Sunday, December 8, 2024
Homeകേരളംശബരിമലയിൽ നെയ്യ് വിളക്ക് സമർപ്പിക്കാൻ ഭക്തർക്കവസരം*

ശബരിമലയിൽ നെയ്യ് വിളക്ക് സമർപ്പിക്കാൻ ഭക്തർക്കവസരം*

ശബരിമലയിൽ ഭഗവാൻ്റെ ഇഷ്ടവഴിപാടായ നെയ്യ്  വിളക്ക് സമർപ്പിക്കുവാൻ ഭക്ത ജനങ്ങൾക്ക്  അവസരം. നെയ് വിളക്കിൻ്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി എസ് പ്രശാന്തും ദേവസ്വം ബോർഡ് അംഗം അഡ്വ.എ അജികുമാറും ചേർന്ന് സന്നിധാനത്ത്  നിർവഹിച്ചു.

ഈ മണ്ഡലകാലത്ത് നവംബർ 29   മുതൽ എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണി മുതൽ ദീപാരധന വരെയാണ് ഭക്തർക്ക് നെയ് വിളിക്ക് സമർപ്പിക്കാൻ അവസരം. ഒരു നെയ്യ് വിളക്കിന് 1000 രൂപയാണ് ടിക്കറ്റ് ചാർജ് . ക്ഷേത്രത്തിന് സമീപമുള്ള അഷ്ടാഭിഷേക കൗണ്ടറിൽ നിന്നും ടിക്കറ്റുകൾ വാങ്ങാം. തുടർന്ന് നെയ്യ് വിളക്ക് സമർപ്പിക്കുവാനുള്ള സജ്ജീകരണങ്ങൾ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.

എക്സിക്യൂട്ടീവ് ഓഫീസർ ബി മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി നാഥ്, എ ഇ ഒ ശ്രീനിവാസൻ, സോപാനം സ്പെഷ്യൽ ഓഫീസർ ജയകുമാർ എന്നിവർ പങ്കെടുത്തു.

ഒരു നെയ്യ് വിളക്ക് കത്തിക്കാന്‍ 1000 രൂപ : ശബരിമലയില്‍ തീവെട്ടി കൊള്ള

ശബരിമലയിൽ ഭഗവാന്‍റെ ഇഷ്ടവഴിപാടായ നെയ്യ്  വിളക്ക് സമർപ്പിക്കുവാൻ ഭക്ത ജനങ്ങൾക്ക്  അവസരം ഒരുക്കിയ തിരുവിതാംകൂര്‍ ദേവസ്വം അധികാരികള്‍ക്ക് സ്നേഹ വന്ദനം . ഒരു നെയ് ദീപം കൊളുത്താന്‍ ആയിരം രൂപ ഈടാക്കുന്നത് തീവട്ടിക്കൊള്ള എന്നേ പറയാനാകൂ.

വിശ്വാസത്തെ ചൂഷണം ചെയ്തു പണം ഉണ്ടാക്കാനുള്ള മാർഗമായി ദേവസ്വം ബോർഡ് ശബരിമലയെ കാണുന്നത് അത്യന്തം ഖേദകരമാണ്.

നെയ് വിളക്കിന്‍റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി എസ് പ്രശാന്തും ദേവസ്വം ബോർഡ് അംഗം അഡ്വ.എ അജികുമാറും ചേർന്ന്  സന്നിധാനത്ത്  നിർവഹിച്ചു.ഈ മണ്ഡലകാലത്ത് ആചാര നിഷിദ്ധങ്ങളായ പല കാര്യങ്ങളും കോടതിമേഖേനയും തന്ത്രിഖേനയും പൊതു ജനം കേട്ടു.

പ്ലാസ്റ്റിക് നിരോധിത ശബരിമലയിൽ നമ്മൾ ഇരുമുടിയിൽ പനിനീര് കർപ്പൂരം തുടങ്ങിയവ ഒഴിവാക്കണം എന്ന് പറഞ്ഞത് വരെ ഭക്തരായ എല്ലാവരും സ്വാഗതാർഹമായി ഉൾക്കൊണ്ടുകൊണ്ട് അനുഗമിക്കുന്നു. നവംബർ 29   മുതൽ എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണി മുതൽ ദീപാരാധന വരെയാണ് ഭക്തർക്ക് അവസരം.” ഭഗവാന് നെയ് വിളക്ക് സമർപ്പിക്കാൻ അവസരം നോക്കി ഇരിക്കേണ്ടി വരുന്ന ഭക്തരുടെ അവസ്ഥയാണ് പരിതാപകരം”

ശബരിമലയിലെ തിരക്കും നിയന്ത്രണങ്ങളും മുൻനിർത്തിക്കൊണ്ട് ദേവസ്വം ബോർഡ് ഇങ്ങനെ ഒരു നടപടി സ്വീകരിച്ചത് സ്വാഗതാർഹം തന്നെയാണ്. എന്നിരുന്നാലും ഒരു നെയ്‌ വിളക്ക് സമർപ്പിക്കുവാൻ ആയിരം രൂപ ഒരു ഭക്തന്‍റെ കൈയിൽനിന്ന് ഈടാക്കുക എന്നത് തികച്ചും വികലമായ നടപടിയാണ്.

കോടികണക്കിന് രൂപ കിടുന്ന ബോര്‍ഡിന് ഭക്തന ജനതയെ പിഴിയുന്ന പുതിയ നെയ്‌ വിളക്ക് കത്തിക്കല്‍ രീതി ആര് പറഞ്ഞു തന്നു . അതും ലക്ഷങ്ങള്‍ വസൂലാക്കാന്‍ . ശബരിമലയില്‍ ഉപചാപക സംഘം പ്രവര്‍ത്തിക്കുന്നു എന്ന് ഭക്ത മനസ്സുകള്‍ മനസ്സിലാക്കുന്നു .

എക്സിക്യൂട്ടീവ് ഓഫീസർ ബി മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി നാഥ്, എ ഇ ഒ ശ്രീനിവാസൻ, സോപാനം സ്പെഷ്യൽ ഓഫീസർ ജയകുമാർ എന്നിവർ പങ്കെടുത്തു. ഇതൊരു കൊള്ള അല്ലെ .ആചാരവും അനുഷ്ടാനവും പഴമയും വിശ്വാസവും തകര്‍ക്കുന്നു .ബഹുമാന്യ ഹൈക്കോടതിയുടെ ദേവസ്വം നിരീക്ഷണം കൂടി ഇല്ല എങ്കില്‍ കൊള്ള നടത്താന്‍ പോലും ഈ മാഫിയ ശ്രമിക്കും .ബഹുമാന്യ ഹൈക്കോടതി ദേവസ്വം ബഞ്ച് ഇടപെടുക .

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments