Monday, March 16, 2026
Homeകേരളംതൃശൂർ പൂരം കലക്കിയത് ഗുരുതര കുറ്റകൃത്യമാണ്: കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ

തൃശൂർ പൂരം കലക്കിയത് ഗുരുതര കുറ്റകൃത്യമാണ്: കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ

തൃശൂർ –തൃശൂർ പൂരം കലക്കിയത് ഗുരുതര കുറ്റ കൃത്യമാണെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. ഇതിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. ആഭ്യന്തരവകുപ്പ് അറിയാതെ ഇത്തരം നടപടികൾ ഉദ്യോഗസ്ഥന്മാർ ചെയ്യുമോ. കൊടും ക്രിമിനലാണ് എഡിജിപി എന്ന് ഭരണകക്ഷി എംഎൽഎ തന്നെ പറയുന്നു.

അൻവറിന്റേത് ഭീതിപ്പെടുത്തുന്ന വെളിപ്പെടുത്തലാണ്. ഗൗരവകരമായ ആരോപണങ്ങളാണ്. എഡിജിപി അജിത് കുമാറിനെ സർവീസിൽ നിന്നും നീക്കണം. എഡിജിപി പൂരം കലക്കിയെന്ന് ഭരണപക്ഷ എംഎൽഎ തന്നെ സമ്മതിച്ചു. ഏതോ ഉന്നത ബന്ധം താൻ അന്ന് തന്നെ ഉന്നയിച്ചിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

എഡിജിപി മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. ഇല്ലെങ്കിൽ പാർട്ടിയുമായി ആലോചിച്ചു തുടർ നടപടി സ്വീകരിക്കും. ശശിയുമായി അജിത് കുമാറിന് ബന്ധമുണ്ടെന്ന് പറയുമ്പോൾ അത് മുഖ്യമന്ത്രിയിലേക്കാണ് വിരൽചൂണ്ടുന്നത്. ഇപി ജയരാജനെ ഇടത് മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയ സംഭവം ജയരാജനെ ബലിയാടാക്കിയതാണ്. മുഖ്യമന്ത്രി അറിയാതെ ഇപി ബിജെപിയുമായി ചർച്ച നടത്തില്ല.ഇപി ബിജെപിയിലേക്ക് പോകുമെന്ന് തോന്നുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com