17.1 C
New York
Thursday, December 2, 2021
Home Literature അഗതി മന്ദിരങ്ങളിലൂടെ.. (കവിത) - ഹരി വെട്ടൂർ

അഗതി മന്ദിരങ്ങളിലൂടെ.. (കവിത) – ഹരി വെട്ടൂർ

✍ഹരി വെട്ടൂർ

അകലങ്ങളിൽ നട്ട മിഴിയുടഞ്ഞു -നേർത്ത വദനത്തിലിറ്റിറ്റു കണ്ണുനീരും അഗതികൾ ഗതകാലമയവിറക്കി -ചുളി – ഞ്ഞെല്ലിച്ച കൈകൾ കുഴമ്പുതേടി..

വാർദ്ധക്യം ഒരു വിണ്ട വയലിന്റെ ചിത്രമാ വയറിലും കോറി ക്കുറിച്ചുവെച്ചു.. തളരുന്ന മെല്ലിച്ച വിരലുകൾ വെള്ളിനൂൽ തടവുന്നു താരവം സന്ധ്യനേരം…

നിരതെല്ലു തെറ്റാതളന്നകലമൊപ്പിച്ചു വിരിയിട്ട കട്ടിലുകളുണ്ടതിന്മേൽ… നിവരാത്ത നടുവെല്ല് നീർത്തുവാൻ പണിപ്പെട്ടു മറിയുന്നു വാർദ്ധക്യ ജൻമ്മമേറെ..

“നെടുതാലി ഭാഗ്യം വെടിഞ്ഞപോയോർ പുതുമിന്നുകെട്ടി പുറത്തു പോയോർ ചെളിയോടയിൽ വ്രണച്ചാർ കുടിച്ചോർ തീർത്ഥാടനം ചെയ്തു വഴി പിഴച്ചോർ. മരുമക്കളും മക്കളും തീർത്ത നാടക കളിയാട്ടവേദിയിൽ കാലിടഞ്ഞോർ…

ഒരു വറ്റു താനേ കഴിക്ക വയ്യ… ഉടനുള്ളു പിടയുന്ന പുത്രദുഃഖം ഒക്കത്തെ മായാ തഴമ്പുതന്നാമുഖം ഓർമ്മയിൽ ചികയുന്നൊരമ്മക്കിളി..

വിരസതയൊടിവിടെ ഇന്നീജനൽ ക്കൂറതൻ, തുണിതുന്നി നേരം പഴിച്ചൊരമ്മ… അവരിലുമൊടുങ്ങാത്ത സങ്കട ചാ ലുകൾ- കൺ കുഴിയിലൂടെ പുറത്തുവന്നൂ…

കടൽതാണ്ടി എത്തുന്ന അറബി പ്പണത്തിന്റെ മണമേറ്റു മനനം മറന്നുപോയോർ… നിറമാറിലെ ചോരയൂറ്റി വളർന്നവർ പുലയാട്ടി വിട്ടോരു മാതൃജൻമ്മം…

കയ്യിൽ തടഞ്ഞയൊരു ജപമാലയിൽ ചിലർ മന്ത്രങ്ങളെണ്ണി കണക്ക് തെറ്റിക്കവേ.. മാസാന്ത്യമെത്തുന്ന വരവിൻ കണക്കിനായ് പുസ്തകത്താളിലായ് മൂക്കുരയ്ക്കുന്നവർ….

“വിരലുകളിലൊരു നേർത്ത നെയ് സുഗന്ധം… മാഞ്ഞ പകലിന്റെ നൊമ്പര ഞരക്കമൊപ്പം… നിഴലുകളിഴഞ്ഞിടുമൊരോർമ്മ കൾ ചികഞ്ഞുകൊ – ണ്ടിഴയുന്നു ജനലരികിൽ മറ്റൊരമ്മാ…!! ഗതികെട്ട ജന്മം പഴിച്ചും -മകൻ തന്ന ഉദരത്തിലെ മുറിപ്പാടളന്നും.. മകളന്നു പാൽനുരഞ്ഞൊട്ടിച്ച മാറിലി- ന്നൊരു തുണ്ട് തുണിയിലാ മെയ് മറച്ചും ഒരു തെല്ലു സൗന്ദര്യമില്ലാത്തൊരമ്മ – യെന്നരുമക്കിടാങ്ങൾ പറഞ്ഞതോർത്തും… നിറമുള്ള സ്വപ്നങ്ങൾ ചാലിച്ചു മായിച്ച പുടവയന്നേകിയ കരങ്ങളോർത്തും… ഇടനെഞ്ചിലിപ്പൊഴും താരാട്ടുപാട്ടിന്റെ മുറിശീലടർത്തിയും കുറിവരച്ചും, മുറിക്കിരുളിൻ ഇരുട്ടിലായ് മിഴിതിരഞ്ഞും… പുറത്തൊരു പാദ നിസ്വനം കാത്തൊരമ്മ…..

ഉദരത്തിൽ നാമൊരു ജീവൻതുടിപ്പായി ഹൃദയം ത്രസ്സിപ്പിച്ച യവ്വനത്തിൽ.. സദയം സമർപ്പിച്ചു മധുരമാം നോവിനെ വ്യഥ മറന്നെത്ര നാൾ പോറ്റിയമ്മ….

പിന്തിരിഞ്ഞൊരുവേള നോക്കുവാൻ മക്കളി – ലമ്മ കിനാക്കൾക്കൊരർത്ഥമില്ല… “തെരുവിന്റെ തിണ്ണയിൽ, തീർത്ഥക്കയങ്ങളിൽ, തെരുവ് നായ്ക്കൾ -എച്ചിൽ തിരയുന്നിടങ്ങളിൽ… മധുരതരമല്ലാത്തൊരാ ശ്മശാനത്തിലെ മാംസ- മണം വമിക്കും കുടിരങ്ങളിൽ.. തല ചായ്ച്ചുറങ്ങുന്നു വിധിയെ പഴിക്കാത്ത മനസ്സുകളിലമ്മയ്ക്ക് മക്കൾ മാത്രം..

കാലഗതിമാറിയീ ഉരുളുന്നചക്രമൊരു കാലത്തുനിങ്ങളെ തേടിയെത്തും.. ഈ അഗതി മന്ദിര ചുമരും കിടക്കയും മക്കളേ നിങ്ങൾക്ക് ശാന്തിയേകാ… അച്ഛന്റെ ഗദ്ഗത താരാട്ടിനോപ്പ – മന്നോർക്കാം… നിങ്ങൾക്കു പുത്രധർമ്മം.. അമ്മതൻ താരാട്ട് ശീലുകൾ ഓർത്തിടാം അമ്മിഞ്ഞപ്പാലിന്റെ മാധുര്യമോർത്തിടാം.. പേറ്റു നോവിൽ, പെറ്റ അമ്മയെ ഓർത്തിടാം ഊറ്റം കെടുത്തിയ ജീവിതമോർത്തിടാം

✍ഹരി വെട്ടൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: