Wednesday, May 20, 2026
Homeകേരളംസംസ്ഥാനത്ത് ദുഃഖവെള്ളി പ്രമാണിച്ചു ഇന്ന് മദ്യശാലകള്‍ക്ക് അവധി

സംസ്ഥാനത്ത് ദുഃഖവെള്ളി പ്രമാണിച്ചു ഇന്ന് മദ്യശാലകള്‍ക്ക് അവധി

സംസ്ഥാനത്ത് ഇന്ന് ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. ബാറുകള്‍ക്കും അവധി ബാധകമാണ്.

മദ്യ വില്പ്പനയില്ലാത്ത ദിവസത്തെയാണ് ഡ്രൈ ഡേ എന്ന് അറിയപ്പെടുന്നത്. ഓരോ 3 മാസത്തിലും ഡ്രൈഡേകളുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിക്കും. ഈ ദിവസങ്ങളിൽ ഒരു തുള്ളി മദ്യം എവിടെ നിന്നും ആർക്കും ലഭിക്കില്ല. ഒരു പരിപാടിയ്ക്കോ പ്രത്യേക ദിവസത്തിനോ തെരഞ്ഞെടുപ്പിനോ മുന്നോടിയായി കടകളിലും ബാറുകളിലും ക്ലബ്ബുകളിലും മറ്റ് സ്ഥലങ്ങളിലും മദ്യം വിൽക്കുന്നത് സർക്കാർ നിരോധിക്കുന്ന ദിവസങ്ങളാണ് ഡ്രൈ ഡേ. ഒരു വർഷത്തിൽ ഏകദേശം 20,21 ദിവസങ്ങൾ ഡ്രൈ ഡേയായി വരാം.

ഡ്രൈ ഡേ മഹാത്മാഗാന്ധിയുടെ ജന്മദിനത്തിലാണ് ആരംഭിച്ചത്. ഒക്ടോബർ 2 ഗാന്ധി ജയന്തി, ജനുവരി 26 റിപ്പബ്ലിക് ദിനം, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം എന്നീ ദിവസങ്ങളിലൊക്കെ ഡ്രൈ ഡേയാണ്. മദ്യവില്പ്പന നിരോധിച്ചിരിക്കുന്ന ചില ഉത്സവങ്ങളുമുണ്ട്. അതായത് തൃശൂർ പൂരത്തിന് കോർപ്പറേഷൻ പരിധിയിൽ 2 ദിവസം ഡ്രൈ ഡേയാണ്. ഇന്ത്യന് ഭരണഘടനയിലും ഇത് സംബന്ധിച്ച് ഒരു നിയമം ഉണ്ടാക്കിയിട്ടുണ്ട്. ഭരണഘടനയുടെ 47-ാം അനുച്ഛേദത്തിലാണത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com