Wednesday, April 30, 2025
Homeകേരളംശബരിമല തീർഥാടനകാലത്ത് ഡ്രൈവർമാർക്ക് ചുക്കുകാപ്പിവിതരണം ഏർപ്പെടുത്തി പന്തളം പോലീസ്

ശബരിമല തീർഥാടനകാലത്ത് ഡ്രൈവർമാർക്ക് ചുക്കുകാപ്പിവിതരണം ഏർപ്പെടുത്തി പന്തളം പോലീസ്

തീർഥാടനകാലത്ത് രാത്രിസമയങ്ങളിൽ എം സി റോഡിൽ അപകടം കുറയ്ക്കുക ലക്ഷ്യമാക്കി ഡ്രൈവർമാർക്ക് ഉറക്കമകറ്റാൻ പന്തളം പോലീസ് വക ചുക്കുകാപ്പി വിതരണം. പന്തളം മാന്തുക ഗ്ലോബ് ജംഗ്ഷനിലാണ് ഇത്തരത്തിൽ ക്രമീകരണം പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

പന്തളം പോലീസ് ഇൻസ്‌പെക്ടർ റ്റി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം സൗകര്യം ലഭ്യമാക്കിതുടങ്ങി. അമിത വേഗതയും ഉറക്കച്ചടവോടെ വാഹനമോടിക്കുന്നതും എം സി റോഡിൽ അപകടങ്ങൾ വർധിക്കുന്ന സാഹചര്യം ഒഴിവാക്കി സുരക്ഷിതയാത്ര ഉറപ്പാക്കാനാണ് പോലീസിന്റെ നീക്കം. വാഹനങ്ങൾ തടഞ്ഞുനിർത്തി ഡ്രൈവർമാർക്ക് ചുക്കുകാപ്പി നൽകി അൽപനേരം വിശ്രമം ഉറപ്പാക്കിയ ശേഷമാവും പോലീസ് യാത്രയാക്കുക.

അതതു ദിവസത്തെ സ്റ്റേഷനിലെ രാത്രികാലപട്രോളിംഗ് സംഘത്തിലെ ഓഫീസർക്കാവും ഇതിന്റെ നിരീക്ഷണച്ചുമതല. ഇക്കാര്യത്തിൽ വളരെ സന്തുഷ്ടരാണെന്ന് ഡ്രൈവർമാരും അയ്യപ്പഭക്തരും വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ