലയിൽ അടക്കം ചെയ്തോളാൻ രാമൻ നായർ പറഞ്ഞു. അതിനുശേഷം കേശവൻ ആകെ ഒറ്റയ്ക്കായി. ആകെയുള്ള ഒരു മകൻ മുരളി എന്തെങ്കിലുമൊക്കെ കൂലിപ്പണി ചെയ്ത് കാശ് കൊണ്ടുവരും. കേശവൻ ഒന്നും വാങ്ങില്ല. പറയും

“എനിക്കെന്തിനാ ചെക്കാ കാശ് ? നീ വെച്ചോ. നിക്ക് വേണ്ടത് മ്ബ്രാൻ തരൂല്ലോ “
രാമൻ നായർ കിടപ്പിലായതിന്റെ എട്ടാം ദിവസം, അയാൾ ഒരു വക്കീലിനെ വിളിപ്പിച്ച് സ്വത്തുക്കൾ എല്ലാം മക്കൾക്ക് വീതിച്ചു കൊടുത്തു. ഒപ്പം കേശവന് കുടികിടപ്പ് കൊടുത്ത മൂന്ന് സെന്റ് സ്ഥലത്തിനോട് ചേർന്ന് അഞ്ച് സെന്റ് ഭൂമി കേശവന്റെ പേരിൽ എഴുതിക്കൊടുത്തു. എല്ലാവരുടെയും മുന്നിൽ വച്ച് കേശവനെ അടുത്ത് വിളിച്ചു പറഞ്ഞു

“ കേശവാ, നീ എന്റെ കുടുംബത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. എന്റെ ക്രൂരതകളെല്ലാം സഹിച്ചു. ഇനി മതി. മതി നിന്റെ അടിമത്തം. നിന്നെ ഞാൻ സ്വതന്ത്രനാക്കുന്നു. നീ മരിച്ചാൽ നിന്റെ കുഴിമാടം നിന്റെ സ്വന്തം പേരിലുള്ള ഭൂമിയിലാകട്ടെ.”

കേശവൻ അന്തം വിട്ടു നിന്നു. ഒരു ശബ്ദം മാത്രം പുറത്തു വന്നു.

“മ്ബ്രാ..”

പിറ്റേന്ന് രാവിലെ രാമൻ നായർ കേശവനെ വിളിപ്പിച്ചു. ഒപ്പം മൂത്ത മകൻ രാധാകൃഷ്ണൻ നായരെയും. മകനോട് പറഞ്ഞു

“ മോനേ, ഈ കേശവനെ നിനക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ ? നമുക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടവരാണ്. ഇനി ആ കുടുംബം അടിമത്തത്തിൽ കഴിയരുത്. നിനക്ക് സെക്രട്ടറിയേറ്റിലും മന്ത്രി സഭയിലുമൊക്കെ പിടിപാടുണ്ടല്ലോ ? എങ്ങനെയെങ്കിലും കേശവന്റെ മകൻ മുരളിക്ക് ഒരു ഗവൺമെന്റ് ജോലി സംഘടിപ്പിച്ചു കൊടുക്കണം. ഏതെങ്കിലും ഒരു ജോലി. ഞാൻ വാക്ക് കൊടുക്കുകയാണ്. മറക്കരുത്”.

ഇതിനപ്പുറം ഒരു സ്വർഗ്ഗം കേശവന് കിട്ടാനില്ലായിരുന്നു. അയാൾ ഒന്നു മാത്രം ശബ്ദിച്ചു.

“മ്ബ്രാ”.

രാമൻ നായരുടെ മരണാനന്തര കർമ്മങ്ങൾ എല്ലാം പൂർത്തിയായതിന് ശേഷം രാധാകൃഷ്ണൻ നായർ മുരളിയെ തിരുവനന്തപുരത്ത് കൊണ്ടു പോയി. തന്റെ സ്വാധീനം ചെലുത്തി കൊട്ടാരക്കരയിലെ ഒരു വില്ലേജ് ഓഫീസിൽ ഒരു തൂപ്പുകാരന്റെ ജോലി മുരളിക്ക് വാങ്ങിക്കൊടുത്തു. താമസിയാതെ മുരളി ജോലിയിൽ പ്രവേശിച്ചു. മുരളി പോകുന്നതിനു മുമ്പ് കേശവൻ അടുത്ത് വിളിച്ചു പറഞ്ഞു

“മോനേ, നിനക്ക് നല്ലത് വരും. ഒരുപാട് കഷ്ടം സഹിച്ചവരാണ് നമ്മൾ. ഇനി അടിമപ്പണി വേണ്ടാ. ഞാൻ ചത്തുപോയാൽ , നമ്മുടെ മണ്ണിൽ തന്നെയാകണം എന്റെ കുഴിമാടം . ആ മണ്ണ് നീ ഒരിക്കലും വിൽക്കരുത്.”

എന്തോ ഓർത്തിട്ട് കേശവൻ തുടർന്നു.

“ ഒരു കുടുംബം ജീവിതകാലം മുഴുവനും കഷ്ടപ്പെട്ടതിന് കിട്ടിയ അടിമക്കൂലിയാണത്. മറക്കരുത്”

രണ്ട് മാസം കഴിഞ്ഞൊരു ദിവസം കേശവൻ ഈ ലോകത്തോട് വിട പറഞ്ഞു. ആഗ്രഹം പോലെ തന്നെ കേശവന്റെ മണ്ണിൽത്തന്നെ ഒരു കുഴിമാടത്തിൽ അടക്കം ചെയ്തു.

മുരളി തന്റെ ജോലി സ്ഥലത്തിനടുത്ത് ഒരു ചെറിയ വീട് വാടകയ്ക്കെടുത്ത് താമസം അങ്ങോട്ട് മാറി….

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: