Saturday, November 9, 2024
Homeകേരളംതിരുവോണം ബംബർ റെക്കോർഡ് വില്പന: പാലക്കാട് ടിക്കറ്റ് വില്പനയിൽ മുന്നിൽ

തിരുവോണം ബംബർ റെക്കോർഡ് വില്പന: പാലക്കാട് ടിക്കറ്റ് വില്പനയിൽ മുന്നിൽ

തിരുവനന്തപുരം: ഓണം ബമ്പറിന്റെ ഇതുവരെ അച്ചടിച്ച ടിക്കറ്റുകളില്‍ ഭൂരിഭാഗവും പൊതുജനങ്ങളിലേയ്ക്ക് എത്തിക്കഴിഞ്ഞതായി സംസ്ഥാന ലോട്ടറി വകുപ്പ്. 23 ലക്ഷത്തിന് മേല്‍ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു. ഇക്കുറി പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്.

ജൂലൈ 31നാണ് തിരുവോണം ബമ്പർ 2024 (BR 99) പുറത്തിറങ്ങിയത്.അതെസമയം ബമ്പർ വിൽപ്പന മുറുകുന്നതിനൊപ്പം വ്യാജ ഓൺലൈൻ ലോട്ടറി വിൽപ്പനയും കൂടുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിലുള്ളവരാണ് ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങുന്നത്.

പേപ്പർ ലോട്ടറി മാത്രമാണ് കേരള ലോട്ടറി വകുപ്പ് വിൽക്കുന്നത് എന്നറിയാത്തവർ ഇത്തരം കെണികളിൽ കുടുങ്ങി പണം നഷ്ടപ്പെടുത്തുന്നു. കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

ഹിന്ദിയ്‌ക്കൊപ്പം, തമിഴ് ഭാഷയിലും ഓണ്‍ലൈന്‍- വാട്‌സ്ആപ്പ് ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവുമായി വകുപ്പ് മുന്നോട്ട് പോവുകയാണ്.കഴിഞ്ഞ ദിവസമാണ് ഓണം ബമ്പർ ടിക്കറ്റ് ഔദ്യോഗികമായി പ്രകാശനം ചെയ്തത്.

തിരുവോണം ബമ്പർ 2024 (BR 99) എന്ന ടിക്കറ്റ് സെക്രട്ടേറിയറ്റിൽ ധനമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ സംസ്ഥാന ധന വകുപ്പു മന്ത്രി കെഎൻ ബാലഗോപാൽ പ്രകാശനം ചെയ്തു.

സാധാരണമായി ടിക്കറ്റ് വിൽപ്പന തുടങ്ങുന്നതിന് മുമ്പു തന്നെ പ്രകാശനം നടക്കാറുണ്ട്. എന്നാൽ ഇത്തവണ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 31ന് നടക്കേണ്ടിയിരുന്ന ടിക്കറ്റ് പ്രകാശനം മാറ്റി വെക്കുകയായിരുന്നു.

500 രൂപയാണ് ടിക്കറ്റിന്റെ വില. ഇത്തവണ 22 പേർ കോടിപതികളാകും ഈ ബമ്പർ നറുക്കെടുപ്പ് വഴി. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് ഒരു കോടിയോളം രൂപ കമ്മീഷനായി ലഭിക്കും. ഇതുകൂടി കണക്കാക്കുമ്പോഴാണ് 22 കോടിപതികളുണ്ടാകുന്നത്.

1 മുതല്‍ 3 വരെയുള്ള സമ്മാനത്തുകയില്‍ നിന്നാണ് ഏജന്‍സികൾക്കുള്ള കമ്മീഷൻ കുറയ്ക്കുന്നത്. 12 ശതമാനം തുകയാണ് സമ്മാനത്തുകയിൽ നിന്ന് ഇങ്ങനെ ഈടാക്കുക ഈ തുക ടിക്കറ്റ് വില്പന ഏജന്റിന് നല്‍കും.25 കോടി രൂപ ഒന്നാം സമ്മാനവും, ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും, 50 ലക്ഷം രൂപ മൂന്നാം സമ്മാനവും, യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും, 500 രൂപ അവസാന സമ്മാനങ്ങളുമാണ്

തിരുവോണം ബമ്പര്‍ ടിക്കറ്റ് നൽകുക. മുന്‍ വര്‍ഷം ഓണം ബമ്പറിന്റെ ഒന്നാം സമ്മാനാര്‍ഹരായത് തിരുപ്പൂര്‍ സ്വദേശികളായ നാലുപേരാണ്. കോഴിക്കോടാണ് ഈ ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കും ലഭിച്ചിരുന്നു.തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോട്ടയം, വൈക്കം, ആലപ്പുഴ, കായംകുളം, പാലക്കാട്, കണ്ണൂര്‍, വയനാട്, ഗുരുവായൂര്‍, തൃശൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments