Monday, November 9, 2026
Homeകേരളംലോക ലഹരി വിരുദ്ധ ദിനം : ശാസ്ത്ര മാജിക്കുകളുമായി റാന്നി ബി.ആർ.സി.

ലോക ലഹരി വിരുദ്ധ ദിനം : ശാസ്ത്ര മാജിക്കുകളുമായി റാന്നി ബി.ആർ.സി.

ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി റാന്നി ബി.ആർ.സി. റാന്നി ബി.ആർ.സിയിൽ നടന്ന പരിപാടി ബി.പി.സി ഷാജി എ സലാം ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി ഗവ.യു.പി. സ്കൂൾ അധ്യാപിക ബിന്ദു ജി. നായർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പ്രത്യേക അധ്യാപിക രാജശ്രീ ആർ ലഹരി വിരുദ്ധ ഗാനം ആലപിച്ചു. ശാസ്ത്ര രംഗം ഉപജില്ലാ കോ -ഓർഡിനേറ്റർ എഫ്. അജിനിയും ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളും ചേർന്ന് ശാസ്ത്ര മാജിക്കുകൾ അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ലഹരി വിരുദ്ധ റാലിയിൽ പഴവങ്ങാടി ഗവ.യു.പി. സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ബി ആർ സി അംഗങ്ങളും എം.എസ് .ടി.ടി.ഐ വിദ്യാർത്ഥികളും പങ്കെടുത്തു. ബി.പി.സി ഷാജി എ. സലാം ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാരായ അനുഷ ശശി, ചിത്തിര കെ.എസ്, ശാസ്ത്രാധ്യാപിക എഫ് അജിനി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ