17.1 C
New York
Saturday, August 13, 2022
Home Literature അടരുമീ ശോകം (കവിത)

അടരുമീ ശോകം (കവിത)

ഉരിയാടാതെ പോയി നീ
കാലത്തിൻ വ്രണിതമാക്കപ്പെട്ട
മനസ്സിനു പാത്രമാക്കി..
ഒന്നു ഞാൻ ചോദിക്കാനൊരു
ങ്ങവേ അവസാന വാക്കായി
തീരുന്ന എന്നിലെ മനസ്സിനു
മൂകത നിറച്ചു നൽകീടുകയോ?
പാതി മുറിഞ്ഞ വാക്കിൽ
പാഴ് ലോക സ്വപ്നത്തിൻ
മങ്ങലുകൾ..
ഒരു മാത്ര കൂടി പിന്തിരി
ഞ്ഞു നോക്കിയെന്നാൽ
എന്നാത്മാവിനെ നിനക്കെന്നേക്കും
തൊട്ടുണർത്താമായിരുന്നു..
ശൃംഗാരപദവിന്യാസത്താൽ
ഞാനൊരു മലർശരമെയ്തി
ല്ലെങ്കിലും..
എങ്ങോ മറന്ന സ്നേഹത്തെ
നിനക്കായ് നല്കാൻ വെമ്പും
ഹൃദയമുണ്ടായിരുന്നെന്ന്
ബോധ്യമാക്കാൻ തുടങ്ങവേ
കൊടുങ്കാറ്റേറ്റകരിയില കൂട്ടം
പോൽ ചിന്നി ചിതറി പാഞ്ഞതല്ലേ
ഇനി നീ തേടിയാൽ കിട്ടുമോ?
പതറുന്ന മനസ്സിനെ സ്വന്തമാക്കാൻ..
അവസാന നാളിൻ്റെ ദുഃഖാർദ്ര
നിമിഷത്തെ തണുപ്പിക്കാൻ
ഇനിയൊരു പെരുമഴക്കാലം
അങ്ങ് ദൂരെ..
കാണാൻ നിനക്കായിടും
സ്നേഹം പകുത്തതാഴ്‌വാരത്തു
നിൽക്കുമ്പോൾ
ഒരു കാറ്റായി നിന്നെ സ്പർശിച്ചു
പോയിടും ഈ മണ്ണിൽ നിന്നും..
ഏകയായ് പോയിടും എൻ്റെ
കരങ്ങളെ ചേർത്തു പിടിക്കു
വാനാകാതെ നീ എന്നിലും
ഞാൻ നിന്നിലും സ്വന്തമാകു
വാനാകാതെ..
വേർപാടിൻ്റ ദുഃഖം എത്ര
തീവ്രമെന്ന്..
അലയായ് പതഞ്ഞൊഴുകും
സാഗര തിരമാല പോലെ..

അശ്വതി അജി.✍

Facebook Comments

COMMENTS

- Advertisment -

Most Popular

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: