പത്തനംതിട്ട : ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (IPTA) പത്തനംതിട്ട ജില്ല പ്രവർത്തകയോഗം പത്തനംതിട്ടയിലെ കണ്ണങ്കരയിലുള്ള സ : എം സുകുമാരപിള്ള സ്മാരകഹാളിൽ വെച്ച് നടത്തപ്പെട്ടു.
വർത്തമാനകാലത്തിലെ ജനങ്ങൾ അനുഭവിക്കുന്ന മത -രാഷ്ട്രീയ – സാമൂഹിക – സാമ്പത്തിക പ്രശ്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കലയെ ഉപയോഗിക്കുക എന്നതാണ് ലക്ഷ്യം. കുട്ടികൾക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകികൊണ്ട് നല്ലൊരു ജനതയെ വാർത്തെടുക്കാനും ഇപ്റ്റ എന്നും ശ്രമിച്ചിട്ടുണ്ട്.അതിന് കലാകാരന്മാർ മുന്നിട്ടിറങ്ങണമെന്ന് ഇപ്റ്റയുടെ ദേശീയ കൌൺസിൽ അംഗവും ബഹു. ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാർ എം എൽ എ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ഇപ്റ്റ സംസ്ഥാന എക്സി അംഗം അടൂർ ഹിരണ്യ അധ്യക്ഷത വഹിച്ചു. ഇപ്റ്റ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എൻ ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ അഡ്വ ആർ വിജയകുമാർ, സംസ്ഥാന സെക്രട്ടറി വത്സൻ രമംകുളത്ത്, ഇപ്റ്റ സംസ്ഥാന കമ്മിറ്റി അംഗം ലക്ഷ്മി മംഗലത്ത്, പത്തനംതിട്ട യുവ കലാസാഹിതി സെക്രട്ടറി തെങ്ങമം ഗോപകുമാർ,വനിതാ കലാസാഹിതി പത്തനംതിട്ട ജില്ല സെക്രട്ടറി പത്മിനിയമ്മ, ഡോ. അജിത് ആർ പിള്ള എന്നിവർ പ്രസംഗിച്ചു.
ഇപ്റ്റയുടെ അടൂർ യൂണിറ്റ് പ്രസിഡന്റ് ടി ആർ ബിജു , ജിജു ജി നായർ, വൈശാഖ് എന്നിവരുടെ അകാല നിര്യാണത്തിൽ അനുശോചനം അറിയിക്കുകയും മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്തു.
ജില്ലയിലെ പുതിയ ഭരണസമിതി: (രക്ഷധികാരികൾ) മുണ്ടപ്പള്ളി തോമസ്, സോമൻ പുല്ലാട്. പ്രസിഡന്റ് – അടൂർ ഹിരണ്യ.
വൈസ് പ്രസിഡന്റ് -ജോസ് കാത്താടം, ദീപ ആർ, എ ബിജു.
സെക്രട്ടറി – ഡോ അജിത് ആർ പിള്ള.
ജോ സെക്രട്ടറി -ബി അജിതകുമാർ, ആനന്ദൻ ചിറ്റാർ, നിള രാമസ്വാമി.
ട്രഷറർ – എൻ ആർ പ്രസന്നചന്ദ്രൻ പിള്ള,
പത്മിനി അമ്മ,ഷാജി തോമസ്, പ്രസന്ന ഇളമണ്ണൂർ, കെ. ശിവൻകുട്ടി, പി. എൻ സുരേഷ്ബാബു, കെ കെ ദാമോദരൻ, മഞ്ജുനാഥ്, പി കെ ചന്ദ്രശേഖര പിള്ള, ഉഷ ജോസ്,തുഷാര ശ്രീകുമാർ, സലിൽ വയലത്തല
എന്നിവരടങ്ങുന്ന പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.