Thursday, May 14, 2026
Homeകേരളംതിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസ്സുകാരി ആയമാരുടെ കൂരപീഡനത്തിനിരയായ സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോർജ്...

തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസ്സുകാരി ആയമാരുടെ കൂരപീഡനത്തിനിരയായ സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോർജ് വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം :- തിരുവനന്തപുരത്ത് രണ്ടര വയസ്സുകാരി ശിശുക്ഷേമ സമിതിയില്‍ ആയ ഉപദ്രവമേൽപ്പിച്ച കുഞ്ഞിനേയും മറ്റ് കുട്ടികളേയും കണ്ട് ശിശുക്ഷേമ സമിതിയുടെ പ്രവർത്തനം നേരിട്ട് വിലയിരുത്തി.

ശിശുക്ഷേമ സമിതിയിലെ മുഴുവൻ ആയമാരുടേയും പ്രവർത്തനവും സേവന അഭിരുചിയും വിലയിരുത്തുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പല ഘട്ടങ്ങളിൽ ജോലിക്ക് കയറിയവരാണിവർ. നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന എല്ലാ ആയമാര്‍ക്കും കൗണ്‍സിലിങ് നല്‍കാനാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനം.

സൈക്കോ സോഷ്യൽ അനാലിസിസ് നടത്തിയായിരിക്കും അവരെ നിലനിർത്തുക. ശിശുക്ഷേമ സമിതിയിൽ പുതിയ തൊഴിലാളികളെ ജോലിക്ക് എടുക്കുമ്പോള്‍ അവരുടെ കുടുംബ പശ്ചാത്തലം പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്.

മറ്റ് ചില തസ്തികകളെ പോലെ പോലീസ് വെരിഫിക്കേഷനും നടത്തും. കേവലം ഒരു ജോലിയല്ലിത്. മാതൃമനസോടെ കുഞ്ഞുങ്ങളെ നോക്കാൻ കഴിയുന്നവർക്കായിരിക്കും മുൻഗണന. പുതിയ നിയമനങ്ങളിലെല്ലാം ഈ തരത്തിലായിരിക്കും.

കുട്ടികൾക്ക് നേരെയുള്ള അതിക്രമം ഗൗരവത്തോടെയാണ് കാണുന്നത്. വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സംഭവത്തെപ്പറ്റി വിശദമായി അന്വേഷിച്ച് വരികയാണ്. അതിക്രമം ഒരു കാരണവശാലും അംഗീകരിക്കില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com