Friday, April 10, 2026
Homeകേരളംതുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല വൈസ് ചാൻസിലറായി പ്രൊഫസർ സി ആർ പ്രസാദിനെ നിയമിച്ചു

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല വൈസ് ചാൻസിലറായി പ്രൊഫസർ സി ആർ പ്രസാദിനെ നിയമിച്ചു

കേരള സർവ്വകലാശാല മലയാള വിഭാഗം സീനിയർ പ്രൊഫസറൂം കേരള പഠന വകുപ്പ് അദ്ധ്യക്ഷനുമായ പ്രൊഫസർ സി.ആർ. പ്രസാദിനെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല വൈസ്ചാൻസിലറായി ചാൻസിലർ നിയമിച്ചു.12 സാഹിത്യവിമർശന പഠന ഗ്രന്ഥങ്ങളും നൂറിലധികം ലേഖനങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സി.ആർ.പ്രസാദിന്റെ മേൽനോട്ടത്തിലുള്ള 16പി.എച്ച്.ഡി പ്രബന്ധങ്ങൾക്ക് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.കേരള സർവ്വകലാശാലയുടെ മുൻ രജിസ്ട്രാർ,ഡീൻ,സെനറ്റംഗം എന്നീനിലകളിലും കേരള സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, ഗാന്ധി, കണ്ണൂർ സർവ്വകലാശാലകളിലെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം എന്നനിലയിലും പ്രവർത്തിച്ചിട്ടുണ്ട്.

കേന്ദ്രസാഹിത്യഅക്കാദമി മലയാള ഉപദേശക സമിതി അംഗമായിരുന്നു. തായാട്ട് അവാർഡ്, എസ്.ബി.റ്റി സാഹിത്യ പുരസ്ക്കാരം എന്നിവ നേടിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ പള്ളം സ്വദേശിയാണ്.മലയാള വ്യാകരണത്തിലാണ് ഡോക്ടറേറ്റ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com