Sunday, March 8, 2026
Homeകേരളംതിരുവനന്തപുരത്തു പെൺകുട്ടികളെ പല സ്ഥലങ്ങളിലായി കൊണ്ട് പോയി പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രാഫർ അറസ്റ്റിൽ

തിരുവനന്തപുരത്തു പെൺകുട്ടികളെ പല സ്ഥലങ്ങളിലായി കൊണ്ട് പോയി പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രാഫർ അറസ്റ്റിൽ

തിരുവനന്തപുരം: നിരവധി പെൺകുട്ടികളെ പല സ്ഥലങ്ങളിലായി കൊണ്ട് പോയി പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രാഫർ കോഴിക്കോട് തിരുവമ്പാടി കൂടരഞ്ഞി സ്വദേശി ഫാഹിദ് (27) ആണ് കഴക്കൂട്ടം പൊലീസിന്‍റെ പിടിയിലായത്. ടെക്നോപാർക്കിലെ ഐടി ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായും ബൈക്കും പണവും തട്ടിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. കോഴിക്കോട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം അവരുടെ പക്കൽ നിന്നും പണവും സ്വർണാഭരണങ്ങളും വാങ്ങുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

പ്രതിക്ക് ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുണ്ട്. പരിചയം സ്ഥാപിച്ച് യുവതികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി പണവും സ്വർണ്ണാഭരണങ്ങളും കൈക്കലാക്കുന്നതാണ് ഇയാളുടെ രീതി. പ്രതിയുടെ ഫോണിൽ നിന്നും യുവതികളുടെ ദൃശ്യങ്ങളും പൊലീസ് കണ്ടെത്തി. കഴക്കൂട്ടം എസ് എച്ച് ഒ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com