Saturday, March 7, 2026
Homeകേരളംസാങ്കേതികവിദ്യാ, സംരംഭകത്വ കേന്ദ്രം സ്ഥാപിക്കും

സാങ്കേതികവിദ്യാ, സംരംഭകത്വ കേന്ദ്രം സ്ഥാപിക്കും

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ CSIR-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (CSIR-NIIST) തിരുവനന്തപുരം തോന്നയ്ക്കലിലെ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ നൂതനാശയം, സാങ്കേതികവിദ്യാ, സംരംഭകത്വ കേന്ദ്രം സ്ഥാപിക്കും. ഇത് സംബന്ധിച്ച പദ്ധതിക്ക് കേരള മന്ത്രിസഭ അംഗീകാരം നൽകി. പദ്ധതിക്കായി സാമ്പത്തിക ചെലവില്ലാതെ 90 വർഷത്തെ പാട്ടത്തിന് 10 ഏക്കർ ഭൂമി അനുവദിച്ചിട്ടുണ്ട്.

നിർദ്ദിഷ്ട CSIR-NIIST നൂതനാശയ കേന്ദ്രം, ഇന്റർ ഡിസിപ്ലിനറി ഗവേഷണം, ഉൽപ്പന്ന വികസനം, സംരംഭകത്വം എന്നിവ വളർത്തിയെടുക്കുന്നതിനുള്ള ഒരു സഹകരണ കേന്ദ്രമായി പ്രവർത്തിക്കും. മലിനജലത്തിൽ നിന്നുള്ള സോളാർ ഹൈഡ്രജൻ ഉൽപാദനത്തിനുള്ള പൈലറ്റ് പ്ലാന്റ്, ബയോ-എനേബ്ലർ ബയോ നിർമ്മാണ യൂണിറ്റ്,ബയോപോളിമർ, ബയോ അധിഷ്ഠിത ഉൽപ്പന്ന ഉൽ‌പാദന ലൈൻ, ആയുഷ് നിർമ്മാണ, സ്റ്റാൻഡേർഡൈസേഷൻ ഹബ്, പ്രാദേശിക വിഭവ വികസന കേന്ദ്രം എന്നിവ കേന്ദ്രത്തിന് കീഴിലുള്ള പ്രധാന സംരംഭങ്ങളിൽ ഉൾപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com