17.1 C
New York
Friday, September 17, 2021
Home Literature അച്ഛൻ.. അവസാന അദ്ധ്യായം (കവിത)

അച്ഛൻ.. അവസാന അദ്ധ്യായം (കവിത)

✍രാജേഷ് മാടക്കൽ

ഒരു മഹാപ്രതിഭാസമമ്മയാണെങ്കിലോ
അച്ഛനൊരു ഇതിഹാസമായിരുന്നു.

ആരുമേ കാണാത്ത ആരും പഠിക്കാത്ത
അവസാന താളിലെ പാഠമാണച്ഛന്‍

അതിലുണ്ട് ത്യാഗത്തിന്‍ ഗ്രീഷ്മായനത്തിന്‍റെ
നെടുവീര്‍പ്പുയരുന്ന പല കഥകള്‍.

അതിജീവനത്തിനായാശ്രയമായോര്‍ ക്കു
സര്‍വ്വം ത്യജിച്ചൊരാ ചെറുകഥകള്‍.

ഒരു മഹാകരുതലിന്‍ കാതല്‍മരമായീ
കാവലായ് നിന്നൊരു ചെറുകഥകള്‍.

ഉമ്മറകോലായില്‍ ഒരു കസേരക്കൂടില്‍
ധൈര്യം പകരുന്ന പലകഥകള്‍

അന്ത്യം വരേക്കും കുടുംബഭാരത്തിന്‍റെ
നുകമേന്തി തഴമ്പിച്ച കഥകളുണ്ട്

പരിഭവം ചൊല്ലാതെ സാന്ത്വനമില്ലാതെ
ഉള്ളു പിടയുന്ന കഥകളുണ്ട്.

അവഗണിച്ചീടുമ്പോളൊരു പുഞ്ചിരിക്കുള്ളില്‍
കദനം മറയ്ക്കുന്ന കഥകളുണ്ട്.

തെക്കേപറമ്പിലൊരു ഓര്‍മ്മയാകുമ്പോളും
ആകുലതമാറാത്ത കഥകളുണ്ട്.

ആയിരം കഥകളില്‍ ഗുണപാഠമായുള്ള
അച്ഛനെയറിയുവാനാരുമില്ല.

✍രാജേഷ് മാടക്കൽ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com