കോഴിക്കോട്: റെയില്‍വെ ട്രാക്കിലേക്ക് വീണ്ടും മരം ഒടിഞ്ഞുവീണു. കോഴിക്കോട് മാത്തോട്ടത്താണ് മരം പൊട്ടി വീണത്. ഇന്നലെ മരം വീണതിന് സമീപത്താണ് വീണ്ടും അപകടം. ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിൽ മരം മുറിച്ചു മാറ്റി. തുടർന്ന് പത്ത് മണിയോടെ ട്രെയിൻ ഗാതാഗതം പുനഃസ്ഥാപിച്ചു.
സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും റെയില്‍വേയുമായി വിഷയം സംസാരിക്കുമെന്നും സ്ഥലം സന്ദർശിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ മഴക്കാല മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. വിവിധ സ്ഥലങ്ങളില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണതോടെ പല ട്രെയിനുകളും മണിക്കൂറുകളോളം വൈകി ഓടുന്നു.
വൈകി ഓടുന്ന ട്രെയിനുകള്‍:
തിരുവനന്തപുരം – മധുര അമൃത 3 മണിക്കൂര്‍ ലേറ്റ്
തിരുവനന്തപുരം – നിലമ്പൂര്‍ 3 മണിക്കൂര്‍ ലേറ്റ്
തിരുവനന്തപുരം – മംഗലാപുരം 16347 എക്‌സ്പ്രസ്സ് 3 മണിക്കൂര്‍ ലേറ്റ്
തിരുവനന്തപുരം – മംഗലാപുരം മാവേലി 4 മണിക്കൂര്‍ ലേറ്റ്
ചെന്നൈ – ആലപ്പുഴ ഒന്നര മണിക്കൂര്‍ ലേറ്റ്
മംഗള -2 മണിക്കൂര്‍ ലേറ്റ്
അമൃത്സര്‍ -2മണിക്കൂര്‍ ലേറ്റ്
മംഗലാപുരം – തിരുവനന്തപുരം 2 മണിക്കൂര്‍ ലേറ്റ്
ഗുരുവായൂര്‍ ഇന്റര്‍സിറ്റി – 1 മണിക്കൂര്‍ 40 മിനിറ്റ് ലേറ്റ്
മലബാര്‍ എക്‌സ്പ്രസ്സ് – 4 മണിക്കൂര്‍ ലേറ്റ്
മാവേലി – 2 മണിക്കൂര്‍ ലേറ്റ്
മുംബൈ- തിരുവനന്തപുരം 2 മണിക്കൂര്‍ ലേറ്റ്



