Saturday, March 7, 2026
Homeകേരളംസംസ്ഥാനത്തെ സിനിമാസെറ്റുകളിൽ വനിതാ കമ്മിഷൻ പരിശോധന നടത്തും: പി സതീദേവി

സംസ്ഥാനത്തെ സിനിമാസെറ്റുകളിൽ വനിതാ കമ്മിഷൻ പരിശോധന നടത്തും: പി സതീദേവി

തിരുവനന്തപുരം :- സംസ്ഥാനത്തുള്ള  സിനിമാസെറ്റുകളിൽ വനിതാ കമ്മിഷൻ പരിശോധന നടത്തുമെന്ന്  വനിതാ കമ്മീഷൻ സംസ്ഥാന അധ്യക്ഷ പി സതീദേവി. ചിലയിടങ്ങളിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നില്ല എന്നും ഇവിടങ്ങളിൽ വനിതാ കമ്മിഷൻ ഇടപെടൽ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി

പത്താം തിയതി ഹൈക്കോടതി ഹേമ കമ്മിഷൻ കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യത്തിലുള്ള വനിത കമ്മിഷൻ്റെ നിലപാട് അറിയിക്കുമെന്നും ഹൈക്കോടതി ഉത്തരവ് വന്നാൽ അത് പ്രാബല്യത്തിൽ വരുത്താൻ ഇടപെടൽ നടത്തുമെന്നും പി സതീദേവി പറഞ്ഞു. കൊല്ലത്ത് അമ്മക്ക് മർദ്ദനമേറ്റെന്ന പരാതിയിൽ പൊലിസിനോട് റിപോർട്ട് തേടുമെന്നും ഈ സംഭവം വനിത കമ്മീഷൻ അന്വേഷിക്കുമെന്നും അവർ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com