Thursday, February 12, 2026
Homeകേരളംവയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഷേര്‍ളി തോമസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ എത്തുന്നവര്‍ റീത്തുകളോ, പുഷ്പങ്ങളോ അര്‍പ്പിക്കാതിരിക്കുക:...

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഷേര്‍ളി തോമസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ എത്തുന്നവര്‍ റീത്തുകളോ, പുഷ്പങ്ങളോ അര്‍പ്പിക്കാതിരിക്കുക: കെ വി തോമസ്

കൊച്ചി —ഇന്നലെ അന്തരിച്ച ഭാര്യ ഷേര്‍ളി തോമസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ എത്തുന്നവര്‍ പുഷ്പ ചക്രങ്ങളോ പുഷ്പങ്ങളോ അര്‍പ്പിക്കാതിരിക്കണമെന്ന് കെ വി തോമസ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എന്റെയും കുടുംബത്തിന്റെയും അഭ്യര്‍ത്ഥനയാണിതെന്നും അദ്ദേഹം കുറിച്ചു.

ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് (75) വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മൃതദേഹം ബുധനാഴ്ച രാവിലെ ഏഴിന് തോപ്പുംപടിയിലെ വീട്ടില്‍ എത്തിക്കും. ബുധനാഴ്ച രാവിലെ 7 മണി മുതല്‍ 2 മണി വരെ കൊച്ചുപള്ളി റോഡിലുള്ള വസതിയില്‍ പൊതുദര്‍ശനം. 3 മണിക്ക് കുമ്പളങ്ങി സെയ്ന്റ് പീറ്റേഴ്‌സ് പള്ളിയിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കും മരണാനന്തര ശുശ്രുഷകള്‍ക്കും ശേഷം കുടുംബ കല്ലറയില്‍ സംസ്‌കരിക്കും

ഫേസ്ബുക്ക് പോസ്റ്റ്:

എന്റെ ഭാര്യ ഷേര്‍ളി തോമസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ എത്തുന്നവര്‍ പുഷ്പ ചക്രങ്ങളോ പുഷ്പങ്ങളോ അര്‍പ്പിക്കാതിരിക്കുക.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എന്റെയും കുടുംബത്തിന്റെയും അഭ്യര്‍ത്ഥനയാണിത്.ബുധനാഴ്ച രാവിലെ 7 മണി മുതല്‍ 2 മണി വരെ കൊച്ചുപള്ളി റോഡിലുള്ള എന്റെ വസതിയില്‍ പൊതുദര്‍ശനം.

3 മണിക്ക് കുമ്പളങ്ങി സെയ്ന്റ് പീറ്റേഴ്‌സ് പള്ളിയിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കും മരണാനന്തര ശുശ്രുഷകള്‍ക്കും ശേഷം കുടുംബ കല്ലറയില്‍ സംസ്‌കരിക്കും.
പ്രൊഫ. കെ.വി. തോമസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com