17.1 C
New York
Wednesday, August 17, 2022
Home Literature അക്ഷരങ്ങൾ (കവിത)

അക്ഷരങ്ങൾ (കവിത)

…… ഉഷാ ആനന്ദ്……


കാനനകവാടത്തിലൂടൊന്നു ചെന്നപ്പോ,
ആനനം മുഴുവനും കോൾമയിർ കൊള്ളുന്നു
കുയിലുണ്ട്, മയിലുണ്ട്, മാമരകൊമ്പത്ത്
കാഹളമൂതുവാൻ പറവകൾ പലതുണ്ട്

അർക്കന്റെ വെട്ടം ഇലച്ചാർത്തിനുള്ളില് ,
അരുമ പോലാഴ്ന്നിറങ്ങുന്നുണ്ടു ചേലിൽ
കാറ്റിൽ സുഗന്ധമായ് കോടി പുഷ്പങ്ങളും
കാവലായ് ശംഖുവരയൻ കിടപ്പുണ്ട്

പുതപ്പണിഞ്ഞൂഴി കരിയില കൂട്ടത്തിൽ
പൂജ്യനായ് ചേർന്നുള്ള ചന്ദനച്ചോലയും,
കാമാർത്തരായുള്ള വന്യ ജന്തുക്കളിൻ
കേളിയിൽ, നാണമായ് വൃക്ഷത്തലപ്പുകൾ

കാട്ടാറിൻ കളകളനാദം പൊഴിയുന്നു
ഹംസങ്ങൾപീലിവിടർത്തുന്നു ഭംഗിയിൽ
ഓളപ്പരപ്പിലെ ശംബരത്തിൻ കൂട്ടം
ഒച്ചയിലാർത്തു തിമർത്തുകളിക്കുന്നു

ആവണിപ്പന്തലിൻ വള്ളിപ്പടർപ്പുള്ളിൽ
പുള്ളിക്കുയിലിന്റെ നർത്തനവും
മധുരം വിളമ്പുവാൻ, ഊട്ടി നിറയ്ക്കുവാൻ
വൻമരകൂട്ടത്തിൽ തേൻ ഞാത്തുകൾ

സ്വപ്നത്തിൻ തേരിലെ സുഖമാർന്ന യാത്രയിൽ
അക്ഷരം കവനമായ് മാറിയ മാത്രയിൽ,
കാന്താരതാരകം വഴികാട്ടിയായിട്ടു
കരളിൽ നിറച്ചത് കോടി വർണ്ണം

…… ഉഷാ ആനന്ദ്……

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: