17.1 C
New York
Monday, August 15, 2022
Home Literature അങ്ങേക്കരയിലെ ഓടക്കുഴൽ വിളി .

അങ്ങേക്കരയിലെ ഓടക്കുഴൽ വിളി .

ആർ.സുകുമാരൻ തൊടുപുഴ.✍

പാർത്ഥൻ ചോദിച്ചു: “ഗുരോ,
ഞാൻ മരിച്ചുകഴിഞ്ഞാൽ
സ്വർഗ്ഗത്തിൽ പോകുമോ,
നരകത്തിൽ പോകുമോ?”

ഗുരു പറഞ്ഞു:
“കർമ്മം പോലെയിരിക്കും.
സ്വർഗ്ഗവും നരകവുമെന്ന
രണ്ടുസങ്കല്പങ്ങൾതന്നെ ഉണ്ടായത്
കർമ്മങ്ങളെ ക്രമപ്പെടുത്താനാണ്.
തെറ്റുകൾ കുന്നുകൂടുമ്പോൾ നരകമാണ് വിധിച്ചിട്ടുള്ളതെന്ന് തിരിച്ചറിയുന്നവൻ
സ്വയം തിരുത്തട്ടെയെന്നു കരുതീട്ടുണ്ടാവാം “

“അപ്പോൾ രണ്ടും
വെറും സങ്കല്പമാണ്. അല്ലെ ?”

“തീർച്ചയായും സങ്കല്പമാണ്.
എന്നാൽ ആ സങ്കല്പത്തിന്
യുക്തിയും ഭംഗിയുമുണ്ട്.
ശരികളിലൂടെ കടന്നുപോകുന്നവൻ മരണത്തെ ഭയക്കുന്നില്ല.
നശിക്കുന്ന ഈ ശരീരംവിട്ട്
അപ്പുറത്തുള്ള മനോഹരമായ
ഒരു തീരത്തേക്കണയാൻ
എപ്പോഴും തയ്യാറാണവൻ.

സ്വാർത്ഥതയും
തീരാത്തമോഹങ്ങളുമുള്ളവൻ സ്വർഗ്ഗപ്രാപ്തിക്കായി പ്രാർത്ഥിക്കുമ്പോൾ മുക്തനായവൻ
ഒന്നും പ്രാർത്ഥിക്കാതെ
അങ്ങേക്കരയിലെ ജീവിതത്തിൻ്റെ സൗകുമാര്യം തിരിച്ചറിയുന്നു.
അവിടെ ഉണ്ടായിരിക്കുന്നതെന്തുമാകട്ടെ,
അഥവാ അങ്ങനെയൊന്നുമില്ലാതിരിക്കട്ടെ,
എന്നാലും അവൻ്റെ ഹൃദയത്തിൽ
ആ കരയിൽനിന്നുള്ള മൃദുവായ
മുരളീരവം പ്രതിധ്വനിക്കും.
അവിടെത്തെ കോമളമലരുകളുടെ സൗരഭ്യം നിറഞ്ഞു പരിലസിക്കും.
ജീവിതത്തോണിയുടെ
അമരം പിടിക്കുന്ന ഭഗവാനോട്
തോണി അങ്ങോട്ടടുപ്പിക്കാൻ
ആവശ്യപ്പെട്ടും “
പാർത്ഥന് കാര്യം മനസ്സിലായി.

ടാഗോർ
പാടുന്നു:

“ജീവിതത്തിന്നമരം പിടിക്കുന്ന നാവിക,
ഭവാൻ കേൾക്കുവതില്ലല്ലീ
അക്കരെയുടെയോടക്കുഴലിൽ നി-
ന്നുദ്ഗളിക്കും വിദൂരമൃദുരവം”

ആർ.സുകുമാരൻ
തൊടുപുഴ.

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: