17.1 C
New York
Saturday, January 22, 2022
Home Literature അങ്ങനെ’ ഒരവധിക്കാലത്ത്….!!!(കഥ)

അങ്ങനെ’ ഒരവധിക്കാലത്ത്….!!!(കഥ)

ജ്യോതി നായർ

വളരെ ചെറുപ്പം മുതലേ അച്ഛനും മുത്തശ്ശിയും അമ്മയും ഒക്കെ പറയുന്ന കഥകളിൽ അവളുണ്ടായിരുന്നു…!

പൂതപ്പാട്ടിലെ പൂതത്തെ പോലെ ..കുഞ്ഞുങ്ങൾക്ക് അമ്മയായ് …കനിവ് നിറഞ്ഞവൾ ആയി …അച്ഛന്റെ കഥകളിലും, ചെമ്പക പൂമൊട്ടിന്റെ നിറമുള്ള കസവു ചേലയുടുത്ത തമ്പുരാട്ടി ഭാവമാർന്നു അമ്മമ്മയുടെ കഥകളിലും, വരകളിലും കളങ്ങളിലും ഇരുത്താൻ പറ്റാത്തത്ര ശക്തയായ ദേവിഭാവം ആർന്നു മുത്തശ്ശിയുടെ കഥകളിലും അവൾ നിറഞ്ഞു നിന്നു..! #യക്ഷി …!

എന്നാൽ എന്നിലേക്ക്‌ എപ്പോഴാണ് അവൾ ചേക്കേറിയത് എന്ന് എനിക്ക് തന്നെ അറിയില്ല ….ഒരു പക്ഷേ ..അന്നൊരവധിക്കാലത്തു തന്നെയാകണം ..!

അമ്മയുടെ വീട്ടിലേക്കു അവധികളിൽ പറിച്ചു നടപ്പെട്ടിരുന്ന എന്റെ ബാല്യത്തിന് വർണം ഉണ്ടാകുന്നതു മുത്തശ്ശിയുടെ (അമ്മമ്മയുടെ ‘അമ്മ ) അടുത്തേക്കുള്ള യാത്രയിലാണ് ..റാന്നിയിൽ ഇടമൺ എന്ന സ്ഥലത്തു നിന്നും ഐരൂർക്കു പോകണം ..രാവിലെ ഉള്ള ഒരു ബസ് മാത്രമാണ് ശരണം മൂന്നുമണിയാകുമ്പോഴേക്കും കുളിച്ചു റെഡി ആയിക്കോളണം എന്നാണ് അമ്മമ്മയുടെ കല്പന ..അന്നൊക്കെ ബസിൽ കേറാൻ ത്രിൽ അതിന്റുടെ ദൂരെ യാത്ര ത്രിൽ ..അയിരൂർ പോയാൽ അപ്പൂപ്പൻ പമ്പയാറ്റിൽ കൊണ്ട് പോകും വള്ളത്തിൽ കയറ്റും ..അവധിക്കാലം മനോഹരമാക്കാൻ അതിലും പറ്റിയൊരിടമില്ല ….!

ചെമ്പക പൂക്കൾ വീണുകിടക്കുന്ന വഴിയിലൂടെ അമ്മയുടെ കുടുംബ വീട്ടിലേക്കു ഓര്മയായപ്പോൾ മുതൽ …കൊച്ചു കാലുകൾ പെറുക്കിവെച്ചു നടക്കാൻ തുടങ്ങിയപ്പോൾ മുതൽ …ഞാൻ പലവട്ടം (ഓർമയിലും അല്ലാതെയും) ഓടിക്കയറാറുണ്ട് …!

അവധിയെന്നു വെച്ചാൽ എനിക്ക് അമ്മയുടെ വീടാണ് ..അല്ലെങ്കിൽ അമ്മമ്മയുടെ തറവാട് …സ്കോളർഷിപ് എക്സാമിൽ പങ്കെടുക്കേണ്ടത് കൊണ്ട് ..രണ്ടു മൂന്നു വര്ഷം അമ്മയെന്നെ സ്വന്തം വീട്ടിൽ കൊണ്ട് വിടാതായതു കൊണ്ട്.. ഏകദേശം മൂന്നു വർഷത്തിന് ശേഷമാണ് ഞാൻ അമ്മമ്മയുടെ വീട്ടിലേക്കു വരുന്നത് ഞാൻ അന്ന് ഒൻപതിൽ പഠിക്കുകയാണ് …!

തനിയെ എങ്ങും പോകരുത്! എന്നുള്ള അമ്മയുടെ ഓർമ്മപ്പെടുത്തലുകളെ കാറ്റിൽ പറത്തി ..ഏട്ടന്മാരുടെ വിലക്കുന്ന കണ്ണുകൾ ഇല്ലാത്ത സ്വാതന്ത്ര്യത്തിന്റെ ആകാശത്തു ഞാനും ചെമ്പകം പൂക്കുന്ന ഇടവഴിയും ..!

കൂടണയുന്ന പക്ഷിയെപ്പോലെ ഞാൻ ചേക്കേറുന്നയിടത്തു എന്നെ കാത്ത് മുളം കാടും, പമ്പയുടെ ഓളങ്ങളും , തലകീഴായി സർക്കസ്സ് കാണിക്കുന്ന നരിച്ചീറുകളും., കണക്കു സാറിനെ ഓർമിപ്പിക്കുന്ന രീതിയിൽ കണ്ണുരുട്ടി അനുവാദം ഇല്ലാതെ നാലുകെട്ടിന്റെ അകത്തേക്ക് വിരുന്നു വരുന്ന മൂങ്ങകളും, സ്വർണ സർപ്പങ്ങൾ ഇണചേരുന്ന കാവും , ഉണ്ണിയപ്പത്തിൻറേം പായസത്തിൻറേം മാമ്പഴപുളിശ്ശേരിയുടെയും ഗന്ധം നിറഞ്ഞു നിൽക്കുന്ന അടുക്കളത്തളവും …!! ആഹാ ..ന്റെ അവധിയുടെ ദിനങ്ങൾ എത്ര മനോഹരമായിരുന്നു എന്ന് പറഞ്ഞു തരാൻ ഇതിൽ കൂടുതൽ എനിക്കറിയില്ല..!

എന്നാൽ ആ അവധിക്കാലത്തു എന്നെ കാത്തിരുന്നത് എന്നെപ്പറ്റിയുള്ള പുതിയ ചില അറിവുകളായിരുന്നു ..പൊന്നുമ്മ എന്ന് ഞങ്ങൾ വിളിക്കുന്ന ജോലിക്കാരിയാണ് ബസ്സിറങ്ങി ഇടവഴിയിലേക്ക് നടന്ന ഞങ്ങളെ എതിരേറ്റത് ..!

കുട്ടി ബാഗ് ഇങ്ങു തരു ! എന്ന് പറഞ്ഞു അവർ കൈ നീട്ടി ആ കൈകളിലേക്ക് നോക്കിയപ്പോൾ സങ്കടം വന്നു.. വാർദ്ധക്യം വല്ലാതെ ബാധിച്ചു തുടങ്ങിയിരിക്കുന്നു ..കുറച്ചു കൂനും …,;

പൊന്നമ്മ എന്ന അവരെ പൊന്നുമ്മ എന്ന് വിളിച്ചു തുടങ്ങിയത് ഞാൻ ആണ് ..കുട്ടിയായിരിക്കുന്പോൾ ഇപ്പോഴും എന്റെ നെറ്റിയിൽ ഉമ്മവെക്കും ..പൊന്നുമ്മ എന്ന് പറയും ..അതവീട്ടിലെ ജോലിക്കാരിയാണ് എന്ന് ഒരിക്കലും തോന്നിയിട്ടില്യ..വേണ്ട ..! എന്ന് സ്നേഹത്തോടെ പറഞ്ഞു ഞാൻ അവരെ ചേർത്ത് പിടിച്ചു ……..;

ന്റെ ലക്ഷ്മികുട്ടി ….! എന്ന് വിളിച്ചപ്പോൾ ആ തൊണ്ട ഇടറി,,,അത് പോലെ ഉണ്ട് ന്റെ കുട്ടി ഇപ്പോ എന്ന് പറഞ്ഞു അമ്മമ്മയുടെ മുഖത്തേക്ക് നോക്കി …എനിക്ക് മനസ്സിലാകാത്തത് അതാണ് ആയിരൂര് എല്ലാവരും എന്നെ ലക്ഷ്മിന്നാണ് വിളി ..അതെന്താ ..ന്റെ പേര് വേറെ ആണല്ലോ …?

അത്ഭുതങ്ങൾ കാത്തിരിക്കുന്നതെ ഉണ്ടായിരുന്നുള്ളു …വീട്ടിൽ എത്തി മുത്തശ്ശി (അമ്മമ്മയുടേം അമ്മ) ഒരു കസേരയിൽ ഇരിപ്പുണ്ടായിരുന്നു..മടിയിൽ തടിച്ച ഏതോ ഒരു പുസ്തകം കഴുത്തു വരെ വീണുകിടക്കുന്ന കാതുകൾ അതിൽ തോട , ഞാൻ ഓടി ചെന്ന്..കാലിൽ തൊട്ടു ..മുത്തശ്ശി എന്നെ കഴുത്തിൽ കൂടെ കൈയ്യിട്ടു വട്ടം പിടിച്ചു..ഭസ്മം തൊട്ട നെറ്റി..ന്റെ നെറ്റിയോട് ചേർത്ത് ചെറുതായി മുട്ടിച്ചു ..,

ന്റെ കുട്ടി വല്യയി ..എന്ന് പറഞ്ഞു.എനിക്ക് തൊട്ടപ്പുറത്തുള്ള നാലുകെട്ടിലും ന്റെ വാലായി നടന്ന അപ്പുവും ,നന്ദുവും മറ്റു കൂട്ടുകാരും ഉള്ള അയൽപക്കങ്ങളിലും ഇടവഴിയിലുമൊക്കെ കറങ്ങി നടക്കാനും അവരെ ഒക്കെ കാണാനും തിരക്കായതു കൊണ്ടു .. ബാഗ് ഒരു മൂലയിലേക്കു തട്ടി ഞാൻ തൊടിയിലേക്കു ഓടി ……,

ചെറുതായി നിന്നിരുന്ന ജാതി മരങ്ങളെല്ലാം പടർന്നു പന്തലിച്ചിരിക്കുന്നു ഞങ്ങൾ കൂട്ടുകാർ കറങ്ങി നടക്കാറുള്ള ജാതി മരങ്ങൾക്കിടയിൽ ധാരാളം പുല്ലു മുളച്ചിരിക്കുന്നു അവരൊന്നുമിപ്പോൾ ഇവിടെ വരാറില്ലേ എന്ന് തോന്നി …………..!!

പമ്പയാറ്റിലേക്കു തറവാട്ടിൽ നിന്ന് ഇത്തിരി ദൂരമത്രെ ഉള്ളു പിന്നെ ഇരുപതു പടികളും …പടികളിറങ്ങി സാവധാനം ..ഞാൻ അഞ്ചു പടികൾക്കു മുകളിലെത്തി അവിടെ ഇരുന്നു ആറ്റിലേക്ക് നോക്കി തെളിഞ്ഞ ജലം താഴേക്കും മുകളിലേക്കും ഒഴുകി നടക്കുന്ന മുളയിലകൾ …വല്ലാതെ ഏകാന്തത തോന്നി…!

ഏകദേശം അഞ്ചു മണിയായി …പൊന്നുമ്മ തിരക്കി വന്നു ..ഞാൻ പമ്പയുടെ പടിയിൽ കാണുമെന്നു അവർക്കു അറിയാവുന്നതു പോലെ …..!

“കുട്ടി വേഗം അമ്പലത്തിൽ പോകാൻ ഒരുങ്ങു “..എന്ന് പറഞ്ഞു അമ്മമ്മ മുത്തശ്ശിയുടെ ഒരു കസവു നേര്യതു എടുത്തു തന്നു ചിറ്റയുടെ (അമ്മയുടെ സഹോദരി) ബ്ലൗസും ഞാൻ അന്നുവരെ ദാവണി ഉടുത്തിട്ടില്ല ..ചിറ്റ സഹായിച്ചു…അമ്പലത്തിലേക്കു ഇറങ്ങാൻ തുടങ്ങിയപ്പോൾ എതിരെ മുത്തശ്ശൻ വരുന്നു..എവിടെയോ ദൂരെ യാത്ര കഴിഞു വരികയാണ്..മുണ്ടിന്റെ കോന്തല ഒരു കയ്യിൽ പിടിച്ചു പ്രൗഡഗംഭീരമായ നോട്ടത്തോടെ പടികടന്നു വന്ന മുത്തശ്ശനെ ഞാൻ ..ഓടി ചെന്ന് ന്റെ മുത്തുക്കുട്ടിന്നു വിളിച്ചു ..വട്ടം പിടിച്ചു .. ..!

ഇവൾ വളർന്നപ്പോൾ ലക്ഷ്മിടെ അതേപോലെ ഇണ്ടു ഇല്യേ കാർത്തു …എന്ന് മുത്തശ്ശിയോട് പറഞ്ഞു ..അദ്ദേഹം അത്ഭുതം നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി …!

കുട്ടി ഇരുട്ടുന്നതിനു മുൻപ് പോയി വാ ..ഞാൻ ഒരു കൂട്ടം കൊണ്ട് വന്നിട്ടുണ്ട് …എന്ന് എന്നോട് പറഞ്ഞു അദ്ദേഹം അകത്തേക്ക് പോയി …

അമ്പലത്തിലേക്ക് കൂടെ വന്നത് ചിറ്റയാണ് …കുടുംബ ക്ഷേത്രത്തിൽ കണ്ണുകൾ ന്റെ കളിക്കൂട്ടുകാരെ …അപ്പുവിനെയും അപർണയെയുമൊക്കെ തിരഞ്ഞു കൊണ്ടിരുന്നു ..ചിറ്റ അർച്ചനയ്ക്ക് എന്റെ പേരും നാളും പറഞ്ഞപ്പോൾ തൊട്ടടുത്ത് നിന്ന പ്രായമായ സ്ത്രീകൾ എന്നെ നോക്കി എന്തോ പിറുപിറുക്കുന്നു ..എനിക്ക് വന്നപ്പോൾ മുതൽ ഒരു അപാകത തോന്നുന്നുണ്ട് …എല്ലാവരും എന്നെ അത്ഭുതത്തോടെ നോക്കുന്നു ..മൂന്നു വർഷങ്ങൾ കൊണ്ട് എന്താണ് എനിക്ക് പറ്റിയത് ..? കുന്തക്കോലു പോലെ കുറച്ചു നീളം വെച്ചുന്നല്ലാതെ …

തൊഴുതിറങ്ങുമ്പോൾ ചിറ്റയോടു ഞാൻ ചോദിച്ചു..അയിരൂര് ആരും പെണ്കുട്ടിളെ കണ്ടിട്ടില്ലേ …? എല്ലാരും നോക്കണു ..പിറു പിറുക്കണ് ..ന്ത കാര്യം ..! അത് നീ വളർന്നു സുന്ദരി കുട്ടി ആയില്ലേ അതാ …ചിറ്റ ഒഴിഞ്ഞു മാറി ….!

അന്ന് രാത്രി ..ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കില്ല ….ഞാൻ നല്ല ഉറക്കത്തിലേക്കു വീണുകാണും ..കതകിൽ മുട്ട് കേട്ടാണ് ഉണർന്നത് അടുത്ത് ചിറ്റ , താഴെ പായിൽ പൊന്നുമ്മ ..നല്ല ഉറക്കം …പതുക്കെ എണീറ്റ് കതകിന്റെ സാക്ഷ നീക്കി ..മുത്തശ്ശി ആകുമെന്നാണ് കരുതിയത് .മുറ്റത്തു പിച്ചകം പടർന്നു കിടക്കുന്ന പ്ലാവിന്റെ ചുവട്ടിലെ കുരിശാല ( മരിച്ചു പോയവരുടെ അസ്ഥി വെച്ച് വിളക്ക് കത്തിക്കുന്ന സ്ഥലം) ക്കടുത്തു ഒരു പെൺകുട്ടി നിൽക്കുന്നു നല്ല പരിചയം തോന്നുന്നു ..എവിടെയാണ്.. കണ്ടത് …!

ഞാൻ ചോദിച്ചു ആരാണ് …ലക്ഷ്മിയാണ് ..എന്ന് മറുപടി…മുഖത്തേക്ക് പാറി വീണ മുടിയിഴകൾ ഒതുക്കാൻ തല തിരിച്ചപ്പോൾ കഴുത്തിൽ മറുക് …ദൈവമേ ..ഇത് ഞാൻ തന്നെ ആണല്ലോ ….! എന്നെ കണ്ണാടിയിൽകണ്ടാൽ എങ്ങിനെ ഇരിക്കും അത് പോലെയുണ്ട് …പട്ടുപാവാടയും ബ്ലൗസും ആണ് ഇട്ടിരിക്കുന്നത് ..ഞാൻ കാലിലേക്ക് നോക്കി..കാല് താഴെ മുട്ടിയിട്ടുണ്ട്… യക്ഷിയാകാൻ വഴിയില്ല …എന്നാശ്വസിച്ചു..പിച്ചകം പൂത്തമണമുണ്ട് അത് പക്ഷെ പ്ലാവിൽ പടർന്നു കിടക്കുന്ന പൂക്കളുടേതാണ് ..!

കുട്ടി വരൂ ..എന്ന് അവൾ വിളിച്ചപ്പോൾ ഞാൻ ..ഒന്നും ചോദിക്കാതെ കൂടെ ഇറങ്ങി..ആകാശത്തു പാൽ നിലാവ് ..അവളെന്റെ കൈപിടിച്ച് പമ്പയാറിന്റെ തീരത്തേക്ക് പോയി ..അമ്മയുടെ വീട്ടിൽ നിന്ന് 5 മിനിറ്റ് വേണ്ട അങ്ങോട്ടു നടക്കാൻ പക്ഷെ ആ രാത്രിയിൽ പമ്പയാറു വളരെ ദൂരെ ആയിരുന്നത് പോലെ എനിക്ക് തോന്നി അത്രയ്ക്ക് സാവധാനം ആണ് ഞങ്ങൾ നടന്നത് ..അവൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു ..എനിക്കൊന്നും മനസ്സിലായില്ല !

ഇവിടെ കണ്ടിട്ടില്ലല്ലോ ..നേരത്തെ …എന്റെ ആരേലും ബന്ധുവാണോ ..എന്ന് ഞാൻ ചോദിച്ചു ..!അപ്പോൾ മണി കിലുങ്ങും പോലെ ചിരിച്ചു കൊണ്ടവൾ പറഞ്ഞു ..

“നിന്റെ അമ്മമ്മയോട് ചോദിക്കു…ലക്ഷ്മി ആരാന്ന് …?

എനിക്ക് കലി വന്നു ..ദേഷ്യത്തിൽ അവളുടെ കൈ വിടുവിച്ചു കൊണ്ട് ..ഞാൻ പറഞ്ഞു ഞാൻ എന്ത് ചോദിച്ചാല് ആണ് ഇവിടെ ആരെങ്കിലും പറയുക …തനിക്കു പറയാമോ…? അവൾ ചിരിച്ചു കൊണ്ട് പമ്പയാറിന്റെ പടി ഓടിയിറങ്ങി …!

ഞാൻ സാധാരണ ഇരിക്കാറുള്ള പടിയിൽ ചെന്ന് നിന്ന് എന്നെ കൈകാട്ടി അങ്ങോട്ട് വിളിച്ചു …ഞാൻ വേഗം പടിയിറങ്ങി…അവൾ നിൽക്കുന്നിടത്തേക്കു എത്തി ..!

കൊച്ചേന്നുള്ള മുത്തശ്ശന്റെ വിളിയാണ് എന്നെ പിടിച്ചു നിർത്തിയത് …തിരിഞ്ഞു നോക്കിയപ്പോൾ മുത്തശ്ശൻ ..നീ എന്തെടുക്കുകയാ അവിടെ ..ഇവിടെ വാ ..എന്നൊരു വിളി…!

മഹാ ദേവ മഹാ ദേവേൽ ധയം ധ്വനി എന്നൊരു മന്ത്രം ജപിച്ചു ..ഭൂ .. എന്ന് നിർത്തി ..പടി ഓടി ഇറങ്ങി വന്നു എന്റെ കൈക്കു പിടിച്ചു ..ഞാൻ തിരിഞ്ഞു നോക്കി ആരുമില്ല …മുത്തശ്ശാ …ലക്ഷ്മി അവിടെ ..ലക്ഷ്മി അവിടെ..എന്ന് ഞാൻ പറഞ്ഞു കൊണ്ടേയിരുന്നു .

പിറ്റേ ദിവസം വളരെ വൈകിയാണ് ഞാൻ ഉണർന്നത് ..തറവാട്ടിൽ ഒരു പൂജയുടെ ഒരുക്കങ്ങൾ …എന്നതാണ് എന്ന് ചോദിച്ചപ്പോൾ മുത്തശ്ശി ഒറ്റക്കരച്ചിൽ ..അവൾ …ന്റെ കുട്ടിയേം കൊണ്ട് പോകാൻ നോക്കിലോ ..എന്ന്

ആരു ..? എപ്പോൾ …? എന്തിനു ..? എന്നൊന്നും മനസ്സിലായില്ല …വൈകിട്ട് കുടുംബ ക്ഷേത്രത്തിലെ പോറ്റി വന്നു …എന്നെ ഒരു കളം വരച്ചു അതിന്റെ നടുവിലിരുത്തി ..നീണ്ട തിലകം തൊടുവിച്ചു ..സത്യത്തിൽ എനിക്ക് ചിരിവന്നു സിനിമയിലൊക്കെ കാണും പോലെ ഒരു ഐറ്റം എന്ന് തോന്നി…!

പക്ഷെ പൂജയുടെ അവസാനം കണ്ട കാഴ്ച്ച എന്നെ കരയിപ്പിക്കാനും ഭയപ്പെടുത്താനും പോകുന്നതായിരുന്നു …തുടക്കത്തിൽ പോറ്റി ഒരു ചന്ദന മുട്ടിയെടുത്തു മന്ത്രം ജപിച്ചു എന്റെ മുൻപിൽ ഒരു ഇലക്കീറിൽ വച്ചിരുന്നു …പൂജ കഴിഞ്ഞു “ആവാഹയ’ എന്ന് പറഞ്ഞു ന്റെ ദേഹത്തേക്ക് അദ്ദേഹം കുറച്ചു ജലം തളിച്ചു ..മുന്പിലിരുന്ന ചന്ദനത്തിന്റെ മുട്ടിപതുക്കെ ഒന്ന് ചലിച്ചു.. ചുറ്റിനും നിന്നവർ മഹാദേവ .. മഹാദേവ .. എന്ന് ഭയത്തോടു കൂടി വിളിച്ചു ഇത്രേം ആയപ്പോൾ പേടിച്ചു എന്റെ ബോധം പോയി ..ഉണരുമ്പോൾ …ഞാൻ മുത്തശ്ശിടെ മടിയിൽ കിടക്കുകയാണ് …
………………..,,,,,,,,,…………..,,,,,,,,,,,,,,…………,,,,,,,,,,…

വാൽക്കഷ്ണം:

നിങ്ങൾക്കു വേണ്ടി ഇത്രയും കൂടെ ചേർത്തോട്ടെ !

ഒന്ന് : ആരാ മുത്തശ്ശി അത്..യക്ഷിയാന്നോ .. എന്ന് ചോദിച്ചപ്പോൾ അതെന്റെ അനിയത്തിയാണ്..ലക്ഷ്മിന്നായിരുന്നു പേര് ..നിന്നെ കാണുമ്പോലെ ആയിരുന്നു അവൾ ..ഒരിക്കൽ കുളിക്കാൻ പോയപ്പോൾ കാല് തെറ്റി പമ്പയാറ്റിൽ വീണു മുങ്ങി മരിച്ചതാണ് …അന്നവൾക്കു നിന്റെ പ്രായമായിരുന്നു …ആരും പറഞ്ഞിട്ടില്ലല്ലോ ഇത് എന്ന് പറഞ്ഞപ്പോൾ..പേടിക്കണ്ടാന്നു കരുതിയാണ് കുട്ടിയോട് പറയാഞ്ഞത് ..എന്ന് പറഞ്ഞു മുത്തശ്ശി ആ ടോപ്പിക്ക് അവസാനിപ്പിച്ചു …

രണ്ട് : അതിനേക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് മുത്തശ്ശൻ പറഞ്ഞതാണ് ..മുത്തശ്ശൻ ഒരു സ്വപ്നം കണ്ടാണ് തലേ ദിവസം രാത്രി..എന്റെ പുറകെ വന്നത് …ഞാൻ പമ്പയിലേക്ക് ഉറക്കത്തിൽ നടന്നു പോകുന്നു എന്ന് സ്വപ്നം കണ്ട അദ്ദേഹം ഞാൻ മുറിയിലുണ്ടോ ..എന്ന് പോലും നോക്കാതെ പമ്പയിലേക്ക് ഓടി എത്തുകയായിരുന്നു ..മുത്തശ്ശൻ അല്പം താമസിച്ചിരുന്നു എങ്കിൽ ..എന്ത് സംഭവിച്ചേനേം ..ഈ കഥ എഴുതാൻ ഞാൻ ഉണ്ടാവുകയില്ലായിരുന്നു…കഥാവശേഷ അയേനേം …

മൂന്ന് : സ്കൂൾ രെജിസ്റ്ററിൽ എന്നെ ചേർത്തപ്പോൾ ഉള്ള പേര് ജ്യോതിലക്ഷ്മി എന്നാണ്

നാല് : ഏറ്റവും വലിയ അത്ഭുതം വർഷങ്ങൾക്കു ശേഷം ഞാൻ തിരുവനന്തപുരത്തുള്ള ഒരു ജ്യോത്സ്യന്റെ അടുത്ത് സുഹൃത്തിന്റെ ഒപ്പം പോയി ..അവൾ അകത്തു കയറി എനിക്ക് കയറാൻ പറ്റില്ലായിരുന്നു കൊണ്ട് വെളിയിൽ നിന്നു അദ്ദേഹം …പ്രശ്നത്തിനിടയിൽ എന്റെ സുഹൃത്തിനോട് പറഞ്ഞു.. വെളിയിൽ നിൽക്കുന്ന നിങ്ങളുടെ സുഹൃത്തിനോട് പറയു… ദേവീമാഹാത്മ്യം പതിനൊന്നാം അധ്യായം വായിക്കാൻ …അവരുടെ കൂടെ ഒരു യക്ഷിയുണ്ട് ….!!! .j

COMMENTS

1 COMMENT

  1. നല്ല രസമുണ്ടാർന്നു വായിക്കാൻ 😍….വാൽകഷ്ണം സത്യമാണോ?

Leave a Reply to Lovely Cancel reply

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരം പ്രഖ്യാപിച്ചു.

വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ മേഖലയിെലയും പരിസ്ഥിതി മേഖലയിലെയും മികവുറ്റ പ്രതിഭകള്‍ക്കാണ് ഇത്തവണ പുരസ്കാരം. ഇബ്രാഹിം ചേര്‍ക്കള, മധു തൃപ്പെരുംന്തുറ, ബീന ബിനില്‍, മധു ആലപ്പടമ്പ്, ശ്രീജേഷ്...

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു.

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വൈറസ് നമുക്കിടയിൽ തന്നെയുണ്ടെന്ന ഓർമപ്പെടുത്തലാണ് ഇതെന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോവണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യണമെന്നും...

ട്രെയിനിൽ ഉറക്കെ പാട്ടുവെച്ചാലും ശബ്ദമുണ്ടാക്കിയാലും ഇനി പിടിവീഴും.

തീവണ്ടിയ്‌ക്കുള്ളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. തീവണ്ടി യാത്ര സുഗമമാക്കുക ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഉറക്കെ പാട്ടുവയ്‌ക്കുന്നതിനും, ഉച്ചത്തിൽ സംസാരിക്കുന്നതിനുമാണ് നിരോധനം. തീവണ്ടി യാത്രയ്‌ക്കിടെ ഉറക്കെ സംസാരിക്കുന്നതും, പാട്ടുവയ്‌ക്കുന്നതും മറ്റ് യാത്രികർക്ക്...

ഷീജ പിടിപ്പുരക്കൽ രചിച്ച പാതിരാസൂര്യൻ (കവിത ആസ്വാദനം)

കവിത: പാതിരാസൂര്യൻ രചന: ഷീജ പിടിപ്പുരക്കൽആസ്വാദനം: റോബിൻ പള്ളുരുത്തി ശ്രീമതി ഷീജ പടിപ്പുരക്കലിന്റെ "പാതിരാസൂര്യൻ " എന്ന മനോഹരമായ കവിതയുടെ വായനയിൽ നിന്നും മനസ്സിൽ വിരിഞ്ഞ ഒരു ചെറിയ ആസ്വാദനം ഇവിടെ കുറിക്കുകയാണ്. ഒരമ്മയുടെ ഒറ്റപ്പെടൽ, ഒരു...
WP2Social Auto Publish Powered By : XYZScripts.com
error: