Tuesday, May 19, 2026
Homeകേരളംതിരുവല്ലയിൽ മദ്യലഹരിയിൽ കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ട് പോകാൻ യുവാവിന്റെ ശ്രമം

തിരുവല്ലയിൽ മദ്യലഹരിയിൽ കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ട് പോകാൻ യുവാവിന്റെ ശ്രമം

പത്തനംതിട്ട: തിരുവല്ലയിൽ മദ്യലഹരിയിൽ കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ട് പോകാൻ യുവാവിന്റെ ശ്രമം. ആഞ്ഞിലിത്താനം സ്വദേശിയായ ജെബിനാണ് ബസ് ഓടിച്ചുക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. ജീവനക്കാർ ഓടിയെത്തി പ്രതിയെ തടഞ്ഞുവെക്കുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

ഞായറാഴ്ച രാത്രി തിരുവല്ല കെഎസ്ആർടി സി ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. സർവീസ് കഴിഞ്ഞ് ബസ് സ്റ്റാൻഡിന് ഒരു വശത്ത് ഒതുക്കിയിട്ടിരുന്ന ഓർഡിനറി ബസാണ് ഇയാൾ ഓടിച്ചുക്കൊണ്ടുപോകാൻ ശ്രമിച്ചത്.മദ്യപിച്ച് സ്വബോധമില്ലാത്ത അവസ്ഥയിലായിരുന്നു യുവാവ്.

ബസ് സ്റ്റാർട്ട് ആയത് ശ്രദ്ധിച്ച ജീവനക്കാർ ഓടിയെത്തുകയും ഇയാളെ തടഞ്ഞു വെയ്ക്കുകയും ചെയ്തു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.സംഭവത്തിൽ മോഷണ ശ്രമകുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com