Saturday, September 21, 2024
Homeകേരളംക്രിസ്തുവിന്‍റെ ചിത്രം മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച റെജി ലൂക്കോസിനെതിരെ പരാതിയുമായി സിറോ മലബാർ...

ക്രിസ്തുവിന്‍റെ ചിത്രം മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച റെജി ലൂക്കോസിനെതിരെ പരാതിയുമായി സിറോ മലബാർ സഭാ പ്രൊലൈഫ് അപ്പോസ്തലേറ്റ്

തൃശൂർ –ലോകസഭ തെരെഞ്ഞെടുപ്പിൽ സുരേഷ് ഗോപി വിജയിച്ച ശേഷം കൃ സംഘി ഭവനത്തിലെ പുതിയ കാഴ്ച എന്ന പേരില്‍ ക്രിസ്തുവിന്റെ ചിത്രം മോർഫ് ചെയ്ത് ഇടത് നിരീക്ഷകൻ റെജി ലൂക്കോസ്. സുരേഷ് ഗോപിയുടെ ചിത്രം ക്രിസ്തുവിന്‍റെ ചിത്രമാക്കി അവതരിപ്പിച്ചായിരുന്നു റെജി ലൂക്കോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

ഒരു കൃസംഘി ഭവനത്തിലെ പുതിയ കാഴ്ച, സുയേശു ഈ കുടുംബത്തിന്‍റെ നാഥൻ’ എന്ന കുറിപ്പോടെയായിരുന്നു റെജി ലൂക്കോസ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ക്രിസ്തുവിന്റെ മുഖവുമായി സുരേഷ് ഗോപിയുടെ മുഖം ചേർത്ത ചിത്രമാണ് തൃശ്ശൂരിലെ ബിജെപി വിജയത്തെക്കുറിച്ച് ഫെയ്സ്ബുക് പോസ്റ്റ് ഇടാൻ റെജി ലൂക്കോസ് ഉപയോഗിച്ചത്. സംഭവം വിവാദമായതോടെ റെജി ലൂക്കോസ് പോസ്റ്റ് നീക്കം ചെയ്തിരുന്നു.

റെജി ലൂക്കോസിനെതിരെ പരാതിയുമായി സിറോ മലബാര്‍ സഭ പ്രൊലൈഫ് അപ്പോസ്തലേറ്റ് രംഗത്തെത്തിയിരുന്നു. ക്രിസ്തുവിനെ വികൃതമായി അവതരിപ്പിച്ചത് വേദനയുളവാക്കുന്നത്. മതപരമായ പ്രതീകങ്ങളെ അവഹേളിക്കുന്ന പ്രവണതയെ ശക്തമായ നിയമനടപടികളിലൂടെ സർക്കാർ നേരിടണമെന്നും പ്രൊലൈഫ് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments