Wednesday, June 17, 2026
Homeകേരളംതിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഇന്ന് വിധി പറയും

തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഇന്ന് വിധി പറയും

തിരുവനന്തപുരം:  തിരുവനന്തപുരം ആറാം അഡീഷണല് സെഷൻസ് കോടതിയാണ് കേസില് വിധി പറയുന്നത്. കേസിലെ ഏക പ്രതി കേദൽ ജിന്സൺ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയെന്നാണ് കേസ്.

2017 ഏപ്രില് അഞ്ച്,ആറ് ദിവസത്തിനിടയിലാണ് കേദൽ ജിൻസൺ രാജ കൊലപാതകങ്ങൾ നടത്തിയത്. ഓൺലൈനിൽ നിന്ന് വാങ്ങിയ രണ്ട് മഴു ഉപയോഗിച്ച് തലയ്ക്ക് വെട്ടിയും അടിച്ചുമായിരുന്നു കൊലപാതകം. രണ്ട് ദിവസം കഴിഞ്ഞ് മൃതദേഹങ്ങൾ കത്തിക്കാൻ ശ്രമിച്ചു. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

വിചാരണയിൽ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടാണ് കേദല് സ്വീകരിച്ചത്.പോലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ പ്രോസിക്യുഷൻ കോടതിയിൽ നിരത്തി. 41 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com