Tuesday, May 19, 2026
Homeകേരളംസംസ്ഥാനത്തു ഇന്ന് സ്വർണ വിലയിൽ നേരിയ വർദ്ധനവ്: പവന് 80 രൂപ കൂടി, 55,560 രൂപ...

സംസ്ഥാനത്തു ഇന്ന് സ്വർണ വിലയിൽ നേരിയ വർദ്ധനവ്: പവന് 80 രൂപ കൂടി, 55,560 രൂപ ആയി

തിരുവനന്തപുരം :- സംസ്ഥാനത്തു മൂന്ന് ദിവസത്തെ തുടർച്ചയായ ഇടിവിനുശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ മുന്നേറ്റം. പവന് 80 രൂപ രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 55,560 രൂപയാണ്. ഗ്രാമിന് പത്തു രൂപയുടെ വർധനവ് ഉണ്ടായി . 6945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞദിവസം 880 രൂപ ഇടിഞ്ഞ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വർണത്തിന്റെ നിരക്ക്. ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ സ്വർണ വിപണി മുൾമുനയിൽ നിർത്തിയിരുന്നു 58,000 വും 59,000 വും കടന്ന് 60,000ത്തിന് തൊട്ടരികിലെത്തിയിരുന്നു. നവംബർ ആരംഭത്തോടെയാണ് സ്വർണവില കുറഞ്ഞത്.

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതും വിപണിയില്‍ പ്രതിഫലിച്ചു. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വിലയില്‍ മാറ്റങ്ങളുണ്ടാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com