Saturday, December 7, 2024
Homeകേരളംകുവൈറ്റിൽ ജീവൻ പൊലിഞ്ഞ പ്രവാസി സുഹൃത്തുക്കൾക്ക് ആദരാഞ്ജലികള്‍

കുവൈറ്റിൽ ജീവൻ പൊലിഞ്ഞ പ്രവാസി സുഹൃത്തുക്കൾക്ക് ആദരാഞ്ജലികള്‍

കുവൈറ്റിൽ മരിച്ച പ്രവാസി സുഹൃത്തുക്കൾക്ക് ആദരാഞ്ജലികളുമായി കെ സി സിയും ഓർത്തഡോക്സ് യുവജനപ്രസ്ഥനവും ഒരു നാടും ഒത്തു കൂടി. കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണും, സെൻറ് ആൻറണീസ് വലിയപള്ളി സംയുക്ത യുവജന പ്രസ്ഥാനവും സംയുക്തമായി സംഘടിപ്പിച്ച അനുശോചന സദസ്സ് നടന്നു.

കുവൈറ്റിൽ ജീവൻ പൊലിഞ്ഞ പ്രിയപ്പെട്ട പ്രവാസി സഹോദരങ്ങൾക്ക് അദരാഞ്ജലികൾ അർപ്പിക്കാൻ തണ്ണിത്തോട് സെൻട്രർ ജംഗ്ഷനിൽ എല്ലാവരും ഒന്നിച്ചു കൂടി. യോഗത്തിൽ ഫാദർ അജി ഫിലിപ്പ് അദ്ധ്യഷത വഹിച്ചു കേരളത്തിൽ ഉണ്ടായ തീരനഷ്ടമാണ് കുവൈറ്റിൽ മരിച്ച പ്രവാസി സഹോദരങ്ങൾ എന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഫാദർ ജോബിൻ യോഹന്നാൻ ശങ്കരത്തിൽ, റവ അൻ്റോ അച്ചൻകുഞ്ഞ്, കോന്നി ബ്ലോക്ക് പ്രസിഡൻ്റെ അമ്പിളി എംവി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റെ രശ്മി പി വി, സംയുക്ത യുവജനപ്രസ്ഥനം സെക്രട്ടറി ജോബിൻ കോശി, കെ സി സി സോൺ സെക്രട്ടറി കറൻ്റ് അഫേഴ്‌സ് കമ്മിഷൻ വൈസ് ചെയർമാൻ അനീഷ് തോമസ്, ട്രഷറർ എൽ എം മത്തായി, കെ സി സി വിവിധ കമ്മിഷൻ ഭാരവാഹികളായ ജോയിക്കുട്ടി ചേടിയത്ത്, ടി എം വർഗ്ഗീസ്, ലിനു ഡേവിഡ്, ഇടിച്ചാണ്ടി മാത്യു, കെ വി സാമുവേൽ, ജോൺ കിഴക്കേതിൽ, മെറിനാ ജോസഫ്, റൂബി എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സി വി രാജൻ പ്രവാസി സംഘടന പ്രതിനിധി മത്തായി ജോഷ്യവാ, സംയുക്ത യുവജന പ്രസ്ഥാനത്തിൻ്റെ ഭാരവാഹികൾ, വിവിധ ഇടവകളിലെ ചുമതലക്കാർ, ഇടവക അംഗങ്ങൾ, വ്യാപാര സുഹൃത്തുകൾ, ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ എന്നിവര്‍ ഒത്തുകൂടി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments