17.1 C
New York
Saturday, September 18, 2021
Home Literature അക്ഷരപൂജ ( കവിത )

അക്ഷരപൂജ ( കവിത )

സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ✍

അറിവിൻ ദീപം തെളിച്ചിടാം
അഴകായ് മനസ്സിൽ നിറച്ചിടാം.. (2)
അക്ഷരമുത്തുകൾ കോർത്തൊരുക്കാം
അറിവിൻ പൊരുളുകൾ നേടാം…
അറിവിൻ പൊരുളുകൾ നേടാം….
പ്രവേശനോത്സവം….
പ്രവേശനോത്സവം…..

(അറിവിൻ….)

മാതാപിതാമാതുല ഗുരു ദൈവമെന്ന
ആപ്‌തവാക്യം… ഹൃദയത്തിലേറ്റാം
ഒരുമിച്ചു ചേരാം.., (2)
ഈ വിദ്യാലയത്തിൻ അകത്തളങ്ങളിൽ
ഒത്തുചേരാം
അക്ഷരവിദ്യകൾ നേടാം…
പ്രവേശനോത്സവം….
പ്രവേശനോത്സവം….

(അറിവിൻ…….)

ആദ്യാക്ഷരത്തിൻ മധുരം നുകരാൻ
ശ്രേഷ്ഠഭാഷതൻ
നിറവുകൾ പുൽകാൻ….(2)
ഹരിശ്രീകുറിക്കാം മുന്നേറിടാം…
നാളെതൻ വാഗ്ദാനങ്ങൾ
നിങ്ങൾ… (നാളെ)
അക്ഷരമുറ്റത്തറിവിൻ വെട്ടം പകരാൻ
സ്വാഗതം.. സ്വാഗതം..
പ്രിയ കുരുന്നുമക്കളേ സ്വാഗതം…
പ്രവേശനോത്സവം…
പ്രവേശനോത്സവം….

(അറിവിൻ…..)

കാലം നൽകിയ വിധിക്കളത്തിൽ കോവിഡെന്നൊരു മാരിയാൽ,
ലോകം മുഴുവൻ നടുങ്ങിടുമ്പോഴും… (2)
അതിജീവനത്തിൻ പാതകൾ താണ്ടാൻ
അകലം നമുക്കു പാലിക്കാം… (2)
മനസ്സാലടുപ്പം നമുക്കു സൂക്ഷിക്കാം…(2)
സ്വാഗതം… സ്വാഗതം…
പ്രവേശനോത്സവ സ്വാഗതം….
സ്വാഗതം..
സ്വാഗതം..
സ്വാഗതം….

(അറിവിൻ…)

സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ✍

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: