Saturday, March 7, 2026
Homeകേരളംപുനലൂരിൽ സുഹൃത്തിന്റെ പിതാവിന്റെ ജീവൻ രക്ഷിക്കാൻ ആശുപത്രിയിലെത്തി രക്തം ദാനം ചെയ്തതിന്​ തൊട്ടുപിന്നാലെ ഹൃദയാഘാതത്തെ തുടർന്ന്​...

പുനലൂരിൽ സുഹൃത്തിന്റെ പിതാവിന്റെ ജീവൻ രക്ഷിക്കാൻ ആശുപത്രിയിലെത്തി രക്തം ദാനം ചെയ്തതിന്​ തൊട്ടുപിന്നാലെ ഹൃദയാഘാതത്തെ തുടർന്ന്​ യുവാവ് മരിച്ചു

കൊല്ലം: പുനലൂരിൽ സുഹൃത്തിന്റെ പിതാവിന്റെ ജീവൻ രക്ഷിക്കാൻ ആശുപത്രിയിലെത്തി രക്തം ദാനം ചെയ്തതിന്​ തൊട്ടുപിന്നാലെ ഹൃദയാഘാതത്തെ തുടർന്ന്​ പുനലൂർ മണിയാർ പരവട്ടം മഹേഷ് ഭവനിൽ മഹേഷ് കുമാർ (35) ആണ് മരിച്ചത്.

പുനലൂർ താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സുഹൃത്തിന്റെ പിതാവ് പാലിയേറ്റീവ് കെയർ യൂണിറ്റിൽ ചികിത്സയിലായിരുന്നു. ഈ രോഗിക്ക് രക്തം നൽകാനാണ്​ മഹേഷ് എത്തിയത്. രക്തം ശേഖരിക്കുന്നതിനുമുമ്പ് പതിവുപോലെ യുവാവിന്റെ രക്തസമ്മർദം, പൾസ് അടക്കം ആശുപത്രിയിൽ പരിശോധിച്ചതായി അധികൃതർ വ്യക്തമാക്കുന്നു.

അസാധാരണമായി മറ്റൊന്നും കണ്ടെത്താത്തതിനെ തുടർന്ന് രക്തം ശേഖരിച്ചു. തുടർന്ന്,​ പുറത്തേക്കിറങ്ങി ശീതളപാനീയവും കുടിച്ചശേഷം യുവാവിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഗ്യാസ്ട്രബിൾ ആയിരിക്കുമെന്നും കുഴപ്പമില്ലെന്നും മഹേഷ് ഡോക്ടറോട് പറഞ്ഞു. എന്നാൽ, ഇസിജി എടുത്തപ്പോൾ നേരിയ വ്യത്യാസം ശ്രദ്ധയിൽപെട്ടു. ഉടനടി ഐസിയുവിൽ പ്രവേശിപ്പിച്ചു.

ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘം മഹേഷിന്റെ ജീവൻ രക്ഷിക്കാൻ ഏറെനേരം പണിപ്പെട്ടു. അപകടനില തരണം ചെയ്താൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി അയക്കുന്നതിന് ആംബുലൻസും ക്രമീകരിച്ചെങ്കിലും മഹേഷിന്റെ ജീവൻ രക്ഷിക്കാനായില്ല.നിർമാണത്തൊഴിലാളിയാണ്​ മഹേഷ് കുമാർ. പരേതനായ മനോഹരന്റെയും ശ്യാമളയുടെയും മകനാണ്. ഭാര്യ: മായ. മൂന്ന് മക്കളുണ്ട്. സംസ്കാരം ചൊവ്വാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com