Saturday, March 7, 2026
Homeകേരളംസംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍റെ ചുമതല താത്കാലികമായി പ്രേം കുമാറിന് നല്‍കി സർക്കാർ ഉത്തരവിറക്കി

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍റെ ചുമതല താത്കാലികമായി പ്രേം കുമാറിന് നല്‍കി സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമ പരാതിയില്‍ കേസ് അന്വേഷണം നേരിടുന്ന സംവിധായകൻ ര‍ഞ്ജിത്ത് രാജിവെച്ചതോടെ ഒഴിവു വന്ന സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍റെ ചുമതല പ്രേം കുമാറിന് നല്‍കി സര്‍ക്കാര്‍.

നിലവില്‍ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേം കുമാറിന് അക്കാദമി ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കികൊണ്ട് സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി.

രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേം കുമാറിന് അക്കാദമി ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. സാംസ്കാരിക വകുപ്പ് ജോയിന്‍റ് സെക്രട്ടറി ആര്‍ സന്തോഷാണ് ഉത്തരവിറക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com