Thursday, May 14, 2026
Homeകേരളംപുത്തന്‍ അറിവുകളിലേക്ക് കുട്ടികളെ നയിച്ച് ജില്ലാ കലക്ടര്‍

പുത്തന്‍ അറിവുകളിലേക്ക് കുട്ടികളെ നയിച്ച് ജില്ലാ കലക്ടര്‍

അറിവും ഉല്ലാസവും സമം ചേര്‍ത്ത് ഒരു യാത്ര. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ചിറ്റാര്‍, കടുമീന്‍ചിറ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ കുട്ടികള്‍ക്കാണ് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്റെ നേതൃത്വത്തില്‍ പഠന – വിനോദയാത്ര നടത്തിയത്. വിവിധ ഉന്നതികളില്‍ നിന്നുമുള്ള കുട്ടികളാണുണ്ടായിരുന്നത്.

എറണാകുളം കലക്ടറേറ്റിലാണ് ആദ്യം എത്തിയത്. എറണാകുളം ജില്ലാ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് സ്വീകരിച്ചു. കലക്ടറേറ്റിന്റെ പ്രവര്‍ത്തനം, ഐ എ എസ് ഉദ്യോഗസ്ഥരുടെ ജോലികള്‍ എന്നിവ വിശദീകരിച്ചു. തുടര്‍ന്ന് സംഘം നേവല്‍ ബേസ് സന്ദര്‍ശിച്ചു.

വാട്ടര്‍ മെട്രോ, മെട്രോ ലുലുമാള്‍ എന്നിവിടങ്ങളിലേക്കും യാത്ര നീണ്ടു. ആടിയും പാടിയും ഉല്ലസിച്ചും ദിവസം ആവിസ്മരണീയമാക്കി കുട്ടികള്‍, പുത്തന്‍ അറിവുകള്‍ അവരുടെ ഭാവിജീവിതത്തിന് മുതല്‍ക്കൂട്ടാകട്ടെ എന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ആശംസിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com