Sunday, March 8, 2026
Homeകേരളംകോഴിക്കോട് വീടു കുത്തിത്തുറന്ന് മോഷണം; 30 പവൻ സ്വർണ്ണവും 70,000 രൂപയും നഷ്ടമായി

കോഴിക്കോട് വീടു കുത്തിത്തുറന്ന് മോഷണം; 30 പവൻ സ്വർണ്ണവും 70,000 രൂപയും നഷ്ടമായി

പെരുവയൽ: കോഴിക്കോട് പെരുവയലിൽ വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ചു. 30 പവൻ സ്വർണവും 70,000 രൂപയുമാണ് ചെറുകുളത്തൂരിലെ നിർമ്മല അന്തർജ്ജനത്തിന്റെ വീട്ടിൽ നിന്ന് മോഷണം പോയത്. ഈ വീട്ടിൽ നിർമ്മല അന്തർജനം ഒറ്റയ്ക്കാണ് താമസിക്കുന്നത്. രാത്രിയിൽ തൊട്ടടുത്തുള്ള ബന്ധുവി​ന്റെ വീട്ടിലാണ് ഉറങ്ങാൻ പോകുന്നതെന്ന് ബന്ധു നവീൻ പറഞ്ഞു. രാത്രിയായാൽ വീട്ടിൽ ആളില്ലെന്നറിയാവുന്ന ആളാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന.

നിർമ്മല ഇന്ന് രാവിലെ വീട്ടിലേക്ക് തിരിച്ചെത്തിയോപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുപ്പത് പവൻ സ്വർണ്ണവും, എഴുപതിനായിരം രൂപയും, കൂടാതെ വീട്ടിലുണ്ടായിരുന്ന വെള്ളി ആഭരണങ്ങളുമാണ് നഷ്ടമായത്. വീടിന് മുൻ വശത്തെ വാതിൽ തകർത്താണ് കള്ളൻ അകത്ത് കയറിയത്. അലമാര കുത്തിതുറന്നാണ് സ്വർണ്ണവും പണവും കവർന്നതെന്ന് ബന്ധു പറഞ്ഞു.

മാവൂർ പൊലീസ് ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവുകൾ ശേഖരിച്ചു. മോഷ്ടാവ് ഉപയോഗിച്ചതെന്ന് കരുതുന്ന തുണികളും ബീഡി കുറ്റികളും മറ്റ് ലഹരിവസ്തുക്കളുടെ കവറുകളും വീടിന്റെ വരാന്തയിൽ നിന്നും കണ്ടെത്തി. നേരത്തെയും ഇതേ വീട്ടിൽ മോഷണ ശ്രമം നടന്നിട്ടുണ്ടെന്ന് നാട്ടുകാർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com