17.1 C
New York
Thursday, September 23, 2021
Home Literature क्या हाल है? (കഥ) ആര്യാമ്പ. സി. ആർ  

क्या हाल है? (കഥ) ആര്യാമ്പ. സി. ആർ  

✍ആര്യാമ്പ. സി. ആർ  

“ഹായ് “

“ആരാ “

“ഒരു വഴിപോക്കനാണ് “

“ഇതു പൊതുവഴിയല്ല. “

“അറിയാം “

“വഴിപോക്കന് ചുറ്റമ്പലത്തിൽ എന്താണാവോ കാര്യം “

“ഒന്ന് തൊഴുതിട്ടു പോകാമെന്നു കരുതി “

“ഉഗ്രമൂർത്തിയാണ് ” “തങ്ങോ ?”

“യ്യോ.. ഞാനൊരു പാവം “

“ആരാണെന്ന് പറയൂ . അല്ലെങ്കിൽ ഇപ്പോൾ ബ്ലോക്കും “
“അസമയത്തു ലൈവ് ആയിരിക്കുന്ന  ഫീമെയിൽ ഐഡി തപ്പിയിറങ്ങിയതാ ണ്. അപ്പോഴാണ് തന്നെ കണ്ടത്.
ആരെയെങ്കിലും കാത്തിരിക്കുകയാണോ?”

“അല്ല. ആരാണെന്ന് ഇപ്പോഴും പറഞ്ഞില്ല?”

“ഞാൻ ഒരു ഗന്ധർവ്വൻ”

“ഇനി താൻ ആരാണെന്നു പറയൂ “
“ഉണ്ണിമായ ആണോ? “

“അങ്ങനെ കൂട്ടിക്കോളൂ.. ഉണ്ണിയാണോ വിളഞ്ഞതാണോന്നൊക്കെ പിന്നെ പറയാം ” ഇതു പോലെ പലരും വരുന്നുണ്ട്.. ഉദ്ദേശം ഒന്നു തന്നെ.. ന്യൂഡ് ആയ ഒരു ഫോട്ടോ… അല്ലെങ്കിൽ ഒരു കുളിസീൻ… ഇവിടെ കണ്ടത് അവിടെ പോയി… കൊടുക്കണവൾമാർക്കു ഒരു ആത്മസംതൃപ്തി അല്ലങ്കിൽ, male chauvinist ആയ ഭർത്താവിനോട് പ്രതികാരം.

“യ്യോ താൻ എന്നെ വല്ലാതെ തെറ്റിദ്ധരിച്ചു. ഞാൻ ഗന്ധർവ്വലോകത്തു നിന്നും നിഷ്കാസിതനായ ഒരു പാവം ആണ് “

“എന്തു പറ്റി?” “ബ്രോ വല്ല കന്നംതിരിവും കാണിച്ചോ ” കെട്ടിയവളു ചവുട്ടിപ്പു റത്താക്കാൻ” അല്ലെങ്കിൽ സ്ഥിരം പല്ലവി – ” എന്തോ അവളോടിപ്പോൾ ഒരു ലൈംഗിക ആകർഷണം ഇല്ലന്നേ ” തനിക്കു വിരോധം ഇല്ലെങ്കിൽ നമുക്ക് വെറുതെ സംസാരിച്ച് ഇരിക്കാം … സംഭവം മറ്റേതുതന്നെ. ആണോ?”

” താൻ ആള് കൊള്ളാല്ലോ? കംപ്ലീറ്റ് കാര്യങ്ങളും പഠിച്ചു വച്ചിട്ടുണ്ടല്ലോ? ഫേക്ക് ഐഡി ഒന്നും അല്ലല്ലോ? ചില ആണുങ്ങൾ.. നടി മാരുടെ ഫോട്ടോ ഒക്കെ ഡി പി ഇട്ടു പറ്റിക്കും.. “

“ഹഹഹ….ജീവിച്ചുപോകണ്ടേ ബ്രോ? “
“എന്നിട്ടിങ്ങനെ കന്യകമാരെ തപ്പി ഇറങ്ങിയതാകും…പെഴപ്പിക്കാൻ?”

“അയ്യോ ഞാൻ അത്തരക്കാരനല്ല “

“തന്റെ വർഗ്ഗം ഇന്നുവരെ അതല്ലേ ചെയ്തിരിക്കുന്നത്?”

“ഇതു ഞങ്ങടെ വർഗ്ഗത്തിന്റെ ശാപം ആണ്. ഞങ്ങളിങ്ങനെ പൂശാൻ മുട്ടി നടക്കാണ് എന്നാണോ തന്റേം ധാരണ.”

“ധാരണ ചുമ്മാ ഉണ്ടായതല്ലല്ലോ “

“അതൊക്കെ ഞങ്ങളുടെ തലയിൽ കെട്ടി വയ്ക്കപ്പെട്ടതാണ് “

“അതെങ്ങനെ? “

“ഇന്നു അങ്ങനെ വല്ലോം കേൾക്കുന്നുണ്ടോ? ” ഇല്ലല്ലോ അതൊക്കെ പഴയ ആരോപണങ്ങളാണ് “

“എന്തായാലും പേര് വീണില്ലേ “

“അതാ ഞാൻ പറഞ്ഞത് അതു ഞങ്ങളുടെ വർഗ്ഗത്തിന്റെ ശാപം ആണെന്ന് “

“തെളിച്ചു പറയൂ “

“ടോ,അതൊക്ക കുടുംബത്തിന്റെ മാനം രക്ഷിക്കാൻ വേണ്ടി ഞങ്ങളുടെ തലയിൽ കെട്ടിവച്ചതാണ് എന്ന് “

“ഏയ് അങ്ങനെ ആകാൻ വഴിയില്ല. തീയില്ലാതെ പുകയുണ്ടാകോ? “

“തീയൊക്കെ ഉണ്ടായിരിക്കും അതു സ്വന്തം തന്തേടെയോ, അമ്മാവന്റെയോ, ആങ്ങളമാരുടെയോ ആകും ” കുടുംബത്തിലെ പെണ്ണുങ്ങൾ തന്നെ അതൊക്കെ മൂടിവെയ്ക്കും. ഇന്നിപ്പോൾ ശിശുക്ഷേമ സമിതിയും, പോക്സോ നിയമങ്ങളും , വനിതാ കമ്മിഷനും മറ്റു മായപ്പോൾ സത്യാവസ്ഥ പുറത്തു വരുന്നു അത്ര തന്നെ “

പിന്നെ ഞങ്ങൾക്കീ വെർച്വൽ ലോകത്തുനിന്നും പുറത്തിറങ്ങാൻ കഴിയില്ലെടോ “

“ശരി ഞാൻ വിശ്വസിക്കാം ” അപ്പോൾ എന്താണ് വരവിന്റെ ഉദ്ദേശം? “

“സുന്ദരികളും വിവാഹിതരും ആയ സ്ത്രീ കൾക്ക് പ്രണയത്തിന്റെ ചിറകുകൾ നൽകാൻ.

“ചുമ്മാ പ്രണയിക്കാൻ? ഉവ്വ് ഉവ്വ് ഞാൻ വിശ്വസിച്ചു. എപ്പോഴും സേഫ് വിവാഹിതരാണ്. തലയിൽ പിണയില്ലല്ലോ?”

“അങ്ങനെ അല്ല. അവരങ്ങനെ സ്വപ്നത്തിൽ തൂവൽ പോലെ ഒഴുകി നടക്കണം…പ്രണയത്തിൽ മുങ്ങിത്തുടിച്ചു.. ചുമ്മാ രസിക്കട്ടെടോ.”

“അതുകൊണ്ട് തനിക്കെന്തു ലാഭം?”

“ഞങ്ങൾ നിഷ്കാമ പ്രണയത്തിന്റെ വക്താക്കളാണ് ” അവരുടെ ജീവിതത്തിൽ പുതിയ തരംഗങ്ങൾ തീർക്കാനും, പുതുജീവൻ പകരാനും ഞങ്ങളുടെ പ്രണയത്തിനു കഴിയും “

“ഓഹോ അങ്ങനെ. അപ്പോൾ സാമൂഹ്യ സേവനം ആണ്?”

“അതേ ഉണ്ണിമായേ “

“ഞാൻ ഉണ്ണിമായേം ഉണ്ണിമാങ്ങേന്നൊല്ല;
താൻ എന്റെ അടുത്തു വന്നത് എന്തിനാ?”

“പറഞ്ഞത് തന്നെ ഉദ്ദേശം ” താൻ ആരെയോ പ്രതീക്ഷിക്കുന്നത് പോലെ തോന്നി. പിന്നേ തന്റെ ഡി. പി അടിപൊളി ആണ് ട്ടോ ” എന്താ കണ്ണുകളിലെ വശ്യത… ” “आपकी आँखों में कुछ महके हुए से राज़ हैं
आपसे भी खूबसूरत आपके अंदाज़ हैं
आपकी आँखों में…”

“ഇമ്മാതിരി ഒരു പാട്ട് മലയാളത്തിലും ഉണ്ട് ” അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ വെറുതെ ഇരുന്നേറെ നേരം.. ” നിങ്ങൾ ഭാഗ്യവാനാണ് ബ്രോ. നിങ്ങൾക്ക് എന്തൊരു സ്വാതന്ത്ര്യം ആണ്? ലോകം മുഴുവൻ പാട്ടും പാടി കറങ്ങി നടക്കാന്നു വച്ചാൽ.. ഹോ ആലോചിക്കുമ്പോൾ തന്നെ കുളിരു കോരുന്നു. “

“ഹോ കണ്ണുകൾ മാത്രമല്ല പാട്ടും കൊള്ളാല്ലോ? “

“എന്ത് കാര്യം ബ്രോ, ഞങ്ങളിങ്ങനെ കെട്ടിയ കുറ്റിക്കു ചുറ്റും വട്ടം കറങ്ങല്ലേ?

“ഞങ്ങളീ വെർച്വൽ ലോകത്ത് ജീവിക്കുന്നവർ ആയതിനാൽ സമയഭേദമന്യേ ആർക്കും അക്സസ്സിബിൾ  ആണ് “

“ഞാനും വെർച്വൽ ലോകത്തൊക്കെ തന്നെയാണ് “

“വെർച്വൽ പ്രെസെൻസിനു പുതിയ മാനങ്ങൾ കൈവരുന്നു. Haptic technology കേട്ടിട്ടില്ലേ?

“വളരെ അപ്ഡേറ്റഡ് ആണല്ലോ? “

“ശരി താൻ ഉണ്ണിമായ അല്ലെങ്കിൽ പിന്നെ ആരാണ്….? ആരായാലും സുന്ദരി തന്നെ. വീടെവിടെ ആണ്? “

“വെർച്വൽ ലോകം തന്നെ… പക്ഷേ ഞാൻ സ്ത്രീകളുടെ പ്രതിനിധിയല്ലേ. സ്വാതന്ത്ര്യം ഇല്ലാത്തവൾ …”

“എന്നാലും പറയെടോ “

“നിങ്ങളെപ്പോലെ തന്നെ ചെയ്യാത്ത കുറ്റത്തിന് ഒരു പാട് പഴി കേട്ടവൾ ആണ് “

“എന്ത് പഴി? “

“ഞാൻ എല്ലാരുടേം മുമ്പിൽ കൊലയാളി ആണ് ബ്രോ.  താൻ എന്താ പേടിച്ചോ? ലോകം പുരോഗമിച്ചപ്പോൾ അത്തരം കൊലകളുടെ കഥകളും ഇല്ലാതായി “
“എന്നാലും ചീത്തപ്പേരിപ്പോഴും ബാക്കി “

“ഹോ തന്റെ കഥ ടച്ചിങ് ആണല്ലോ.. പറയൂ . പറഞ്ഞാൽ തീരാത്ത സങ്കടം ഉണ്ടോടോ? “

“ന്യൂ ജെൻസിനു പോലും പേടിയാണു ബ്രോ എന്നെ…..  ഒരു പുതിയ പാട്ട് കേട്ടില്ലേ..” “ആയി ആയിയോ.. പണി പാളിലോ… രാരീരാരം പാടിയുറക്കാൻ ആരും ഇല്ലല്ലോ “

“അപ്പോൾ താൻ സരളേടെ മോളാണോ??”  വീട് എവിടെയാണ് സരളേട മോളെ… “

“വീട് അങ്ങനെ ഒന്നും പറയാനില്ല ബ്രോ… ഞാൻ ഈ പാലേടെ മോളിലും പനേടെ മോളിലും ഒക്കെ ആയി കഴിയണു… “

“ന്നാ ഞാൻ പോട്ടെ… പിന്നെ കാണാം..”

“പേടിച്ച് പോയോ? “

“അങ്ങനെ ഒന്നും ഇല്ല… എന്നാലും കാര്യങ്ങൾ അത്ര പന്തിയല്ലെന്നു തോന്നുന്നു..

“ബ്രോ പോവല്ലേ… ശ്ശേ… പോയോ…

✍ആര്യാമ്പ. സി. ആർ  

COMMENTS

4 COMMENTS

 1. യക്ഷി കലക്കി. അതും ഒറ്റ വള്ളി യക്ഷി.
  ഇംഗ്ലീഷിലോ മംഗ്ലീഷിലോ ചാറ്റിയത്.
  പാവം ഗന്ധർവ്വൻ.
  അവനിപ്പോൾ അക്കൗണ്ടും പൂട്ടി സ്ഥലം വിട്ട് കാണും.
  ഇനിയിപ്പോൾ നാളെ നോക്കിയാൽ മതി.

 2. അസ്സലായി
  ആര്യ
  പറവപോലൊരു യക്ഷി
  സ്വാതന്ത്ര്യം സ്നേഹിക്കുന്നവൾ

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ്  ലീഗ് ഫൈനൽ മത്സരം സെപ്റ്റംബർ 25,  ശനിയാഴ്ച  6 മണിക്ക് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വിൻസെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും , അലൈൻ...

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...
WP2Social Auto Publish Powered By : XYZScripts.com
error: