Monday, June 8, 2026
Homeകേരളംകോഴിക്കോട് സഹോദരനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ജ്യേഷ്ഠൻ അറസ്റ്റിൽ

കോഴിക്കോട് സഹോദരനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ജ്യേഷ്ഠൻ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദലിയാണ് സഹോദരനായ അബ്ദുൽ റഹ്‌മാനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇയാളെ പിന്നീട് പന്നിയങ്കര പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവമുണ്ടായത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന അബ്ദുൽ റഹ്‌മാന്‍ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ഇതാണ് പ്രകോപനത്തിന് കാരണമായതെന്നും മുഹമ്മദലി പൊലീസിന് മൊഴി നല്‍കി.

വാക്കത്തി ഉപയോഗിച്ച് തലയ്ക്ക് കുത്തിയാണ് പരിക്കേല്‍പ്പിച്ചത്. അബ്ദുൽ റഹ്‌മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കോടതിയില്‍ ഹാജരാക്കിയ മുഹമ്മദലിയെ റിമാന്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com