Friday, January 24, 2025
Homeഇന്ത്യകെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നുവെന്ന പ്രചാരണത്തിൽ ഹൈക്കമാൻഡിന് അതൃപ്തി

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നുവെന്ന പ്രചാരണത്തിൽ ഹൈക്കമാൻഡിന് അതൃപ്തി

ന്യൂഡൽഹി :- നിലവിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി ഭാരവാഹികളുടെയും DCC അധ്യക്ഷൻമാരുടെയും പുനഃസംഘടന മാത്രമെ ഉണ്ടാകയുള്ളെന്ന് നേതാക്കൾ പറയുന്നു. ഇതിന്റെ പ്രാഥമിക ചർച്ചകൾ ഡൽഹിയിൽ ആരംഭിച്ചു.

കെപിസിസി പ്രസിഡന്റ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റേണ്ടതായുള്ള രാഷ്ട്രീയ സാഹചര്യം നിലവിൽ കേരളത്തിൽ ഇല്ലെന്നാണ് ഹൈക്കമാൻഡിന്റെയും കോൺഗ്രസിലെ ഒരു വിഭാഗം മുതിർന്ന നേതാക്കളുടെയും നിലപാട്. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്നും അതിനെ പൂർണ്ണമായും അവഗണിക്കാനുമാണ് കോൺഗ്രസ്സ് തീരുമാനം. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി, ഡിസിസി പുനഃസംഘടനഉടൻ ഉണ്ടാകും.ഇതിന്റെ പ്രാഥമിക ചർച്ചകൾ ഡൽഹിയിൽ ആരംഭിച്ചു.

അടുത്തദിവസം പ്രതിപക്ഷ നേതാവ് VD സതീശൻ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഡൽഹിയിലെത്തും.യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പരിഗണന നൽകും. മികവ് പുലർത്താത്ത ഡിസിസി അധ്യക്ഷന്മാരെ മാറ്റും. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഇതുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോട്ട് ഹൈക്കമാൻ്റിന് നൽകിയെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments