Sunday, December 8, 2024
Homeകേരളംതിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട്: ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനഃക്രമീകരിച്ചു

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട്: ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനഃക്രമീകരിച്ചു

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേ ഇന്ന് 5 മണിക്കൂർ അടച്ചിടും. വൈകിട്ട് നാലു മുതൽ രാത്രി 9 മണിവരെയാണ് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നത്. ഈ അഞ്ച് മണിക്കൂര്‍ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനഃക്രമീകരിച്ചു.

വിമാനങ്ങളുടെ സമയത്തിൽ മാറ്റം ഉണ്ടാവുന്നതിനാൽ യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ പുതുക്കിയ യാത്രാ സമയം ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. തിരുവനന്തപുരം നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 3.00 മണി മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുമെന്നും സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു.

1932ൽ വിമാനത്താവളം സ്ഥാപിതമായ കാലം മുതൽ ഈ നടപടി പിന്തുടരാറുണ്ട്. ക്ഷേത്രത്തിന്‍റെ പരമ്പരാഗത അവകാശികൾ തിരുവിതാംകൂർ രാജവംശക്കാരാണ്. എല്ലാ വർഷവും പരമ്പരാഗത ആറാട്ട് ഘോഷയാത്രയുടെ (ആറാട്ടു ദേവതയുടെ ആചാരപരമായ കുളി) സമയത്ത് വിമാനത്താവളം, വിമാന സർവീസുകൾ നിർത്തിവയ്ക്കാറുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments